play-sharp-fill

കല്യാൺ ജ്വല്ലേഴ്‌സിനെ അപകീർത്തിപ്പെടുത്തിയ വീഡിയോ; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്

സ്വന്തം ലേഖകൻ തൃശ്ശൂർ: കല്യാൺ ജ്വല്ലേഴ്സിനെ അപകീർത്തിപ്പെടുത്ത രീതിയിൽ വീഡിയോ പ്രചരിപ്പിച്ചത് സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ് എടുത്തു. വ്യാജതെളിവുണ്ടാക്കി ട്യൂബിൽ അപകീർത്തികരമായി വീഡിയോ പ്രചരിപ്പിച്ചുവെന്നുള്ള കല്യാൺ ജ്വല്ലേഴ്സിന്റെ പരാതിയിലാണ് കേസ്. ശ്രീകുമാരനെ മേനോനെ കൂടാതെ തെഹൽക്ക മുൻ മാനേജിങ് എഡിറ്റർ എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവേൽ, റെഡ് പിക്സ് 24 ത 7 എന്ന യൂട്യൂബ് ചാനൽ എന്നിവരുടെ പേരിലും കേസ് എടുത്തിട്ടുണ്ട്.വ്യാജരേഖ ചമയ്ക്കൽ, സാമൂഹിക മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കല്യാൺ […]

നഗരമധ്യത്തിൽ അഭിലാഷ് തീയറ്റർ മമ്മൂട്ടിയുടെ ഉണ്ട സിനിമയ്ക്കിടെ ആക്രമണം: പന്ത്രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും കേസെടുക്കാതെ പൊലീസ്; ആക്രമണത്തിന് പിന്നിൽ ഏറ്റുമാനൂരിലെ പ്രാദേശിക സിപിഎം നേതാക്കൾ; ആക്രമിച്ചത് തങ്ങളെയെന്ന് പ്രതികൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ അഭിലാഷ് തീയറ്ററിൽ ജീവനക്കാരെ ആക്രമിച്ച കേസിൽ പിടിയിലായ മൂന്നു പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമം. ഏറ്റുമാനൂരിലെ പ്രാദേശിക സിപിഎം പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. ഇതേ തുടർന്ന് സിപിഎം നേതൃത്വം ഇടപെട്ടതോടെയാണ് കേസെടുക്കാതെ ഒത്തു തീർപ്പിലാക്കാൻ ശ്രമം നടക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് കസ്റ്റഡിയിൽ എടുത്ത മൂന്നു യുവാക്കൾ ഇപ്പോഴും വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ തന്നെയാണ്. ഞായറാഴ്ച രാത്രിയിൽ കോട്ടയം അഭിലാഷ് തീയറ്ററിൽ മമ്മൂട്ടിയുടെ ഉണ്ട സിനിമയുടെ സെക്കൻഡ് ഷോയ്ക്കിടെയായിരുന്നു അനിഷ്ട സംഭവങ്ങൾ. തീയറ്ററിലെ […]

വിവാഹാഭ്യർത്ഥന നിരസിച്ചു;ചുബനം നല്കാനെന്ന പേരിൽ ബൈക്കിലെത്തിയ കാമുകനെ ഹെൽമെറ്റ് ഊരിമാറ്റി ആസിഡ് ഒഴിച്ച് കാമുകി പ്രതികാരം ചെയ്തു

സ്വന്തം ലേഖിക ദില്ലി: മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹ അഭ്യർത്ഥന നിരസിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകിയുടെ പ്രതികാരം. ദില്ലിയിലെ വികാസ്പുരി പ്രദേശത്താണ് സംഭവം നടന്നത്. ബൈക്കിൽ എത്തിയ കാമുകനെ ഹെൽമറ്റ് അഴിപ്പിച്ച ശേഷമായിരുന്നു മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു.കമിതാക്കൾ ആക്രമിക്കപ്പെട്ടുവെന്ന ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരുവരേയും പ്രവേശിപ്പിച്ച ആശുപത്രിയിൽ എത്തിയത്. യുവതിയുടെ കയ്യിൽ നേരിയ മുറിവും യുവാവിന്റെ മുഖവും കഴുത്തും നെഞ്ചും ഗുരുതരമായി പൊള്ളലേറ്റ നിലയിലും ആയിരുന്നു.ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഒരാൾ തങ്ങളുടെ നേർക്ക് ആസിഡ് എറിയുകയായിരുന്നുവെന്നാണ് […]

സ്ഥിരമായി രാത്രി ഡ്യൂട്ടി നൽകി ശിക്ഷ: സിഐ നവാസിനു പിന്നാലെ മറ്റൊരു പൊലീസുകാരനെ കൂടി കാണാതായി; പൊലീസുകാർ അനുഭവിക്കുന്ന മാനസിക സംഘർഷം സാധാരണക്കാരെ ബാധിക്കുന്നു

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ പൊലീസ് സേനയിലെ നല്ലൊരു വിഭാഗം അനുഭവിക്കുന്ന മാനസിക സംഘർഷത്തിന്റെ സൂചനകൾ പുറത്തേയ്ക്ക്. സേന പൊട്ടിത്തെറിയിലേയ്‌ക്കെന്ന സൂചന നൽകിയാണ് തുടർച്ചയായി പൊലീസ് ഉദ്യോഗസ്ഥരെ കാണാതാകുന്നത്. സി.ഐ നവാസിനും, കണ്ണൂർ ക്യാമ്പിലെ പൊലീസുകാരൻ രാജി വയ്ക്കാനൊരുങ്ങിയതിനും പിന്നാലെ മാനസിക സമ്മർദ്ദം താങ്ങാനാകാതെ ഒരു പൊലീസുകാരനെ കൂടി കാണാതായി. ഏനാത്ത് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആനന്ദ് ഹരിപ്രസാദിനെയാണ് ശനിയാഴ്ച രാത്രി 12 മുതൽ കാണാതായത്. മേലുദ്യോഗസ്ഥനിൽ നിന്നും ഉണ്ടായ മാനസിക സംഘർഷങ്ങളെ തുടർന്നാണ് ഹരിപ്രസാദ് നാട് വിട്ടതെന്നാണ് ആരോപണം. തിങ്കളാഴ്ച […]

മമ്മൂട്ടി ചിത്രം ഉണ്ടയ്ക്കിടെ കോട്ടയം അഭിലാഷ് തീയറ്ററിൽ സംഘർഷം: മൂന്ന് തീയറ്റർ ജീവനക്കാർക്ക് പരിക്ക്; അക്രമികൾ ഏറ്റുമാനൂരിൽ നിന്നുള്ള അക്രമി സംഘം

തേർഡ് ഐ ബ്യൂറോ കോട്ടയം: അഭിലാഷ് തീയറ്ററിൽ മമ്മൂട്ടി ചിത്രം ഉണ്ടയ്ക്കിടെ സംഘർഷം. ഏറ്റുമാനൂരിൽ നിന്നുള്ള ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് തീയറ്റർ ജീവനക്കാർക്ക് പരിക്ക്. തീയറ്റർ ജീവനക്കാരായ ഒരു ഹിന്ദിക്കാരനും, രണ്ട് മലയാളികൾക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഏഴംഗ അക്രമി സംഘത്തിലെ മൂന്നു പേരെ വെസ്റ്റ് പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി എട്ടരയോടെ മമ്മൂട്ടിയുടെ പുതിയ ചിത്രം ഉണ്ടയുടെ സെക്കൻഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. തീയറ്ററിന്റെ മുന്നിലെ സെക്കൻഡ് ക്ലാസിലേയ്ക്ക് ടിക്കറ്റെടുത്ത ഏഴംഗ സംഘം, ടിക്കറ്റ് റിസർവ് ചെയ്തിരുന്ന സീറ്റിൽ ഇരുപ്പുറപ്പിച്ചു. ഈ സീറ്റ് ബുക്ക് ചെയ്തിരുന്ന […]

പൂവൻതുരുത്തിൽ പൊതുസ്ഥലത്തിരുന്ന് അടിച്ച കള്ള് തലയ്ക്കു പിടിച്ചു: പൊലീസുകാരുടെ നേരെ കുതിരകയറി; മദ്യലഹരിയിൽ പൊലീസുകാരെ ആക്രമിച്ച പ്രതികൾ പിടിയിൽ

തേർഡ് ഐ ബ്യൂറോ ചിങ്ങവനം: പൊതുസ്ഥലത്തിരുന്ന് സ്ഥിരമായി മദ്യപിക്കുകയും, ഇതിനെപ്പറ്റി നാട്ടുകാർ പരാതിപ്പെട്ടപ്പോൾ അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘത്തെ ആക്രമിക്കുകയും ചെയത മൂന്നംഗ സംഘം പൊലീസ് പിടിയിലായി. മദ്യപിച്ച സ്ഥലത്തു വച്ചും, ജീപ്പിനുള്ളിൽ വച്ചും സ്റ്റേഷനിലേയ്ക്കു കൊണ്ടു പോകുന്ന വഴിയിലും മദ്യപ സംഘം പൊലീസുകാരെ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരിൽ ഒരാൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പൂവൻതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന കോടിമത വേമ്പുഞ്ചേരിൽ വീട്ടിൽ ബോബിൻ (26), പൂവൻതുരുത്ത് പാലത്തിങ്കൽ തോപ്പിൽ അഭിലാഷ് (31), പൂവൻതുരുത്ത് എട്ടേക്കർ […]

മിന്നുമോൾ ജോബിൻ നിര്യാതയായി

കുറിച്ചി: മുട്ടം ഏഴിക്കാട് കോളനിയിൽ 133- ാം നമ്പർ വീട്ടിൽ ജോബിൻ ജോർജിന്റെ ഭാര്യ മിന്നുമോൾ ജോബിൻ (24) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കുറിച്ചി മുട്ടം മർത്തോമാ പള്ളിയിൽ. മകൾ – ഹന്ന.

സൗമ്യയെ കൊലപ്പെടുത്താൻ അജാസ് ശ്രമിച്ചത് രണ്ടാം തവണ: ആദ്യം പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് മൂന്നു മാസം മുൻപ്; കൊലപ്പെടുത്താൻ കാരണം വിവാഹ അഭ്യർത്ഥന നിരസിച്ചത് ; മൂന്നു മാസം മുൻപ് പരാതികൊടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ല

സ്വന്തം ലേഖകൻ ആലപ്പുഴ: വനിതാ പൊലീസ് ഓഫിസറായ സൗമ്യയെ കൊലപ്പെടുത്താൻ മൂന്നു മാസം മുൻപ് അജേഷ് നേരത്തെ ശ്രമിച്ചിരുന്നതായി റിപ്പോർട്ട്. പൊലീസിൽ നേരത്തെ തന്നെ സൗമ്യ പരാതി നൽകിയിട്ടും സംഭവത്തിൽ നടപടിയുണ്ടായിട്ടില്ലെന്നാണ് ഇപ്പോൾ കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. ഇതോടെ വനിതാ പൊലീസുകാരിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പോലും പൊലീസിൽ നിന്നും നീതി ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. സൗമ്യയെ അജേഷ് കൊലപ്പെടുത്താൻ കാരണം വിവാഹ അഭ്യർത്ഥന നിരസിച്ചതാണെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം. അജാസ് സൗമ്യയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നെന്നും പൊലീസ് വ്യക്തമാക്കി. സൗമ്യ […]

നാലു മാസത്തിനിടെ പ്രണയത്തീയിൽ കത്തി തീർന്നത് മൂന്നു യുവതികൾ: ആക്രമണത്തിന് ഇരയായത് അഞ്ചിലേറെ പെൺകുട്ടികൾ; കേരളം പ്രണയ ഭീകരരുടെ കേന്ദ്രമാകുന്നു

തേർഡ് ഐ ബ്യൂറോ കൊച്ചി: നാലു മാസത്തിനിടെ പ്രണയത്തീയിൽ കത്തി തീർന്നത് മൂന്നു യുവതികളാണ്. കേരളം പ്രണയ ഭ്രാന്തന്മാരുടെ തീയിൽ കത്തിയമർന്നിരിക്കുകയാണ്. ഏറ്റവും ഒടുവിൽ പ്രണയത്തിൽ ജീവിതം നഷ്ടമായത് വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ്. വെട്ടിയും കുത്തിയും പെട്രോളൊഴിച്ചും പെൺകുട്ടികളെ കൊലപ്പെടുത്തിയ സംഭവങ്ങൾ വർധിച്ചതോടെ കേരളം ആശങ്കയുടെ മുൾ മുനയിലാണ്. പെൺകുട്ടികളുടെ മാതാപിതാക്കൾ ഇപ്പോൾ ഏറ്റവും വലിയ ആശങ്കയിലാണ്. കേരളം എങ്ങനെ പോയാൽ എങ്ങിനെയാകും എന്നാണ് ആശങ്ക. മാർച്ച് 13 ന് തിരുവല്ലയിലായിരുന്നു ആദ്യ അക്രമ സംഭവമുണ്ടായത്. പ്രണയത്തിൽ നിന്നു പിന്മാറിയ പെൺകുട്ടിയെ തിരുവല്ലയിൽ […]

വിതുര പെൺവാണിഭ കേസ് ;ഒന്നാം പ്രതി സുരേഷ് പിടിയിൽ

സ്വന്തം ലേഖിക കൊച്ചി: വിതുര പെൺവാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയിൽ. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദിൽ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 21 കേസുകളിൽ സുരേഷിനെ കോട്ടയം അഡീഷണൽ സെഷൻസ് സ്‌പെഷ്യൽ കോടതി പിടികിട്ടാ പുള്ളി ആയി പ്രഖ്യാപിച്ചിരുന്നു. വിതുര കേസിൽ കോടതി റിമാൻഡ് ചെയ്ത സുരേഷ് ജാമ്യം എടുത്തു മുങ്ങുകായിരുന്നു ഇയാൾ. 2014 മുതൽ ഇയാൾ ഒളിവിലായിരുന്നു. എറണാകുളം ക്രൈംബ്രാഞ്ചാണ് പിടികൂടിയത്.കൊല്ലം കടയ്ക്കൽ സ്വദേശിയാണ് സുരേഷ്. കേസിൽ പെൺകുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് വീണ്ടും ഒളിവിൽ പോയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ […]