നടിയെ അക്രമിച്ച കേസ് ; ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപിന് അനുമതി ; പരിശോധനാ സംഘത്തിൽ ഇവരൊക്കെ

  സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കാൻ ദിലീപ് അപേക്ഷ നൽകിയിരുന്നു. ദിലീപിനും ബന്ധപ്പെട്ട അഭിഭാഷകർക്കും ദൃശ്യങ്ങൾ പരിശോധിക്കാമെന്നായിരുന്നു കോടതി ഉത്തരവ്. നേരത്തെ ജാമ്യ ഹർജി പരിഗണിക്കവേ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ച് ദിലീപിന്റെ അഭിഭാഷകൻ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. അദ്ദേഹം ചില ആക്ഷേപങ്ങൾ കോടതിയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. കുറ്റപത്രത്തിൽ പറയുന്ന സംഭവവും ചിത്രീകരണവും ഒത്തുപോകുന്നില്ലെന്നും ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ടെന്നുമാണ് ദിലീപിന്റെ വാദം. സ്ത്രീയുടേതെന്ന് തോന്നിപ്പിക്കുന്ന ചില ശബ്ദങ്ങൾ, സംഭവം നടന്ന സമയം, പശ്ചാത്തലം […]

യുവ അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവം: യുവാവ് അറസ്റ്റിൽ , ബ്ലേഡ് സംഘം ഭീക്ഷണിപ്പെടുത്തിയതിനെ തുടർന്നാണ് ആത്മഹത്യയെന്ന് പോലീസ്

  സ്വന്തം ലേഖകൻ കണ്ണൂർ : യുവ അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തിൽ ചക്കരക്കല്ല് ചെമ്പിലോട് സ്വദേശി ഷനോജിനെ(30) പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ബാറിലെ അഭിഭാഷക പ്രിയ രാജീവനെ(38) നവംബർ 13 നാണു കടമ്പൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമിത കടബാധ്യതയാണു ആത്മഹത്യയ്ക്കു കാരണമെന്നു കണ്ടെത്തൽ.തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ സ്ഥലത്തിന്റെ രേഖകൾ നൽകി ഷനോജിൽ നിന്ന് ആറു ലക്ഷത്തോളം രൂപ പ്രിയ വാങ്ങിയതായി പോലീസ് കണ്ടെത്തി. പലപ്പോഴായി പണം തിരികെ നൽകിയിരുന്നെങ്കിലും മുതലും പലിശയുമടക്കം ഭീമമായ തുക നൽകണമെന്നു ഷനോജിന്റെ […]

കോട്ടയം നാഗമ്പടം സീസർ പാലസ് ഹോട്ടലിൽ കുരുമുളക് സ്പ്രേ – ഗുണ്ടാ ആക്രമണം: വിനീത് സഞ്ജയന്റെ സംഘാംഗമായ ഗുണ്ട പിടിയിൽ

ക്രൈം ഡെസ്ക് കോട്ടയം: നഗരമധ്യത്തിൽ നാഗമ്പടം സീസർ പാലസ് ഹോട്ടലിലെ ബാറിനുള്ളിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ഗുണ്ടാ സംഘാംഗമായ യുവാവ് പിടിയിൽ. കളത്തിപ്പടി കാരാണി ചെമ്പോല ഭാഗത്ത് കോഴിമല വീട്ടിൽ ഫിലിപ്പ് മാത്യുവിന്റെ മകൻ രതീഷ് (22) നെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം , കൊല്ലം ജില്ലകളിൽ നിരവധി കഞ്ചാവ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ രതീഷ്. കേസിൽ നേരത്തെ പിടിയിലായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ […]

പതിനേഴുകാരിയെ ഉപയോഗിച്ച് അമ്മായി പെൺവാണിഭം നടത്തിയ സംഭവം ; കൂടുതൽ തെളിവുകൾ പുറത്ത്

സ്വന്തം ലേഖകൻ കൊല്ലം: പതിനേഴുകാരിയെ ഉപയോഗിച്ച് അമ്മായി പെൺവാണിഭം നടത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് . പെൺകുട്ടിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. കേസിൽ പ്രതിയായ അമ്മായിയായ ലിനറ്റിന്റെ സുഹൃത്തിന്റെ തൃശൂർ കുന്നംകുളത്തെ കടയിൽ നിന്നാണ് മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മായിയായ ലിനറ്റാണ് പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. പൊലീസ നേരെത്തെ് ലിനറ്റിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരുടെ കൈവശമുണ്ടായിരുന്ന ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഫോൺ മാറ്റിയെന്ന് ബോധ്യപ്പെട്ട അന്വേഷണ സംഘം കഴിഞ്ഞ […]

മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് അഞ്ചംഗസംഘം യുവാവിന്റെ ജനനേന്ദ്രിയത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു ; സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടിൽ തിരുവനന്തപുരത്ത്

  സ്വന്തം ലേഖിക തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ അഞ്ച് അംഗ സംഘം മർദ്ദിച്ച് അവശനാക്കി,ശേഷം ജനനേന്ദ്രിയത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടിത്തടം പാപ്പാൻചാണി പുതുവൽ പുത്തൻ വീട്ടിൽ അജേഷാണ് (30) കൊല്ലപ്പെട്ടത്. പാപ്പാൻചാണി സ്വദേശികളായ ജിനീഷ്, നസീർ, അരുൺ, റോബിൻസൺ, സജൻ എന്നിവരാണ് പ്രതികൾ. പ്രതികളിലൊരാളുടെ മൊബൈൽ ഫോൺ അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിനു സമീപം വച്ച് അജേഷിനെ പ്രതികൾ മർദ്ദിക്കുകയായിരുന്നു. അവിടുന്ന് […]

മരുമകൾ കരിങ്കല്ല് കൊണ്ട് ഭർതൃമാതാവിന്റെ തലയ്ക്കടിച്ച സംഭവം ; ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

സ്വന്തം ലേഖകൻ കൊല്ലം: മരുമകൾ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർതൃമാതാവ് മരിച്ചു. കൊല്ലം വെണ്ടാർ അമ്പാടിയിൽ രമണിയമ്മ (68) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രമണിയമ്മ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉച്ചയുറക്കത്തിനായി കിടന്ന ഭർതൃമാതാവിനെ മരുമകൾ പാറക്കല്ലു കൊണ്ട് തലയ്ക്കിടിക്കുകയായിരുന്നു. മരുമകൽ ഗിരിതകുമാരിയാണ് ഭർതൃമാതാവിന്റെ തലയ്ക്ക് കരിങ്കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചത്. നിലവിളി കേട്ട് പരിസരവാസികൾ ഓടികൂടിയെങ്കിലും വാതിലുകൾ അടഞ്ഞ നിലയിലായിരുന്നു. ബന്ധുക്കൾ ഉൾപ്പെടെ അടുക്കള വാതിൽ തല്ലിത്തുറന്ന് അകത്തു കയറിയപ്പോൾ തലപൊട്ടി ചോരയിൽ കുളിച്ച നിലയിലായിരുന്നു രമണിയമ്മ. […]

ഏറ്റുമാനൂരിൽ വീണ്ടും ഗുണ്ടാക്രമണം : വീട്ടമ്മയും കുടുംബവും നടത്തുന്ന കഞ്ഞിക്കട അക്രമിസംഘം അടിച്ചു തർത്തു; തുടർച്ചയായ അക്രമങ്ങളിൽ ഞെട്ടി വിറച്ച് നാടും നഗരവും

  സ്വന്തം ലേഖകൻ കോട്ടയം : ഏറ്റുമാനൂരിൽ വീണ്ടും ഗുണ്ടാക്രമണം. ഒരാഴ്ച്ചയ്ക്കിടെ നാലാംതവണയാണ് ക്വൊട്ടേഷൻ ഗുണ്ടാ സംഘങ്ങൾ ഏറ്റുമാനൂരിൽ അക്രമം നടത്തുന്നത്. കോളെജ് വിദ്യാർത്ഥികളുമായുണ്ടായ സംഘർഷത്തിന് തുടർച്ചയായി ഞായറാഴ്ച്ച വൈകീട്ടാണ് ഗുണ്ടാസംഘം ഏറ്റുമാനൂരിൽ അഴിഞ്ഞാടിയത്. ഏറ്റുമാനൂർ മംഗളം കോളെജിന് സമീപം മംഗലക്കരുങ്കിൽ വള്ളിക്കാട് ഷാപ്പിന് സമീപം ഞായറാഴ്ച്ച രാത്രി എട്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ഇവിടെ കഞ്ഞിക്കട നടത്തിയിരുന്ന സതീശൻ, ഭാര്യ ഡെയ്‌സി ഇവരുടെ മകൻ വിഷ്ണു എന്നിവരെ ആക്രമിക്കുകയും കട പൂർണ്ണമായും തല്ലിത്തകർക്കുകയും ചെയ്തു. ഞായറാഴ്ച്ച വൈകീട്ട് ആരംഭിച്ച സംഘർഷങ്ങളാണ് കട തല്ലിത്തകർക്കുന്നതിൽ കാലശിച്ചത്. […]

പൗരത്വ ഭേദഗതി ബിൽ : മകന് രാജ്യം വിട്ടു പോകേണ്ടി വരുമോ എന്ന് ഭയം ; മുപ്പതിയാറുകാരി തൂങ്ങി മരിച്ചു

  സ്വന്തം ലേഖിക കൊൽക്കത്ത: രാജ്യം മുഴുവൻ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ ഭയന്ന് മുപ്പത്തിയാറുകാരി തൂങ്ങിമരിച്ചു. പശ്ചിമ ബംഗാളിലെ പർബാ ബർദമൻ ജില്ലയിലാണ് സംഭവം. 19 വയസ്സുകാരനായ മകന് ആധാർ കാർഡ് ഉണ്ടായിരുന്നില്ലെന്നും മകന് രാജ്യം വിട്ടുപോകേണ്ടി വരുമോ എന്ന ഭയമാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. ഷിപ്ര സിക്തർ എന്ന യുവതിയാണ് തൂങ്ങിമരിച്ചതെന്ന് പോലീസ് പറയുന്നു. വാൻ ഡ്രൈവറാണ് ഷിപ്രയുടെ ഭർത്താവ്. ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ടു മക്കളാണ് ദമ്പതികൾക്കുളളത്. 19 വയസ്സുകാരനായ മകന് ആധാർ കാർഡ് […]

തുമ്പോളി സാബു വധക്കേസ് : പ്രതികളെ വെട്ടിക്കൊന്നു

  സ്വന്തം ലേഖിക ആലപ്പുഴ : തുമ്പോളി സാബു കൊലക്കേസിലെ പ്രതികൾ വെട്ടേറ്റു മരിച്ചു.വികാസ്,ജെസ്റ്റിൻ സോനു എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം.ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് നൽകുന്ന സൂചന. കൊല്ലപ്പെട്ടവരും ആക്രമിച്ചവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. വികാസ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജസ്റ്റിൻ തിങ്കളാഴ്ച രാവിലെയാണു മരിച്ചത്. 2015 ജൂൺ ഒന്നിനാണു തുമ്പോളി ഷാപ്പിൽ വച്ച് സാബു കൊല്ലപ്പെടുന്നത്. ഈ കേസിലെ പ്രതികളാണു വികാസും ജസ്റ്റിനും. ഇരുവരെയും കൊന്നതിനു പിന്നിൽ […]

ബോട്ടെടുത്ത് എസ്.ഐയുടെ വിവാഹഘോഷം നടത്തിയ സംഭവം : പുലിവാല് പിടിച്ച് പോലീസുകാർ ; ഒരാൾക്ക് സസ്‌പെൻഷൻ

  സ്വന്തം ലേഖകൻ തൃശ്ശൂർ: ബോട്ടെടുത്ത് എസ്.ഐ.യുടെ വിവാഹാഘോഷം നടത്തിയ പൊലീസുകാർ ഒടുവിൽ പുലിവാല് പിടിച്ചു. മദ്യപിച്ച് കൈയാങ്കളിവരെ കാര്യങ്ങളെത്തി. ഒരു പൊലീസുകാരന് സസ്‌പെൻഷൻ. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തോന്നിയപ്പോൾ മദ്യലഹരിയിലായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ബോട്ടിലരങ്ങേറിയ കശപിശ പൊലീസിൽ അറിയിച്ചത്. എന്തായാലും സംഭവം അറിയിച്ചയാൾക്കാണ് സസ്‌പെൻഷൻ കിട്ടിയിരിക്കുന്നത്. തൃശ്ശൂർ നഗരത്തിന് തൊട്ടടുത്തുള്ള സ്റ്റേഷനിലെ 16 പോലീസുകാരാണ് എസ്.ഐ.യുടെ വിവാഹാഘോഷത്തിനായി ആലപ്പുഴയ്ക്ക് തിരിച്ചത്. ബോട്ട് വാടകയ്‌ക്കെടുത്തുള്ള ആഘോഷപരിപാടികളാണ് ് തർക്കത്തിലും കൈയേറ്റത്തിലും കലാശിച്ചത്. ബോട്ട് ഇടയ്ക്ക് കരയ്ക്കടുപ്പിച്ചപ്പോൾ അടി പേടിച്ച് […]