കോട്ടയത്തെ ട്രാഫിക് പൊലീസുകാരെ മിഡാസ് ഗ്രൂപ്പ് വെള്ളം കുടിപ്പിക്കാൻ തുടങ്ങിയിട്ട് എട്ട് വർഷം; മിഡാസിന്റെ സ്നേഹാമൃതത്തിന് നന്ദി പറഞ്ഞ് ജില്ലാ പൊലീസ് മേധാവി
സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിൽ പൊരി വെയിലത്ത് നടുറോഡിൽ മണിക്കൂറുകളോളം ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി മാതൃകയായി മിഡാസ് ഗ്രൂപ്പ്. പൊരി വെയിലിൽ പണിയെടുക്കുന്ന പൊലീസുകാർക്ക് കഴിഞ്ഞ എട്ട് വർഷമായി മുടങ്ങാതെ കുടിവെള്ളം വിതരണം ചെയ്യുന്നത് മിഡാസ് റബ്ബർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. എട്ട് വർഷം മുൻപ് അന്നത്തെ പൊലീസ് മേധാവിയായിരുന്ന വി എം മുഹമ്മദ് റഫീഖ് കോട്ടയം ഗാന്ധിസ്‌ക്വയറിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ട്രാഫിക് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ കുടിവെള്ളമില്ലാതെ അനുഭവിക്കുന്ന ദുരിതങ്ങൾ എട്ട് വർഷം […]