പാർട്ടി ഓഫിസിലെ റെയ്ഡ്: `പ്രതി’ ചൈത്ര തന്നെ; കുറ്റാന്വേണ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും: തീവ്രത കുറച്ച നടപടിയുണ്ടാകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎം ഓഫിസിൽ കയറി പ്രതികളെ പിടികൂടാൻ റെയ്ഡ് നടത്തിയ എസി പി ചൈത്ര തെരേസ ജോണിന് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. ചൈത്രതെരേസക്ക് ജാഗ്രത കുറവുണ്ടായതായാണ് അന്വേഷണ റിപ്പോർട്ട്.പ്രതികൾ ഇവിടെ ഉണ്ടെന്ന് ഉറപ്പില്ലായിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന സാഹചര്യം പരിശോധിച്ചില്ലന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ , ചൈത്രയ്ക്കെതിരായ പരാതിയിൽ അന്വേഷണം നടത്താൻ നിർദേശിച്ച സർക്കാർ ഇവർക്കെതിരെ പേരിന് മാത്രം നടപടി എടുത്താൽ മതിയെന്ന നിലപാടിലേയ്ക്ക് മയപ്പെട്ടു. മാധ്യമങ്ങുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദം സഹിക്കാനാവാതെയാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്. ഇതാടെ ചൈത്രയ്ക്കെതിരായി പേരിന് മാത്രം നടപടി […]

ബിഷപ്പ് ഫ്രാങ്കോയുടെ പീഡനം: കന്യാസ്ത്രീകൾക്ക് പിൻതുണയുമായി സാംസ്‌കാരിക പ്രവർത്തകർ; മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് പ്രതിഷേധം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റി ഒതുക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതിയുമായി സാംസ്‌കാരിക നായകർ. പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ചാണ് സാംസ്‌കാരിക നായകർ രംഗത്ത് എത്തിയയത്. കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് 55 സാംസ്‌കാരിക പ്രവർത്തകർ മുഖ്യമന്ത്രിക്ക് കത്തയച്ചു. സ്ഥലം മാറ്റത്തിനു പിന്നിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ എന്നാണെന്നും മദർ ജനറൽ സിസ്റ്റർ റജീന ബിഷപ്പിന്റെ നിർദ്ദേശം നടപ്പാക്കുകയാണെന്നും കത്തിൽ ആരോപിക്കുന്നു. കന്യാസ്ത്രീകളെ സർക്കാരിന്റെയും […]

സഭാ തർക്കം ക്വട്ടേഷനിൽ എത്തി: സഭയ്ക്കുള്ളിലെ അധികാര വടം വലിയിൽ യുവാവിനെ കൊല്ലാക്കൊല ചെയ്തു; പ്രതിക്കൂട്ടിൽ ബിഷപ്പുമാരും വൈദികരും: തലയോട് പൊട്ടിയ ബിനു കുരുവിള ഗുരുതരാവസ്ഥയിൽ

ക്രൈം ഡെസ്ക് തിരുവല്ല: സഭാ തിരഞ്ഞെടുപ്പിനെച്ചൊല്ലി ക്നാനായ സഭയിലുണ്ടായ തർക്കവും പൊട്ടിത്തെറിയും തമ്മിൽ തല്ലിലേയ്ക്കും വധശ്രമത്തിലേയ്ക്കും എത്തി. ക്നാനായ സഭ മാനേജിംഗ് കമ്മിറ്റി അംഗം വെസ്റ്റ് ഓതറ കല്ലേമണ്ണിൽ ബിനു കുരുവിളയെ (42) യാണ് ക്വട്ടേഷൻ സംഘം ആക്രമിച്ച് മൃതപ്രായനാക്കിയത്. തലയ്ക്കു അടിയേറ്റ ബിനുവിന്റെ തലയോട് പൊട്ടി ഗുരുതരമായ അവസ്ഥയിലാണ്. മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു ബിനു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ മൂന്ന് ബിഷപ്പുമാരും മൂന്ന് വൈദികരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ക്വട്ടേഷൻ നൽകിയ സംഘം വാഹനത്തിൽ എത്തി […]

പാലായിലെ മോഷണ പരമ്പര: പ്രതി പരമ്പരാഗത കള്ളൻ; പകൽ കറങ്ങി നടന്ന് വീടുകൽ കണ്ടു വയ്ക്കും; രാത്രി ഓടിളക്കി അകത്ത് കയറി എല്ലാം കവരും; മോഷണത്തിനിടെ തടയാൻ വന്നാൽ കൊലപാതകം ഉറപ്പ്

സ്വന്തം ലേഖകൻ പാലാ: പകൽ കറങ്ങി നടന്ന് വീടുകണ്ടുവച്ച ശേഷം മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. മോഷണം നടത്തുന്നതിനിടെ തടയാൻ ആരെങ്കിലും എത്തിയാൽ കൊലപ്പെടുത്താൻ പോലും മടിക്കാത്ത, കയ്യിൽ എപ്പോഴും അയുധങ്ങളുമായി നടക്കുന്ന പ്രതിയെയാണ് പൊലീസ് സംഘം പിടികൂടിയത്. പാലായിലും പരിസര പ്രദേശങ്ങളിലും മോഷണ പരമ്പര തന്നെ നടത്തിയ ഈരാറ്റുപേട്ട കളത്തൂക്കടവ് ഇടപ്പുങ്കൽ വെട്ടിക്കാട്ട് സെയ്ദ് മുഹമ്മദിന്റെ മകൻ സിയാദി (38)നെയാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ രാജൻ കെ.അരമന അറസ്റ്റ് ചെയ്തത്. ഒട്ടുപാൽ അടക്കമുള്ള ശേഖരിക്കാനെന്ന പേരിൽ പകൽ […]

സിനിമാതാരം ഭാനുപ്രിയയുടെ വീട്ടിൽ ബാലവേല: പതിനാലുകാരിയെ ശമ്പളമില്ലാതെ ജോലി ചെയ്യിച്ചത് 18 മാസം; പരാാതിയിൽ ഭാനുപ്രിയക്കെതിരെ പൊലീസ് കേസ്

സ്വന്തം ലേഖകൻ ചെന്നൈ: മലയാളികലുടെ പ്രിയ താരമായിരുന്ന ഭാനുപ്രിയ ഒടുവിൽ ബാലവേല കേസിൽ കുടുങ്ങുന്നു. പതിനാലുകാരിയെ മാസങ്ങളോളം ശമ്പളം പോലും നൽകാതെ ബാല വേല ചെയ്യിച്ച കേസിലാണ് ഭാനുപ്രിയക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ ചെന്നൈയിലുള്ള ഭാനുപ്രിയയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്‌തേക്കുമെന്നും സൂചന ലഭിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ വിവിധ മാധ്യമങ്ങളാണ് പതിനാലുകാരിയെ വീട്ടുവേലയ്ക്ക് നിർത്തി പീഡിപ്പിച്ച വിവരം പുറത്ത് വിട്ടത്. 14 കാരിയായ പെൺകുട്ടിക്ക് മാസം 10, 000 രൂപയാണ് ശമ്ബളമായി നൽകുന്നതെങ്കിലും കഴിഞ്ഞ 18 മാസമായി ഇവർ തുക നൽകിയിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഭാനുപ്രിയയുടെ […]

പാലായിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്: മൂന്നു പേർ റിമാൻഡിൽ; എത്തിയിരുന്നത് സിനിമാ – സീരിയൽ താരങ്ങളും; മണിക്കൂറിന് ഇടാക്കിയിരുന്നത് പതിനായിരങ്ങൾ; ഇടപാടുകളെല്ലാം വാട്‌സ്അപ്പ് വഴി; യുവതികളെ കണ്ട് ബോധ്യപ്പെട്ടാൽ ഉടൻ ബുക്കിംഗ്

സ്വന്തം ലേഖകൻ പാലാ: പാലായിൽ വീട് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ കേന്ദ്രം പൊലീസ് പൂട്ടിയതോടെ പുറത്ത് വന്നത് വൻ റാക്കറ്റിനെപ്പറ്റിയുള്ള വിവരങ്ങൾ. ലക്ഷങ്ങൾ മുടക്കിയാൽ സിനിമാ സീരിയൽ താരങ്ങളെ വരെ എത്തിച്ചു നൽകാൻ ശേഷിയുള്ള സംഘമാണ് പിടിയിലായതെന്നാണ് പൊലീസ് നൽകുന്ന സൂചന. വീട്ടുടമ പൈക മല്ലികശേരി ജോസ് (67), ആലപ്പുഴ തൈക്കാട്ടുശേരി മനു (31), തിരുവാർപ്പ് സ്വദേശി ശ്യാംകുമാർ (27) എന്നിവരെ കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ടു യുവതികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് സംരക്ഷണ കേന്ദ്രത്തിലേയ്ക്ക മാറ്റിയിട്ടുണ്ട്. വാട്‌സ് […]

വീട് കുത്തിപ്പൊളിച്ച് അര ലക്ഷം രൂപയും സ്വർണവും കവർന്നു; പ്രതി രണ്ടാം ദിവസം പിടിയിൽ: പിടിയിലായത് അന്യസംസ്ഥാന തൊഴിലാളി

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: വാകത്താനം തോട്ടയ്ക്കാട് കിഴക്കേൽ വിനോദിന്റെ വീട്ടിൽ വാതിൽ വെട്ടി പൊളിച്ച് അകത്തു കയറി മൂന്നര പവൻ സ്വർണ്ണവും 50,0000/- രൂപയും മോഷ്ടിച്ചയാൾ രണ്ട് ദിവസത്തിനകം കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ട സ്ക്വാഡിന്റെ പിടിയിലായി ആസ്സാം സ്വദേശി ദിനേശ് പെഗു , വയസ് 20, ജൻമിസുക്ക് വില്ലേജ് ,ദേമാജി ജില്ല ,അസ്സാം എന്ന ആളാണ് വയനാട് പുൽപ്പള്ളിയിൽ വെച്ച് പോലീസിന്റെ പിടിയിലത് കഴിഞ്ഞ ഒരു മാസമായി തോട്ടയ്ക്കാട്ട് വിനോദ് നടത്തി വരുന്ന ചിക്കൻ സെന്ററിൽ ജോലി […]

രാത്രി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച ശേഷം കിടക്കാൻ പോയി; ഇടയ്ക്ക് നോക്കിയപ്പോൾ മകളെ കാണുന്നില്ല: ട്രെയിനിൽ മടങ്ങി വന്ന യുവതി മിസി്ംഗ്; കോളേജിൽ പോയ ഭാര്യയെ കണ്ടെത്താനായില്ല: കോട്ടയത്തു നിന്നും കാണാതായത് നാല് സുന്ദരി യുവതികളെ: ഇവരെല്ലാം എവിടെയെന്ന് അന്വേഷിച്ച് നട്ടം തിരിഞ്ഞ് പൊലീസും

സ്വന്തം ലേഖകൻ കോട്ടയം: ഒറ്റ ദിവസം കൊണ്ട് ജില്ലയിൽ നിന്നും കാണാതായത് നാലു യുവതികളെ..! ഒറ്റ ദിവസം കൊണ്ട് ഇവരെല്ലാം എവിടെ പോകുന്നു എന്നറിയാതെ അന്തം വിട്ടിരിക്കുകയാണ് കോട്ടയത്തെ പൊലീസ്. 23 കാരികളായ മൂന്നു യുവതികളെയാണ് ജനുവരി 23 ന് മാത്രം കാണാതായത്. ഇരുപതുകാരിയും യുവാവും അടക്കമുള്ളവരെയും കാണാതായിട്ടുണ്ട്. കോ്ട്ടയത്ത് സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പുതുപ്പള്ളി തലപ്പാടി സ്വദേശിയായ പെൺകുട്ടിയെയാണ് ആദ്യം കാണാതായത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ഈസ്റ്റ് പൊലീസിൽ പരാതിയുമായി എത്തി. ഇതിനു പിന്നാലെ പെൺകുട്ടി ബന്ധുക്കളെ വിളിച്ച് തന്റെ വിവാഹം നടത്തിത്തരണമെന്നും, […]

ഐ.എസ് ലക്ഷ്യമിട്ടത് കുംഭമേളയിൽ കൂട്ടക്കൊല..! ഇന്ത്യയെ തകർക്കാൻ തയ്യാറെടുത്ത് ഒൻപത് ഭീകരർ പിടിയിൽ; പദ്ധതിയിട്ടത് ട്രക്കോടിച്ചു കയറ്റാനും, ആളുകളെ കഴുത്തറുത്ത് കൊല്ലാനും

സ്വന്തം ലേഖകൻ മുംബൈ: കുംഭമേളയിൽ കൂട്ടക്കൊല ലക്ഷ്യമിട്ട് രാജ്യത്തെത്തിയ ഒൻപത് ഭീകരർ പിടിയിൽ. കുംഭമേളയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റുന്നതിനും, ആളുകളെ പരസ്യമായി കഴുത്തറുത്ത് കൊന്ന് ഭീകര അന്തരീക്ഷം സൃ്ഷ്ടിക്കുന്നതിനുമാണ് ഐ.എസ് ഭീകരർ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി പരിശീലനം നൽകുന്നതിനിടെയാണ് ഇപ്പോൾ തീവ്രവാദി സംഘം പൊലീസ് പിടിയിലായത്. മഹാരാഷ്ട്രയിൽ നിന്നുമാണ് ഇവർ പിടിയിലായത്. പോലീസ് വലയിൽ അകപ്പെട്ടവരിൽ കുപ്രസിദ്ധ അധോലോക കുറ്റവാളി റഷീദ് മലബാറിയുടെ മകനുമുണ്ട്. രാസവസ്തുക്കൾ അടക്കമുള്ളവ ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വെള്ളത്തിലും വിഷം കലർത്തി കൂട്ടക്കൊല നടത്താനാണ് ഇവർ ലക്ഷ്യമിട്ടതെന്നും സൂചന ലഭിച്ചിട്ടുണ്ട്. കുംഭമേളയ്ക്കിടെ കൂട്ടക്കൊല […]

ബംഗളൂരുവിലെ മലയാളി നഴ്‌സിന്റെ മരണം: യുവ വൈദികനെതിരെ ആരോപണവുമായി പിതാവ്; വൈദികനും കേസിൽ കുടുങ്ങിയേക്കും

സ്വന്തം ലേഖകൻ തൃശൂർ: ബംഗളൂരുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിയായ പെൺകുട്ടിയുടെ മരണത്തിൽ യുവ വൈദികനെതിരെ ആരോപണവുമായി മരിച്ച യുവതിയുടെ പിതാവ്. മരണം നടന്ന് നാലു മാസത്തിനു ശേഷം യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇപ്പോൾ വൈദികനെതിരെ ആരോപണവുമായി യുവതിയുടെ പിതാവ് രംഗത്ത് എത്തിയിരിക്കുന്നത്. എം.എസ്സി നഴ്സിങ് വിദ്യാർഥിനിയായിരുന്ന എറണാകുളം സ്വദേശിനി ആൻലിയയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവിനെ രക്ഷപ്പെടുത്താൻ യുവവൈദികൻ കൂട്ടുനിന്നെന്നും കള്ളമൊഴി നൽകിയെന്നുമാണ് യുവതിയുടെ പിതാവ് ഏറ്റവും ഒടുവിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരിക്കുന്നത്. കേസിൽ ചാവക്കാട് കോടതിയിൽ കീഴടങ്ങിയ ആൻലിയയുടെ […]