പെരിയ കേസിൽ സിബിഐ വരേണ്ടെന്ന് സർക്കാരിന് വാശി ; പിന്നിൽ പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാനെന്ന് ആക്ഷേപം ; സർക്കാരിന് വേണ്ടി ഹാജരാകുന്നത് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ്

പെരിയ കേസിൽ സിബിഐ വരേണ്ടെന്ന് സർക്കാരിന് വാശി ; പിന്നിൽ പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാനെന്ന് ആക്ഷേപം ; സർക്കാരിന് വേണ്ടി ഹാജരാകുന്നത് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ്

 

സ്വന്തം ലേഖകൻ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ അഭിഭാഷകൻ രഞ്ജിത്ത് കുമാറിനെ കേസിൽ നിന്നും മാറ്റി പകരം സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ മനീന്ദർ സിങ്ങിനെ നിയമിച്ചു. കേസ് സി.ബി.ഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ അഭിഭാഷകനെ മാറ്റിയത്.

പെരിയ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രത്തിൽ പിഴവുണ്ടെന്ന് നേരത്തെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേസ് ഡയറി ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിയ ഇരട്ടക്കൊലപാതക കേസ് ഏറ്റെടുത്തെന്നും എന്നാൽ അന്വേഷണം തുടങ്ങിയിട്ടില്ലെന്നും സർക്കാർ സ്റ്റേ ആവശ്യപ്പെട്ടിട്ടില്ലെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചിരുന്നു. സെപ്തംബറിലാണ് പെരിയ ഇരട്ടക്കൊല കേസ് ഹൈക്കോടതി സി.ബി.ഐ ക്ക് വിട്ടത്.

കേസിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ചായിരുന്നു കോടതി നടപടി. രഞ്ജിത്ത് കുമാറിന്റെ അസൗകര്യം കണക്കിലെടുത്താണ് പുതിയ അഭിഭാഷകനെ നിശ്ചയിച്ചതെന്നാണ് സർക്കാർ വിശദീകരണം. രഞ്ജിത്ത് കുമാറിന് ഇനി ഡിസംബർ 10 ന് ശേഷം മാത്രമാണ് ഡേറ്റ് ഉള്ളത്.എന്നാൽ ഈ കേസിലെ പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഈ സർക്കാർ നടത്തുന്നതെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്.