Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ : യുവ അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തിൽ ചക്കരക്കല്ല് ചെമ്പിലോട് സ്വദേശി ഷനോജിനെ(30) പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ബാറിലെ അഭിഭാഷക പ്രിയ രാജീവനെ(38) നവംബർ 13 നാണു കടമ്പൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അമിത കടബാധ്യതയാണു ആത്മഹത്യയ്ക്കു കാരണമെന്നു കണ്ടെത്തൽ.തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ സ്ഥലത്തിന്റെ രേഖകൾ നൽകി ഷനോജിൽ നിന്ന് ആറു ലക്ഷത്തോളം രൂപ പ്രിയ വാങ്ങിയതായി പോലീസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലപ്പോഴായി പണം തിരികെ നൽകിയിരുന്നെങ്കിലും മുതലും പലിശയുമടക്കം ഭീമമായ തുക നൽകണമെന്നു ഷനോജിന്റെ നേതൃത്വത്തിലുള്ള ബ്ലേഡ് സംഘം പ്രിയയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണികൾ രൂക്ഷമായതോടെയാണ് പ്രിയ ആത്മഹത്യ ചെയ്തതെന്നു പൊലീസ് വ്യക്തമാക്കി.