
കോട്ടയം: അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് കുഴിമറ്റം കിഡ്സിറ്റി മോണ്ടിസോറി പ്രീസ്കൂളിൽ ദിനാചരണം നടന്നു.
യോഗദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ യോഗ ഡിസ്പ്ലേ ഒരുക്കിയത് കുട്ടികൾക്ക് പുത്തൻ ഉണർവും ആവേശവും നൽകി. ചടങ്ങിൽ യോഗയെ കുറിച്ചുള്ള അറിവും കുരുന്നുകൾക്ക് പകർന്നു നൽകി.

യോഗ ആരോഗ്യത്തിനും മാനസിക ഉണർവിനും നല്ലതാണെന്ന് യോഗ ഡിസ്പ്ലേയിലൂടെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ കൗതുകത്തോടെയാണ് കുട്ടികൾ യോഗ ഡിസ്പ്ലേ ഏറ്റെടുത്തത്. പ്രിൻസിപ്പൾ നീതു സി അനിൽ, അധ്യാപകരായ സൂര്യ, ഗീതു, അനു, സ്നേഹ, സുമി, സുധ, അഞ്ചു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.


