രാത്രി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച ശേഷം കിടക്കാൻ പോയി; ഇടയ്ക്ക് നോക്കിയപ്പോൾ മകളെ കാണുന്നില്ല: ട്രെയിനിൽ മടങ്ങി വന്ന യുവതി മിസി്ംഗ്; കോളേജിൽ പോയ ഭാര്യയെ കണ്ടെത്താനായില്ല: കോട്ടയത്തു നിന്നും കാണാതായത് നാല് സുന്ദരി യുവതികളെ: ഇവരെല്ലാം എവിടെയെന്ന് അന്വേഷിച്ച് നട്ടം തിരിഞ്ഞ് പൊലീസും
സ്വന്തം ലേഖകൻ
കോട്ടയം: ഒറ്റ ദിവസം കൊണ്ട് ജില്ലയിൽ നിന്നും കാണാതായത് നാലു യുവതികളെ..! ഒറ്റ ദിവസം കൊണ്ട് ഇവരെല്ലാം എവിടെ പോകുന്നു എന്നറിയാതെ അന്തം വിട്ടിരിക്കുകയാണ് കോട്ടയത്തെ പൊലീസ്. 23 കാരികളായ മൂന്നു യുവതികളെയാണ് ജനുവരി 23 ന് മാത്രം കാണാതായത്. ഇരുപതുകാരിയും യുവാവും അടക്കമുള്ളവരെയും കാണാതായിട്ടുണ്ട്.
കോ്ട്ടയത്ത് സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പുതുപ്പള്ളി തലപ്പാടി സ്വദേശിയായ പെൺകുട്ടിയെയാണ് ആദ്യം കാണാതായത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ഈസ്റ്റ് പൊലീസിൽ പരാതിയുമായി എത്തി. ഇതിനു പിന്നാലെ പെൺകുട്ടി ബന്ധുക്കളെ വിളിച്ച് തന്റെ വിവാഹം നടത്തിത്തരണമെന്നും, താൻ കാമുകനൊപ്പമുണ്ടെന്നും അറിയിച്ചു. ഇരുവരോടും വൈകുന്നേരത്തോടെ സ്‌റ്റേഷനിൽ എത്താൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളിയിൽ 23 വയസുകാരിയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ചാണ് വീട് വിട്ടിറങ്ങിയത്. കോളേജിലേയ്ക്ക് പോയ ഭാര്യ പിന്നെ വീട്ടിലേയ്ക്ക് തിരികെ എത്തിയിട്ടില്ല. ഭാര്യയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയുമാണ്. ഭാര്യയ്ക്ക് മറ്റു ബന്ധങ്ങളുള്ളതായി തനിക്ക് സംശയമൊന്നുമില്ലെന്നാണ് ഭർത്താവിന്റെ മൊഴി. എന്നാൽ, ഭാര്യ എവിടെ പോയി എന്ന കാര്യത്തിൽ ക്ൃത്യമായ വിവരം നൽകാൻ ഭർത്താവിനും സാധിക്കുന്നില്ല.
തൃക്കൊടിത്താനത്ത് കാണാതായ യുവതിയ്ക്കും 23 വയസാണ് പ്രായം. രാത്രിയിൽ വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയെപ്പറ്റി വിവരം ലഭിക്കാതെ വന്നതോടെ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം കിടക്കാൻ പോയ പെൺകുട്ടി പിൻവാതിൽ വഴി പുറത്തിറങ്ങി മുങ്ങുകയായിരുന്നു. മൊബൈൽ ഫോണിൽ ബന്ധപ്പെട്ട പൊലീസിനോട് താൻ കാമുകനൊപ്പമുണ്ടെന്നും, ഉടൻ തന്നെ സ്റ്റേഷനിലെത്താമെന്നും ഇവർ അറിയിച്ചു. തുടർന്ന് സ്റ്റേഷനിലെത്തിയ ഇരുവരുടെയും വിവാഹം നടത്താമെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിൽ പഠിക്കുന്ന യുവതിയെയാണ് പള്ളിക്കത്തോട് നിന്ന് കാണാതായത്. ഉത്തരേന്ത്യയിൽ നിന്നും നാട്ടിലേയ്ക്ക് വരുന്നതിനിടെ ട്രെയിനിൽ വച്ച് യുവതിയെ കാണാതായതായാണ് ബന്ധുക്കളുടെ പരാതി. എന്നാൽ, പെൺകുട്ടി നാട്ടിലെത്തിയ ശേഷം നാട്ടിലെ സുഹൃത്തിനൊപ്പം മുങ്ങിയതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പള്ളിക്കത്തോടെ പൊലീസ് ഇരുവർക്കുമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.