വിവാഹാഭ്യർത്ഥന നിരസിച്ചു;ചുബനം നല്കാനെന്ന പേരിൽ ബൈക്കിലെത്തിയ കാമുകനെ ഹെൽമെറ്റ് ഊരിമാറ്റി  ആസിഡ് ഒഴിച്ച് കാമുകി പ്രതികാരം ചെയ്തു

വിവാഹാഭ്യർത്ഥന നിരസിച്ചു;ചുബനം നല്കാനെന്ന പേരിൽ ബൈക്കിലെത്തിയ കാമുകനെ ഹെൽമെറ്റ് ഊരിമാറ്റി ആസിഡ് ഒഴിച്ച് കാമുകി പ്രതികാരം ചെയ്തു

സ്വന്തം ലേഖിക

ദില്ലി: മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹ അഭ്യർത്ഥന നിരസിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകിയുടെ പ്രതികാരം. ദില്ലിയിലെ വികാസ്പുരി പ്രദേശത്താണ് സംഭവം നടന്നത്. ബൈക്കിൽ എത്തിയ കാമുകനെ ഹെൽമറ്റ് അഴിപ്പിച്ച ശേഷമായിരുന്നു മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു.കമിതാക്കൾ ആക്രമിക്കപ്പെട്ടുവെന്ന ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരുവരേയും പ്രവേശിപ്പിച്ച ആശുപത്രിയിൽ എത്തിയത്. യുവതിയുടെ കയ്യിൽ നേരിയ മുറിവും യുവാവിന്റെ മുഖവും കഴുത്തും നെഞ്ചും ഗുരുതരമായി പൊള്ളലേറ്റ നിലയിലും ആയിരുന്നു.ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഒരാൾ തങ്ങളുടെ നേർക്ക് ആസിഡ് എറിയുകയായിരുന്നുവെന്നാണ് കമിതാക്കൾ പൊലീസിന് മൊഴി നൽകിയത്. അതുകൊണ്ട് ഇരുവരേയും ആക്രമിച്ചത് ആരാണെന്ന് പൊലീസിന് കണ്ടെത്താനായില്ല. എന്നാൽ മൊഴി നൽകുന്നതിനിടയിൽ ഒരിക്കൽ യുവതി തന്നോട് ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടു എന്ന് യുവാവ് പറഞ്ഞത് നിർണ്ണായകമായി. തുടർന്ന് ഒരിക്കൽ കൂടി ചോദ്യം ചെയ്തപ്പോൾ യുവതി തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു.സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബന്ധം അവസാനിപ്പിക്കാൻ യുവാവ് യുവതിയെ നിർബ്ബന്ധിച്ചു. എന്നാൽ തന്റെ അഭ്യർത്ഥന മാനിക്കാതിരുന്ന യുവാവിനെ ആക്രമിക്കാൻ യുവതി പദ്ധതിയിടുകയായിരുന്നു.