ഐ.എസ് ലക്ഷ്യമിട്ടത് കുംഭമേളയിൽ കൂട്ടക്കൊല..! ഇന്ത്യയെ തകർക്കാൻ തയ്യാറെടുത്ത് ഒൻപത് ഭീകരർ പിടിയിൽ; പദ്ധതിയിട്ടത് ട്രക്കോടിച്ചു കയറ്റാനും, ആളുകളെ കഴുത്തറുത്ത് കൊല്ലാനും
സ്വന്തം ലേഖകൻ
മുംബൈ: കുംഭമേളയിൽ കൂട്ടക്കൊല ലക്ഷ്യമിട്ട് രാജ്യത്തെത്തിയ ഒൻപത് ഭീകരർ പിടിയിൽ. കുംഭമേളയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റുന്നതിനും, ആളുകളെ പരസ്യമായി കഴുത്തറുത്ത് കൊന്ന് ഭീകര അന്തരീക്ഷം സൃ്ഷ്ടിക്കുന്നതിനുമാണ് ഐ.എസ് ഭീകരർ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി പരിശീലനം നൽകുന്നതിനിടെയാണ് ഇപ്പോൾ തീവ്രവാദി സംഘം പൊലീസ് പിടിയിലായത്.
മഹാരാഷ്ട്രയിൽ നിന്നുമാണ് ഇവർ പിടിയിലായത്. പോലീസ് വലയിൽ അകപ്പെട്ടവരിൽ കുപ്രസിദ്ധ അധോലോക കുറ്റവാളി റഷീദ് മലബാറിയുടെ മകനുമുണ്ട്. രാസവസ്തുക്കൾ അടക്കമുള്ളവ ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
വെള്ളത്തിലും വിഷം കലർത്തി കൂട്ടക്കൊല നടത്താനാണ് ഇവർ ലക്ഷ്യമിട്ടതെന്നും സൂചന ലഭിച്ചിട്ടുണ്ട്. കുംഭമേളയ്ക്കിടെ കൂട്ടക്കൊല നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായും സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) നിന്ന് പ്രചോദനമുൾക്കൊണ്ട് തീവ്രവാദ ഗ്രൂപ്പുകൾ ഉണ്ടാക്കി വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. . 17 വയസുകാരനും സംഘത്തിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടകൾ.