വീടു വാടകയ്ക്കെടുത്തു് മയക്കുമരുന്നു ഉപയോഗം 3 പേർ എക്സൈസ് പിടിയിൽ

സ്വന്തം ലേഖകൻ പാലാ: വിളക്കുമാടം അംബേദ്കർ കോളനിയ്ക്കു സമീപം വീടു വാടകയ്ക്കെടുത്തു് മയക്കുമരുന്നു് ഉപയോഗിച്ചു വന്നിരുന്ന സംഘത്തെ പാലാ എകു് സൈസു് റേഞ്ചു് ഇൻസ്പെക്ടർ കെ.ബി. ബിനുവും പാർട്ടിയും ചേർന്നു് അറസ്റ്റു ചെയ്തു.വീട്ടിൽ നിന്നു് 25 ഗ്രാം ഗഞ്ചാവും ഗഞ്ചാവു് വലിക്കുന്നതിനായി പ്രതികൾ നിർമ്മിച്ച ബാങ്ങു് എന്ന 2 ഉപകരണങ്ങളും ,ധാരാളം സിറിഞ്ചുകളും കണ്ടെടുത്തു. വിളക്കുമാടം കുന്നും പുറത്തു് വീട്ടിൽ കെവി ദേവദത്തൻ (25 വയസ്സ്) ചാത്തംകുളം കരയിൽ അമ്പഴത്തിനാൽ വീട്ടിൽ വിഷ്ണു (25 വയസ്സ്)എലിക്കുളം മുക ളെൽ വീട്ടിൽ അനിൽ (23 വയസ്സ്) […]

കുമരകം പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുമായി രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി ദിവസങ്ങൾക്ക് ശേഷം പിടിയിൽ

സ്വന്തം ലേഖകൻ കുമരകം: പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുമായി രക്ഷപെട്ട പ്രതിയെ ദിവസങ്ങൾക്ക് ശേഷം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ ആന്റി ഗുണ്ടാ സ്‌ക്വാഡ് സംഘം പിടികൂടി. തിരുവാർപ്പ് മീൻചിറ തിരുത്തിച്ചിറ ടി.കെ രജീഷി(26)നെയാണ് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് കുമരകം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിൽപ്പനയ്ക്കായി എത്തിയ രജീഷിനെ പൊലീസ് പിടികൂടിയത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത് ജീപ്പിലേയ്ക്ക് കയറ്റുന്നതിനിടെ പ്രതി വിലങ്ങുമായി രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം നിരവധി തവണ […]

മദ്യലഹരിയിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ചു: കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് തടവും പിഴയും ലൈസൻസ് സസ്‌പെൻഷനും

സ്വന്തം ലേഖകൻ കോട്ടയം: മദ്യലഹരിയിൽ അപകടകരമായ രീതിയിൽ നിറയെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്ക് തടവും പിഴയും ലൈസൻസ് സസ്‌പെൻഷനും. പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ മാഞ്ഞൂർ ഭഗവതി മഠം ഭാഗത്ത് മാഞ്ഞൂർ സൗത്ത് കര ചെറുകൂട്ടിൽ വീട്ടിൽ മാർട്ടിൻ മാത്യു (43)സിനെയാണ് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. ഒരു മാസം തടവം, മൂവായിരം രൂപ പിഴയും, ആറു മാസത്തേയ്ക്ക് ലൈസൻസ് സസ്‌പെന്റ് ചെയ്തതുമാണ് ശിക്ഷ. 2013 നായിരുന്നു കേസിനാസ്പദമായ സംഭവം. പാലായിൽ നിന്നും ഏറ്റുമാനൂരിലേയ്ക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. കിടങ്ങൂർ […]

സീരിയൽ നടിയുടെ അശ്ളീല വീഡിയോ: ആദ്യം പ്രചരിപ്പിച്ച ആയിരം പേർ പ്രതിയാകും : ഹോട്ടലിലെ സിസിടിവി പൊലീസ് പരിശോധിക്കുന്നു

സ്വന്തം ലേഖകൻ അലപ്പുഴ: പ്രശസ്ത സീരിയൽ നടിയുടെ അശ്ളീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ആയിരത്തിലേറെ പേർ പ്രതിയായേക്കും. സീരിയൽ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ സൈബർ സെൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഭർത്താവിനും കുടുംബാംഗങ്ങൾക്കും അയച്ച് നൽകിയതായി കഴിഞ്ഞ ദിവസമാണ് സീരിയൽ നടി കായംകുളം പൊലീസിൽ പരാതി നൽകിയത്. 37 കാരനായ എറണാകുളം സ്വദേശിയാണ് തന്നെ മൊബൈൽ ഫോൺ വാങ്ങി നൽകി , പരിചയം നടിച്ച് ആലപ്പുഴയിലെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിച്ചതെന്നാണ് പരാതി. തുടർന്ന് ഇവരുടെ […]

അപകടകാരണം അശ്രദ്ധയെന്ന് കണ്ട് ഹൈക്കോടതി തള്ളിയ കേസിൽ സുപ്രീം കോടതി ഇടപെടൽ: പൊലീസ് ജീപ്പ് മരത്തിലിടിച്ച് മരിച്ച സിഐയുടെ കുടുംബത്തിന് 23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സ്വന്തം ലേഖകൻ തൃശൂർ: അപകടകാരണം അശ്രദ്ധയാണെന്ന് കണ്ട് ഹൈക്കോടതി തള്ളിയ കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ. ജീപ്പ് മരത്തിലിടിച്ച് പോലീസ് സി.ഐ. മരിച്ച സംഭവത്തിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടലുണ്ടായിരിക്കുന്നത്. ആശ്രിതർക്ക് 23 ലക്ഷം രൂപയും പലിശയും നൽകാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ഉത്തരവ്. അപകടത്തിൽ മരിച്ച ഇരിങ്ങാലക്കുട സി.ഐ. ആയിരുന്ന കാഞ്ഞൂക്കാരൻ ജോസിന്റെ ഭാര്യയും മക്കളും നൽകിയ ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിനോട് നഷ്ടപരിഹാരമായി 23,19,952 രൂപയും 7.5 ശതമാനം പലിശയും കോടതിച്ചെലവും നൽകുവാൻ കോടതി ഉത്തരവിട്ടത്. 2007 […]

അർധരാത്രിയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി കവർച്ച: സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു; രണ്ടു മാസമായിട്ടും പ്രതികളെപ്പറ്റി സൂചനയില്ല

സ്വന്തം ലേഖകൻ കൊച്ചി: അർധരാത്രിയിൽ വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി കവർച്ച നടത്തിയ കേസിൽ പ്രതികളെ ഇനിയും കണ്ടെത്താനാവാതെ പൊലീസ്. വൻ കവർച്ച നടന്ന കേസിൽ പ്രതികളെന്നു സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു. മോഷണം നടന്നു രണ്ടു മാസമായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തതിനെ തുടർന്നാണു നടപടി. കവർച്ച നടന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ മദ്യകുപ്പി കണ്ടെത്തിയിനെ തുടർന്ന് പോലീസ് ഇതിന്റെ ബ്രാൻഡും സീരിയൽ നമ്ബറും തിരിച്ചറിഞ്ഞ് മദ്യം വിതരണം ചെയ്ത തൃശൂരിലെ വെയർഹൗസിലെത്തി. അവിടെ നിന്ന് ഈ സീരീസിലെ മദ്യം […]

ബ്യൂട്ടി പാർലറിൽ വെടിവയ്ക്കാൻ ക്വട്ടേഷൻ 30000 രൂപ: രവി പൂജാരയുടെ ക്വട്ടേഷൻ ലഭിച്ചത് മംഗലാപുരം സംഘത്തിന്; പിന്നിൽ കൊല്ലം സ്വദേശിയായ ഡോക്ടർക്കും പങ്ക്

സ്വന്തം ലേഖകൻ കൊച്ചി: അധോലോക ഭീകരൻ രവി പൂജാരയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് കൊച്ചിയിൽ ബ്യൂട്ടി പാർലറിലേയ്ക്ക് വെടിയുതിർത്ത സംഭവത്തിൽ രണ്ടംഗ സംഘം അറസ്റ്റിലായതോടെ സംഭവത്തിനു പിന്നിലെ കൂടുതൽ ഭീകര ബന്ധം പുറത്താകുന്നു. ബ്യൂട്ടി പാർലറിലേയ്ക്ക് വെടിവച്ച കാസർകോട് സ്വദേശികളായ ബിലാലിനെയും, വിപിനെയുമാണ് കഴിഞ്ഞ ദിവസം കേസ് അന്വേഷിക്കുന്ന കൊച്ചി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 30,000 രൂപയായിരുന്നു പ്രതികൾക്ക് ക്വട്ടേഷനായി രവിപൂജാരയുടെ സംഘം നൽകിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസിൽ കേരളത്തിൽ കൂടുതൽ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് ഈ […]

വീട്ടമ്മമാരുടെ നഗ്നചിത്രത്തിനൊപ്പം അമ്മയുടെ ചിത്രവും: ആലപ്പുഴയിലെ നഗ്നചിത്ര പരാതി പുറത്തറിഞ്ഞത് ഇങ്ങനെ; അഞ്ചു യുവാക്കൾക്കെതിരെ കേസ്

സ്വന്തം ലേഖകൻ ആലപ്പുഴ: നഗ്നചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്യാനുണ്ടാക്കിയ ഗ്രൂപ്പിന്റെ അഡ്മിനായ യുവാവിന്റെ അമ്മയുടെ തന്നെ നഗ്നചിത്രങ്ങൾ വാട്‌സ് അപ്പ് ഗ്രൂപ്പിൽ പ്രചരിച്ചതോടെയാണ് ആലപ്പുഴയിലെ 21 വീട്ടമ്മമാരുടെ നഗ്നചിത്രങ്ങൾ സംബന്ധിച്ചുള്ള പരാതി പുറത്തായത്. സ്വന്തം അമ്മയുടെ ചിത്രം തന്നെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ വന്നതോടെ അഡ്മിനായ യുവാവ് ഉടക്കുമായി രംഗത്ത് എത്തി. ഇതോടെയാണ് ഗ്രൂപ്പിനെപ്പറ്റിയുള്ള വിവരം പുറത്തറിഞ്ഞതും, സംഭവം കേസായി മാറിയതും. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ തുറവൂർ കളരിക്കൽ സ്വദേശികളായ പ്രണവ് (22), ശ്രീദേവ് (19) , ദിബിൻ (19), അമദേവ് (18) എന്നിവർക്കെതിരെയാണ് […]

21 വീട്ടമ്മമാരുടെ നഗ്നചിത്രം വാട്‌സ്അപ്പിൽ: പരാതി ഫയലിൽ സ്വീകരിക്കാതെ പൊലീസ്

സ്വന്തം ലേഖകൻ ആലപ്പുഴ: നഗരത്തിലും പരിസരത്തുമുള്ള 21 സ്ത്രീകളുടെ നഗ്നചിത്രങ്ങൾ വാട്‌സ്അപ്പിൽ പ്രചരിക്കുന്നു. സ്ത്രീകളുടെയും യുവതികളുടേതും അടക്കമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിക്കുന്നത്. തുറവൂർ കളരിക്കൽ മേഖലയിലെ 21 വീട്ടമ്മമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സ്ത്രീകളുടെ ചിത്രങ്ങളുടെ തലവെട്ടിയെടുത്ത് നഗ്‌നചിത്രങ്ങളുമായി മോർഫ് ചെയ്താണ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചത്. വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അഞ്ചു പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നാണ് പരാതി. കുത്തിയതോട് പൊലീസിൽ പരാതിയുമായി ചെന്നപ്പോൾ തങ്ങളെ മടക്കി അയക്കുകയായിരുന്നുവെന്ന് […]

വിദേശത്തെ ജോലി ഉപേക്ഷിച്ചെത്തി നഗരത്തിൽ കഞ്ചാവ് കച്ചവടം: വൻ ലാഭമുണ്ടാക്കിയിരുന്ന യുവാവ് പിടിയിലായി

സ്വന്തം ലേഖകൻ കോട്ടയം: വിദേശത്തെ ജോലി ഉപേക്ഷിച്ച് എത്തി നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മുട്ടമ്പലം മാങ്ങാനം പാക്കത്ത് വീട്ടിൽ ജോർജ്ജ് മകൻ ജിനു വർഗ്ഗീസ് ജോർജി (30)നെയാണ്  കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എച്ച്.നൂറുദ്ദീന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യതത്. ഇയാളിൽ നിന്നും 50 പൊതി കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് ചെറുപൊതികളിലാക്കി കഞ്ഞിക്കുഴി ഭാഗത്തും കോട്ടയം ടൗണിലും പരിസരപ്രദേശങ്ങളിലും സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തിവരികയായിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി […]