ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ

  സ്വന്തം ലേഖിക കൊച്ചി : ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ . ഇടപ്പള്ളി നോർത്ത് മൺപുരക്കൽ വീട്ടിൽ മെൽക്കി സെദേക്ക് ആണ് എറണാകുളം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്. വാടക വീട് കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വില്പന നടത്തുന്നത് . വേഷപ്രച്ഛന്നനായി, ആവശ്യക്കാർക്ക് തന്റെ കാറിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുകയാണ് യുവാവിന്റെ പതിവ് രീതിയെന്ന് പൊലീസ് പറയുന്നു. പണം മുൻകൂർ കൊടുത്താൽ മാത്രമേ മയക്കുമരുന്നുകൾ നൽകുകയുള്ളൂ. ക്രിസ്മസ് സ്പെഷ്യൽ ഡ്രൈവുമായി […]

മഞ്ജുവാര്യരുടെ ഷൂട്ടിങ് കണ്ട് മതിമറന്ന മകൻ പെറ്റമ്മയെ മറന്നു ; ഒടുവിൽ അമ്മയ്ക്ക് രക്ഷകരായത് കേരള പൊലീസ്

  സ്വന്തം ലേഖിക മലയിൻകീഴ്: മഞ്ചുവാര്യരുടെ സിനിമാ ഷൂട്ടിങ് കണ്ടുനിന്ന് അമ്മയെ മറന്ന് ഒരു മകൻ.വിളവൂർക്കാവ് സ്വദേശികളായ അമ്മയും മകനും പെൻഷൻ വിവരം തിരക്കാനായാണ് മലയിൻകീഴിലെ ട്രഷറിയിലെത്തിയത്. അമ്മ അകത്തേക്ക് പോയപ്പോൾ മകൻ പുറത്ത് നിൽക്കുകയായിരുന്നു. എന്നാൽ ട്രഷറിയിലെ നടപടികളെല്ലാം പൂർത്തിയാക്കി അമ്മ പുറത്തിറങ്ങിയപ്പോൾ മകനെ കാണാനായില്ല. ഓർമ്മക്കുറവുള്ള അമ്മയാവട്ടെ മകനെ കാത്തിരുന്ന് വലയുകയും ചെയ്തു. മൊബൈൽ ഫോണില്ലാത്തതിനാൽ മകനെ വിളിച്ച് നോക്കാനും സാധിച്ചില്ല. ഒടുവിൽ ഈ അമ്മ വീട്ടിലേക്ക് പോകാനായി ഓട്ടോ പിടിച്ചു. എന്നാൽ, വീട് നിൽക്കുന്ന സ്ഥലം ഓർത്തെടുക്കാനായില്ല. ഓട്ടോയിൽ ഏറെ […]

ഫോർമാലിൻ കലർത്തിയ മീൻപിടിച്ചെടുത്ത് നശിപ്പിച്ച സംഭവം : പരിശോധനയിൽ മായം കലർന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു ; കോർപ്പറേഷന് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫോർമാലിൻ കലർത്തിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ച സംഭവത്തിൽ മായം കലർന്നിട്ടില്ലെന്ന് സ്ഥിരീകരിച്ച കോർപ്പറേഷന് കിട്ടിയത് എട്ടിന്റെ പണി. തിരുവനന്തപുരം കോർപ്പറേഷനിലെ അധികൃതരാണ് മംഗളൂരുവിൽ നിന്നും കൊണ്ടുവന്ന മീൻ നശിപ്പിച്ചത്. കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെ ‘ഈഗിൾ ഐ’ എന്ന പ്രത്യേകവിഭാഗമാണ് പരിശോധന നടത്തിയത്. നഗരത്തിലെ പാങ്ങോട് മത്സ്യച്ചന്തയിലേയ്ക്ക വിൽപനയ്ക്കായി കൊണ്ടുവന്നതായിരുന്നു മീൻ. പട്ടത്തുവെച്ചാണ് ആരോഗ്യവിഭാഗം ലോറി പരിശോധിച്ചത്. ഫോർമാലിൻ കലർത്തിയിട്ടുണ്ടെന്ന സംശയത്തിൽ അധികൃതർ അഞ്ചര ലക്ഷത്തോളം രൂപ വിലവരുന്ന രണ്ടര ടൺ നവര മീനാണു നശിപ്പിച്ചത്. എന്നാൽ, ഭക്ഷ്യസുരക്ഷാ വിഭാഗം സ്റ്റേറ്റ് അനലറ്റിക്കൽ […]

യുവനടി ആക്രമിക്കപ്പെട്ട സംഭവം ; ഇന്ന് വിചാരണ ആരംഭിക്കും

  സ്വന്തം ലേഖിക കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇന്ന് വിചാരണ ആരംഭിക്കും.കൊച്ചിയിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഇന്നലെ പ്രതികളായ ദിലീപുൾപ്പെടെയുള്ളവർ അഭിഭാഷകന്റെ സാന്നിധ്യത്തിൽ പരിശോധിച്ചു. കേരളത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ധനെയാണ് ദിലീപ് പരിശോധനക്ക് നിയോഗിച്ചത്. ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ആവശ്യം നിരസിച്ച കോടതി, അഭിഭാഷകനും സാങ്കേതിക വിദഗ്ധനും ഒപ്പം ദൃശ്യങ്ങൽ കാണാൻ അനുമതി നൽകി.ഇതിന് പിന്നാലെ കേസിലെ അഞ്ച് പ്രതികളും സമാന ഹർജി നൽകിയിരുന്നു. എല്ലാവർക്കും ഒരുമിച്ച് കാണാമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. ഇതനുസരിച്ച് […]

മംഗളൂരു വെടിവെപ്പ് : കുറ്റക്കാർ മലയാളികൾ ; കർണ്ണാടക ആഭ്യന്തരമന്ത്രി

  സ്വന്തം ലേഖകൻ മംഗളൂരു: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിക്ഷേധത്തിനിടെ മംഗളൂരുവിലെ പൊലീസ് വെടിവെപ്പിൽ പൊലീസിനെ ന്യായീകരിച്ച് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത്. മലയാളികളാണ് മംഗളൂരുവിലെ അക്രമങ്ങൾക്ക് കാരണമെന്നും അവർ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത്. മലയാളികളാണ് പൊലീസ് സ്റ്റേഷന് തീയിടാൻ ശ്രമിച്ചെന്നുമാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. അതേസമയം അക്രമികളെ നേരിടാനാണ് പൊലീസ് വെടിവച്ചതെന്നും അക്രമികളെ കർശനമായി നേരിടുമെന്നും അദേഹം ഡൽഹിയിൽ പറഞ്ഞു. പൊലീസ് സ്റ്റേഷൻ ആക്രമിച്ചേക്കുമെന്ന സൂചന കിട്ടിയതോടെയാണ് പൊലീസ് വെടിവയ്പ് നടത്തിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം. മൂന്നുപേരാണ് പൊലീസ് വെടിവെയ്പ്പിൽ […]

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് അന്നമ്മ തട്ടിയത് ലക്ഷങ്ങൾ: ഇരയായതിൽ ഏറെയും ജോലി മോഹിച്ച പാവങ്ങൾ

ക്രൈം ഡെസ്ക് കൊച്ചി: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകള്‍ ഉള്‍പ്പെടെ 66 അംഗ മലയാളി സംഘത്തെ ഖത്തറിലെത്തിച്ചശേഷം വ്യാജ വിസ നല്‍കി പണം തട്ടിയ സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റ്. കട്ടപ്പന വള്ളക്കടവ് കണ്ടത്തില്‍ അന്നമ്മ ജോര്‍ജ് (സിനി കുന്നപ്പള്ളില്‍ -36) പ്രധാന കണ്ണിയായ രാജ്യാന്തര മാഫിയയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരില്‍നിന്നായി മൂന്നരക്കോടിയോളം രൂപ കബളിപ്പിച്ചത്. തട്ടിപ്പിനിരയായവര്‍ നല്‍കിയ കേസില്‍ അന്നമ്മയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിവിധ കോടതികള്‍ തള്ളിയതോടെ ഇവര്‍ ഒളിവിലാണ്. അന്നമ്മക്കെതിരെ മുഴുവന്‍ തെളിവുകള്‍ നിരത്തിയിട്ടും ഇവരെ കസ്റ്റഡിയിലെടുക്കാനോ കൂടുതല്‍ ചോദ്യം […]

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് ദിലീപ് കോടതിയിലെത്തി ; മുംബൈയിൽ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധനും അഭിഭാഷകനും ദിലീപിനൊപ്പം കോടതിയിൽ

  സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ദിലീപ് വിചാരണ കോടതിയിലാണ് എത്തിയത്. അഭിഭാഷകനോടും സാങ്കേതിക വിദഗ്ധനോടൊപ്പമായിരുന്നു ദിലീപ് ദൃശ്യങ്ങൾ കാണാനെത്തിയത്. ഉച്ചയ്ക്കു ശേഷമാണ് നടനെത്തിയത്. മറ്റു പ്രതികൾ രാവിലെ തന്നെ കോടതിയിൽ ഹാജരായിരുന്നു. ദൃശ്യങ്ങളുടെ പകർപ്പാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് ദൃശ്യങ്ങൾ കാണുന്നതിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. നടനു വേണ്ടി മുംബൈയിൽ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധനും അഭിഭാഷകനും കോടതിയിൽ എത്തിച്ചേർന്നിട്ടുണ്ട്. നേരത്തെ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളിൽ കൃത്രിമത്വം […]

കുളിമുറി ദൃശ്യങ്ങൾ കാട്ടി പീഡിപ്പിച്ച സംഭവം : പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ചവരിൽ പൊലീസുകാരനും ; പെൺകുട്ടിയെ പീഡിപ്പിച്ചത് ഇരുപത്തിയഞ്ചിലധികം പേർ ; കേസ് എട്ട് പേരിൽ ഒതുക്കാൻ ശ്രമം

  സ്വന്തം ലേഖിക കൊല്ലം: കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പതിനേഴുകാരിയെ പലർക്കായി കാഴ്ച വച്ച ഇടപാടിൽ പൊലീസുകാരും ഉൾപ്പെട്ടിട്ടുള്ളതായി സൂചന. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളെതുടർന്ന് അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. കേസിൽ പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളായ യുവതികളുൾപ്പെടെ എട്ടുപേരാണ് പിടിയിലായത്. കേസ് ഇവരിൽ ഒതുക്കി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പനയം സ്വദേശിയായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല. പെൺകുട്ടി യുവാവിനെതിരെ മൊഴി നൽകാത്തതിനാൽ യുവാവിനെ വിട്ടയച്ചു. ബാങ്ക് ഉദ്യോഗസ്ഥനടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നും സൂചനകൾ […]

ദില്ലിയിൽ മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു

  സ്വന്തം ലേഖിക ദില്ലി : ദില്ലിയിലെ വിവിധ മേഖലകളിൽ മൊബൈൽ,ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.പ്രക്ഷോഭങ്ങൾ കണക്കിലെടുത്താണ് മൊബൈൽ ഫോൺ സേവനങ്ങൾ നിർത്തി വയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചത്. എസ്.എം.എസ്,വോയിസ് കോൾ,മൊബൈൽ ഡാറ്റ സേവനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.നിലവിൽ എയർടെൽ സർവ്വീസാണ് ദില്ലിയിൽ സേവനം നിർത്തിയത്. അപ്രതീക്ഷിതമായാണ് ഇത്തരമൊരു നീക്കം നടന്നത്.സേവനങ്ങൾ നിർത്തിവയ്ക്കുന്നത് മുന്നോടിയായ് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.ദില്ലിയിലെ വടക്കൻ ജില്ലകളിലും മധ്യ ദില്ലി പ്രദേശങ്ങളിലും,മണ്ടിഹൗസ്, സീലാംപൂർ,ജഫർബാദ്,മുസ്തഫാബാദ്,ജാമിയ നഗർ,ഷയിൻ ബാഗ്,ബവാന എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിലും ബംഗലൂരുവിലും പ്രതിഷേധിച്ച ഇടതു നേതാക്കളെ അറസ്റ്റു ചെയ്തു .

വീണ്ടും ഫോർമാലിൻ ഭീഷണി ; രണ്ടര ടൺ മത്സ്യം പിടികൂടി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മൃതദേഹം കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ കലർത്തിയ രണ്ടര ടൺ മത്സ്യം നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ ഓപ്പറേഷൻ ഈഗിൾ ഐ സ്‌ക്വാഡ് പിടിച്ചു. ഇന്ന് പുലർച്ചെ പട്ടത്ത് വാഹന പരിശോധനയ്ക്കിടെയാണ് കർണാടക രജിസ്‌ട്രേഷൻ ലോറിയിൽ 95 പെട്ടികളിലായി നിറച്ച് കൊണ്ടുവന്ന നവര മത്സ്യം പിടികൂടിയത്. സ്‌ക്വാഡിന്റെ പക്കലുണ്ടായിരുന്ന ഫോർമാലിൻ ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച നടത്തിയ പരിശോധനയിലാണ് മത്സ്യത്തിൽ ഫോർമാലിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ലോറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ ഈഗിൾ ഐ സ്‌ക്വാഡ് ചോദ്യം ചെയ്തു. പാങ്ങോട് മാർക്കറ്റിൽ വിൽപ്പനയ്ക്കായി മംഗലാപുരത്ത് […]