play-sharp-fill

ഡിഎൻഎ പരിശോധനാ ഫലം മുക്കിയിട്ടും ബിനോയ് കൊടിയേരിയ്ക്ക് രക്ഷയില്ല: ബീഹാറി ബാർ ഡാൻസറെ പീഡിപ്പിച്ച കേസിൽ ബിനോയ കൂടുതൽ കുടുക്കിലേയ്ക്ക; കുറ്റപത്രം രണ്ടാഴ്ചയ്ക്കകം

സ്വന്തം ലേഖകൻ മുംബൈ: ബീഹാറി സ്വദേശിയായ ബാർ ഡാൻസറെ വിദേശത്ത കൂടെ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ബിനോയ് കൊടിയേരി അകത്തേയ്ക്കു തന്നെയെന്ന് വ്യക്തമായ സൂചന പുറത്തു വരുന്നു. ബിനോയ് കൊടിയേരിയെ കുടുക്കുന്ന തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്ന സൂചന നൽകി, മുംബൈ പൊലീസ് കുറ്റപത്രം തയ്യാറാക്കാൻ ആരംഭിച്ചു. ബി​നോ​യ്​ കോ​ടി​യേ​രി​ക്ക്​ എ​തി​രെ ര​ണ്ടാ​ഴ്​​ച​ക്ക​കം കു​റ്റ​പ​ത്രം സ​ര്‍​പ്പി​ച്ചേ​ക്കും. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ന​ഗ​ര​ത്തി​ലെ ഒാ​ഷി​വാ​ര പൊ​ലീ​സാ​ണ്​ ബി​നോ​യി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ദീ​ന്‍​ദോ​ഷി സെ​ഷ​ന്‍​സ്​ കോ​ട​തി​യി​ലാ​ണ്​ കു​റ്റ​പ​ത്രം സ​മ​പ്പി​ക്കു​ക. അ​തേ​സ​മ​യം, കേ​സ്​ ത​ള്ള​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബി​നോ​യ്​ ന​ല്‍​കി​യ ഹ​ര​ജി […]

വാളയാർ  സഹോദരിമാരുടെ മരണം ; അന്വേഷണ സംഘത്തിന്റെ വീഴ്ച്ചകൾ അക്കമിട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്

സ്വന്തം  ലേഖകൻ കണ്ണൂര്‍: വാളയാര്‍ സഹോദരിമാരുടെ മരണത്തിൽ  പ്രതികളെ വെറുതെ വിട്ടത് ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് സംഭവിച്ച വീഴ്ചകള്‍  അക്കമിട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ്.  വാളയാർ മാത്രമല്ല  സംസ്ഥാനത്ത് നിരവധി പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്.  ഇതൊക്കെ  വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പോക്‌സോ കേസുകള്‍ പരിഗണിക്കുമ്പോള്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് ആയിരിക്കണം മുന്‍ഗണന നല്‍കാനെന്നും സുരേഷ്  പറഞ്ഞു . പോക്‌സോ കേസുകളില്‍ നടപടിയുണ്ടാകാന്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തണം. വാളയാര്‍ കേസില്‍ അന്വേഷണ സംഘത്തിന്  പൊലീസ്, മൊഴി നല്‍കിയ ഡോക്ടര്‍, പ്രോസിക്യുട്ടര്‍, […]

നാലു ദിവസം പ്രായമായ കുഞ്ഞിനെ പള്ളി മുറ്റത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ ; കുഞ്ഞിനെ ഉപേക്ഷിച്ചത് രഹസ്യബന്ധം വീട്ടുകാർ അറിയാതിരിക്കാൻ

  കോഴിക്കോട്:  നാലു ദിവസം പ്രായമുള്ള കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഫറ്റീരിയയില്‍ ജോലി ചെയ്യുന്ന 21കാരിയെയാണ് പന്നിയങ്കര പൊലീസ് അറസ്​റ്റ്​ ചെയ്തത്. സ്വദേശമായ തൃശൂരില്‍ ചെന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട്​ അറസ്​റ്റ്​ രേഖപ്പെടുത്തി. കുട്ടിയുടെ പിതാവ്​ യുവതിയുടെ സഹപ്രവര്‍ത്തകനും മലപ്പുറം തവന്നൂര്‍ സ്വദേശിയുമായ 21കാരനാണ്​. ഒന്നര വര്‍ഷം മുൻപാണ് ഇരുവരും ബന്ധം തുടങ്ങിയത്. എന്നാൽ വീട്ടുകാരറിയാത്ത ബന്ധമായതിനാലാണ്​ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ്​ പറഞ്ഞു. ഇരുവരും കരിപ്പൂരില്‍ തന്നെയായിരുന്നു താമസം.ഇടക്ക്​ മാത്രമാണ്​ യുവതി വീട്ടില്‍ പോയിരുന്നത്​. എന്നാൽ യുവതി ഗര്‍ഭിണിയാണെന്ന്​ […]

പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി ; കുട്ടിയുടെ അമ്മ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം  ലേഖകൻ കോഴിക്കോട്:  സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ  അമ്മ പൊലീസ് അറസ്സിൽ . കോഴിക്കോട് എട്ടേനാൽ-വളയനംകണ്ടി റോഡില്‍ സുന്നിപ്പള്ളിക്കു സമീപം കാവുംപുറത്തില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ് തിരിപ്പൂർ സ്വദേശിനിയായ ധനലക്ഷ്മിയാണ്  മകനായ റിഷിധിനെ  വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊന്നത്. വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം വെള്ളമുള്ള കിണറ്റിലേക്കാണ് ധനലക്ഷ്മി കുഞ്ഞിനെ എറിഞ്ഞത്. തികച്ചും നാടകീയമായ രംഗങ്ങളിലൂടെ യുവതി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടി കിണറിലുണ്ടെന്ന് യുവതി വെളിപ്പെടുത്തിയത്. പര്‍ദയിട്ട രണ്ടുപേരെത്തി തന്നെ എന്തോ മണപ്പിച്ച്‌ അബോധാവസ്ഥയിലാക്കി സ്വര്‍ണാഭരണം തട്ടിയെടുത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുവെന്നാണ് യുവതി പ്രദേശവാസികളോട് നിലവിളിച്ച്‌ പറഞ്ഞത്. […]

കോട്ടയം കെ. എസ്. ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം ; കെ. എസ്.ആർ.ടി.സി ബസിനുള്ളിൽ കയറിയ അക്രമികൾ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു: ഒരാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ 

സ്വന്തം ലേഖകൻ കോട്ടയം : കെ. എസ്.ആർ.ടി.സി  ബസ് സ്റ്റാൻഡിൽ ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞ് നിർത്തി യാത്രക്കാർക്ക് നേരെ അക്രമി സംഘത്തിന്റെ കുരുമുളക് സ്‌പ്രെ പ്രയോഗം. സാരമായി പരിക്കേറ്റ യാത്രക്കാരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറിച്ചി സ്വദേശിയായ സന്തോഷിനെയാണ് കണ്ണിലും മൂക്കിലും അസ്വസ്ഥതയും പുകച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് നാലേകാലോടെ കോട്ടയം കെ.എസ്.ആർ.ടി.സി  ബസ് സ്റ്റാൻഡിലാണ്  സംഭവം. ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് ഇറങ്ങി  വരികയായിരുന്നു. ഈ സമയം സ്റ്റാൻഡിനുള്ളിൽ നിൽക്കുകയായിരുന്ന  […]

പാലാരിവട്ടം അഴിമതിക്കേസ് : ടി.ഒ സൂരജ് അടക്കമുള്ള മൂന്ന് പ്രതികൾക്കും കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

  സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമ്മാണ അഴിമതി കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ടിഒ സൂരജ് ഉൾപ്പടെയുള്ള മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് കൂടാതെ ആർഡിഎസ് പ്രൊജക്ട്‌സ് കമ്ബനിയുടെ എംഡി സുമിത്ത് ഗോയൽ, ആർബിഡിസി മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ പിഡി തങ്കച്ചൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് മൂവർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ബെന്നി പോളിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പാലാരിവട്ടം അഴിമതിക്കേസിൽ […]

പെരിയ കേസിൽ സിബിഐ വരേണ്ടെന്ന് സർക്കാരിന് വാശി ; പിന്നിൽ പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാനെന്ന് ആക്ഷേപം ; സർക്കാരിന് വേണ്ടി ഹാജരാകുന്നത് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ്

  സ്വന്തം ലേഖകൻ കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ അഭിഭാഷകൻ രഞ്ജിത്ത് കുമാറിനെ കേസിൽ നിന്നും മാറ്റി പകരം സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ മനീന്ദർ സിങ്ങിനെ നിയമിച്ചു. കേസ് സി.ബി.ഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ അഭിഭാഷകനെ മാറ്റിയത്. പെരിയ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രത്തിൽ പിഴവുണ്ടെന്ന് നേരത്തെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേസ് ഡയറി ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. പെരിയ ഇരട്ടക്കൊലപാതക കേസ് ഏറ്റെടുത്തെന്നും എന്നാൽ അന്വേഷണം തുടങ്ങിയിട്ടില്ലെന്നും […]

ശോഭാ ജോണിന് ശേഷം കേരളത്തെ വിറപ്പിച്ച വനിതാ ഗുണ്ട: ചാത്തൻ സേവയും വാറ്റും സ്വന്തം നിലയിൽ; ദിവസവും കുടിക്കുന്നത് സ്‌കോച്ച്; നടക്കുന്നത് ഗുണ്ടകളുടെ കാവലിൽ

ക്രൈം ഡെസ്‌ക് കൊച്ചി: തന്ത്രിയെ ഫ്‌ളാറ്റിൽ കുടുക്കി നഗ്നചിത്രം പകർത്തി പണം തട്ടിയെടുത്ത സംഭവത്തോടെയാണ് കേരളത്തിൽ വനിതാ ഗുണ്ടയുണ്ടെന്ന വാർത്ത ആദ്യം പുറത്ത് വന്നത്. ശോഭാജോൺ എന്ന പേരിനൊപ്പം വനിതാ ഗുണ്ടയെന്ന് കേരളം പറഞ്ഞു തുടങ്ങി. പിന്നാലെ, തട്ടിപ്പും ക്രിമിനൽക്കേസുകളും, പീഡനക്കേസും അടക്കം ശോഭയുടെ പേര് നിരന്തരം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. ഒടുവിൽ ശോഭ അകത്തുമായി. ഇതിനിടെയാണ് ഇപ്പോൾ ഏറ്റവും പുതിയ വാർത്ത പുറത്ത് വന്നിരിക്കുന്നത്. പൂമ്പാറ്റ സിനി എന്ന വനിതാ ഗുണ്ടയാണ് ഇപ്പോൾ ശോഭാജോണിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. സ്വത്തുതട്ടിപ്പുകേസിൽ സിനി ലാലുവെന്ന […]

പത്തൊൻപതുകാരൻ പതിനേഴുകാരിയ്ക്ക് താലിചാർത്തി: ബന്ധുക്കളും, ക്ഷേത്രം പൂജാരിയും കണ്ടു നിന്നവരും അടക്കം എട്ടു പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ കണ്ണൂർ: ക്ഷേത്രമുറ്റത്ത് ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അൻപതോളം പേർ നോക്കി നിൽക്കെ, പത്തൊൻപതുകാരൻ പതിനേഴുകാരിയുടെ കഴുത്തിൽ താലി ചാർത്തി. കല്യാണവും കഴിഞ്ഞ് വധൂവരന്മാർ ഹണിമൂൺ ട്രിപ്പിനിറങ്ങിയപ്പോൾ കണ്ടു നിന്നവരെല്ലാം കേസിൽ പ്രതിയായി. വിവാഹം നടന്ന ഒരാഴ്ചയ്ക്ക് ശേഷം ശിശുവികസന ഓഫിസർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിവാഹം നടത്തി നൽകിയവർ അടക്കമുള്ളവർ കേസിൽ പ്രതിയായത്. തളിക്കുളത്ത് ഒരു മാസം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ കേസും പുലിവാലുമായിരിക്കുന്നത്. തൃപ്രയാർ തളിക്കുളത്ത് ശൈശവ വിവാഹം നടത്തിയ സംഭവത്തിലാണ് എട്ടു പേരുടെ പേരിൽ […]

സ്‌കൂൾ സമയം കഴിഞ്ഞിട്ടും ഹോസ്റ്റലിലെത്തിയില്ല: ഒൻപതാം ക്ലാസുകാരിയെ തിരക്കിയിറങ്ങിയ വാർഡന് ലഭിച്ചത് ഞെട്ടിക്കുന്ന പരാതി; തിരുവനന്തപുരത്ത് വീണ്ടും പെൺകുട്ടികൾ പീഡനത്തിന് ഇരയാകുന്നു

ക്രൈം ഡെസ്‌ക് തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും എന്ന പോലെയാണ് പെൺകുട്ടികൾ പീഡനത്തിന് ഇരയാകുന്നത്. സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് പോലും പെൺകുട്ടികൾക്ക് രക്ഷയില്ലെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ. തലസ്ഥാനത്ത് ഒൻപതാം ക്ലാസുകാരിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം കഠിനംകുളത്താണ് ഒൻപതാം ക്ലാസുകാരിയായ ദലിത് വിദ്യാർഥിനിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. സ്‌കൂൾ സമയം കഴിഞ്ഞിട്ടും പെൺകുട്ടി മടങ്ങി വരാത്തതിനെ തുടർന്ന് ഹോസ്റ്റൽ […]