പൗരത്വ ഭേദഗതി നിയമ ബില്ല് കത്തിച്ചു ; തമിഴ് നടൻ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ ; തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തം

  സ്വന്തം ലേഖിക ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം ശക്തമാകുന്നു. ബിൽ കത്തിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് ഡിഎംകെ യൂത്ത് വിങ് നേതാവും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സെയ്ദാപെട്ടിൽ വച്ചായിരുന്നു ഉദയനിധി സ്റ്റാലിനെയും ഡിഎംകെ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തത്. മാത്രമല്ല സേലത്ത് പ്രതിഷേധ പ്രകടനം നടത്തിയ 100 പേരെയും പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. കരിനിയമം പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഉദയനിധി വ്യക്തമാക്കി. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും ശ്രീലങ്കൻ തമിഴ് വംശജർക്കുമെതിരാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ […]

അധ്യാപകരുടെ മാനസിക പീഡനം ; ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥിനി പഠനമുപേക്ഷിച്ചു

  സ്വന്തം ലേഖകൻ പത്തനംതിട്ട : അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് ട്രാൻസ്‌ജെൻഡർ വിദ്യാർഥിനി പ്ലസ് ടു പഠനം ഉപേക്ഷിച്ചു. പത്തനംതിട്ട റാന്നി അടിച്ചിപുഴ സ്വദേശിനിയായ ആദിവാസി വിദ്യാർഥിനിയാണ് പഠനം ഉപേക്ഷിച്ച കാസർഗോഡ് പരവനടുകക്കം മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ അധ്യാപകർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഗവർണറുടെയും പട്ടിക വർഗ്ഗവകുപ്പിന്റെയും പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥിനി പരവനടക്കം ട്രൈബൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനം നേടിയത്. എന്നാൽ, ഒരു അധ്യാപികയും അധ്യാപകനും തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി.കുട്ടികളുടെ മുന്നിൽ വച്ച് ഇവർ അവഹേളിക്കുന്നുവെന്നും, പരാതി നൽകിയപ്പോൾ […]

സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ; പ്രതി അറസ്റ്റിൽ

  സ്വന്തം ലേഖകൻ വർക്കല: സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ ഇടക്കര വടക്കേക്കര വീട്ടിൽ ഇർഫാൻ(23) ആണ് പിടിയിലായത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അയിരൂർ സ്വദേശിയായ പെൺകുട്ടിയെയാണ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. തുടർന്ന് ഒരു മാസത്തോളം ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.

നിർഭയ കേസ് : രണ്ട് ആരാച്ചാർമാർ യുപിയിൽ നിന്ന്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: തിഹാർ ജയിലധികൃതരുടെ അഭ്യർഥനപ്രകാരം നിർഭയ കേസിൽ രണ്ട് ആരാച്ചാർമാർ യു.പി.യിൽ നിന്ന് ഉടനെത്തുമെന്ന് ജയിൽ അഡീഷണൽ ഡയറക്ടർ ജനറൽ ആനന്ദ് കുമാർ പറഞ്ഞു. ലഖ്‌നൗ ജയിലിലും മീററ്റിലുമായി രണ്ടുപേർ യു.പി.യിലുണ്ട്. ഇവരെയാണ് ഡൽഹിയിലേക്ക് അയക്കുക. നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിലേറ്റാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആരാച്ചാർമാർക്കായി ജയിലധികൃതർ ശ്രമം തുടങ്ങിയത്. വധശിക്ഷ 16-നകം നടപ്പാക്കുമെന്നായിരുന്നു സൂചന. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിൽസമുച്ചയമായ തിഹാറിന് സ്വന്തമായി ആരാച്ചാരില്ല. നിര്‍ഭയ കേസിലെ പ്രതികളെ ഇന്ന് പാട്യാല കോടതിയില്‍ ഹാജരാക്കും.പ്രതികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച […]

ഏറ്റുമാനൂരിൽ വീണ്ടും ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ : യുവാവിന് പരിക്ക് ; അതീവ ജാഗ്രതയിൽ പൊലീസ്

  സ്വന്തം ലേഖകൻ കോട്ടയം : ഒരിടവേളയ്ക്ക് ശേഷം ഏറ്റുമാനൂർ വീണ്ടും ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിനും കുടിപ്പക തീർക്കുന്നതിനുമുള്ള വേദിയായി മാറുന്നു. ഏറ്റുമാനൂരിൽ അരമണിക്കൂർ വ്യത്യാസത്തിൽ വ്യാഴാഴ്ച്ച രണ്ട് ഗുണ്ടാ ആക്രമണങ്ങളാണ് നടന്നത്. രാത്രി 8.45 ന് ക്വൊട്ടേഷൻ സംഘം പത്ര വ്യാപാരി റോയിയെ തലയ്ക്കടിച്ച് വീഴ്ത്തി കൊല്ലാൻ ശ്രമിച്ചപ്പോൾ മറ്റൊരു യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്വദേശി ജഗൻ ഫിലിപ്പിനെയാണ് ( 33 ) ഗുണ്ടാസംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യാഴാഴ്ച്ച രാത്രി ഒൻപതേകാലോടെ മനയ്ക്കപ്പാടം മേൽപ്പാലത്തിന് അടിയിൽ വച്ചാണ് ജഗനെ ഗുണ്ടാസംഘം ആക്രമിച്ചത്. […]

കോഴിക്കോട് മിലിട്ടറി ക്യാമ്പിലേക്ക് ഭക്ഷണം ഓർഡർ ചെയ്ത് ഹോട്ടലുകാരനെ പറ്റിച്ചു

  സ്വന്തം ലേഖകൻ കോഴിക്കോട്: ഹോട്ടലുകളിൽനിന്നു പാഴ്സലായി ഭക്ഷണം വാങ്ങാൻ ഫോണിൽ ഓർഡർ ചെയ്തശേഷം എ.ടി.എം. നമ്പർ കൈക്കലാക്കി പണം തട്ടിപ്പ്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലൂരാമ്പാറയിലും ആനക്കാംപൊയിലിലുമാണ് എ.ടി.എം. നമ്പറും ഒ.ടി.പിയും വാങ്ങി പണം തട്ടിയെടുത്തത്. പുല്ലൂരാംപാറ പള്ളിപ്പടിയിലെ ഗ്രീൻ ചില്ലി ഹോട്ടൽ ഉടമയ്ക്ക് 20,000 രൂപ നഷ്ടമായി. 3800 രൂപയുടെ ഭക്ഷണവും ഇവർ ഓർഡർ ചെയ്തിരുന്നു. ഇതും നഷ്ടമായി. മിലിട്ടറി ക്യാമ്പിലേക്കു ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണു ഹോട്ടലുടമകൾക്കു ഫോൺ വിളി വന്നത്. ക്യാമ്പിലേക്കാണു ഭക്ഷണമെന്നും എ.ടി.എം. കാർഡ് നമ്പർ തന്നാൽ പണം അക്കൗണ്ടിലേക്ക് […]

ഏറ്റുമാനൂരിൽ വസ്ത്ര വ്യാപാരിയെ കമ്പിവടിയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തി: ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘം

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വസ്ത്ര വ്യാപാരിയെ കടയിൽ നിന്നും വിളിച്ചിറക്കിയ ഗുണ്ടാ സംഘം കമ്പിവടിയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തി. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏറ്റുമാനൂർ മൂഴികുളങ്ങര കൊങ്ങൻ പുഴ കാലായിൽ റോയി (40) യെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂരിൽ വസ്ത്ര വ്യാപാരിയാണ് റോയ്. വ്യാഴാഴ്ച വൈകിട്ട് റോയ് കട അടയ്ക്കുന്നതിനായി തയ്യാറെടുപ്പ് നടത്തുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം റോഡിൽ നിന്ന് തന്നെ റോയിയെ വിളിച്ചു. വിളികേട്ട് കടയിൽ […]

മദ്യലഹരിയിൽ നാലുവരിപ്പാതയിലൂടെ യുവാക്കളുടെ മരണപ്പാച്ചിൽ: നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ച് കയറി: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: കോടിമത നാലുവരിപ്പാതയിൽ മദ്യലഹരിയിൽ കാറുമായി യുവാക്കളുടെ മരണപ്പാച്ചിൽ. നിയന്ത്രണം നഷ്ടമായ കാർ നാലുവരിപ്പാതയിലെ ഡിവൈഡറിയേക്ക് ഇടിച്ചു കയറി. അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. വ്യാഴാഴ്ച രാത്രി പത്തു മണിയോടെ കോടിമത നാലുവരിപ്പാതയിൽ മധ്യഭാഗത്തെ മീഡിയനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ മധ്യഭാഗത്ത് വച്ച് വലത്തേയ്ക്ക് തിരിച്ച് കോടിമത ഭാഗത്തേയ്ക്ക് തിരിയ്ക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഡിവൈഡറിന്റെ മധ്യഭാഗത്ത് ഇടിച്ച് കയറുകയായിരുന്നു. ഡിവൈഡറിൽ കാർ ഇടിച്ച് കയറി […]

തിരുനക്കര മഹാദേവക്ഷേത്രത്തിൽ മോഷണം: ഭക്തയുടെ ഫോണും പണവും കവർന്ന പ്രതി പിടിയിൽ; പ്രതി തിരുവനന്തപുരം സ്വദേശിയായ അമ്പലക്കള്ളൻ

ക്രൈം ഡെസ്‌ക് കോട്ടയം: തിരുനക്കര ക്ഷേത്രത്തിനുള്ളിൽ ഭഗവാന് മുന്നിൽ സൂക്ഷിക്കാൻ വച്ചിരുന്ന ബാഗും ബാഗിനുള്ളിലെ മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രധാന പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ അമ്പലക്കള്ളനെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം നെയ്യാറ്റിൻകര മുല്ലക്കുളം മാങ്കൂട്ടത്തിൽ അനിൽകുമാറിനെയാ(45)ണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ രണ്ടിനു നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പൊലീസിന്റെ നടപടി. വ്യാഴാഴ്ച പുലർച്ചെ ക്ഷേത്രത്തിൽ എത്തിയ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ സ്‌റ്റേഷനിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്യുകയായിരുന്നു. തിരുനക്കര ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പ്രതിയുടെ ദൃശ്യം […]

പള്ളിയിൽ കൊണ്ടു വിടാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി: ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു; തുടർന്ന് ഓട്ടോയുടെ ഷട്ടറിട്ട് ക്രൂരമായി പീഡനം; മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച രാമപുരം സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് ജീവപര്യന്തം കഠിന തടവ്; വിധി വന്നത് ഏഴു വർഷത്തിന് ശേഷം 

ക്രൈം ഡെസ്‌ക് കോട്ടയം: പള്ളിയിൽക്കൊണ്ടു വിടാമെന്നു പറഞ്ഞ് മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ച കേസിൽ ഓട്ടോഡ്രൈവർക്ക് ജീവപര്യന്തം കഠിന തടവ്. ജീവപര്യന്തം കഠിനതടവിനെ കൂടാതെ, അരലക്ഷത്തോളം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിച്ചു.  രാമപുരം പൂവക്കുളം കാരമല നടുവിലേടത്ത് വീട്ടിൽ ബാലകൃഷ്ണനെ(53)യാണ് അഡീഷൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാർ തടവിന് ശിക്ഷിച്ചത്. 2012 സെപ്റ്റംബറിൽ നടന്ന പീഡനക്കേസിൽ ഏഴു വർഷത്തിന് ശേഷമാണ് ഇപ്പോൾ […]