‘ഞാനിപ്പോൾ ജയിലിലാണ്, ഇവിടെ ഫ്രീ വൈഫൈയാണ് ‘; ആരാധകന്റെ ചോദ്യത്തിന് ഉണ്ണി മുകുന്ദന്റെ മറുപടി; കമന്റ് കണ്ട് ഞെട്ടി ആരാധകർ

സമൂഹമാദ്ധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള യുവനടനാണ് ഉണ്ണി മുകുന്ദൻ. സമൂഹമാദ്ധ്യമങ്ങളിലെ സുഹൃത്തുക്കളോടും ആരാധകരോടും പലപ്പോഴും ഉണ്ണി മുകുന്ദൻ സംസാരിക്കാറുണ്ട്. വളരെ വ്യത്യസ്തമായി തന്റെ ആരാധകന് ഉണ്ണിമുകുന്ദൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത് . ഉണ്ണിയേട്ടനെ പോലീസ് പിടിച്ചെന്നു കേട്ടല്ലോ എന്നാണ് ആരാധകന്റെ ചോദ്യം. ഒരു ഷോർട് ഫിലീം പ്രമോഷനുവേണ്ടിയുള്ള ഉണ്ണിമുകുന്ദന്റെ പോസ്റ്റിലാണ് ആരാധകന്റെ ഈ ചോദ്യം. ഞാനിപ്പോൾ ജയിലിലാണ്, ഇവിടെ ഫ്രീ വൈഫൈ ആണെന്ന് മറുപടി നൽകിയ ഉണ്ണിമുകുന്ദൻ ജയിലിലേക്ക് ആ സുഹൃത്തിനെയും ക്ഷണിക്കുകയാണ്. ഉണ്ണിമുകുന്ദന്റെ കമൻറിനും വലിയ പിന്തുണ നൽകി ആരാധകർ എത്തിയിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ട് ഓണം റിലീസായി എത്തും

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ ഓണം റിലീസായി തീയേറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകന്‍റെ കഥ പറയുന്ന ചിത്രത്തിൽ യുവനടൻ സിജു വിൽസണാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് കൃഷ്ണ, ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, ചാലിപ്പാല, ശരൺ, […]

അവാർഡ് വേദിയിൽ ശ്രീനിവാസന് ചുംബനം നൽകി മോഹൻലാൽ

മഴവിൽ മനോരമയും താരസംഘടന അമ്മയും സംയുക്തമായി സംഘടിപ്പിച്ച ചലച്ചിത്ര അവാർഡ് വേദിയില്‍ ശ്രീനിവാസനെ ചേര്‍ത്തുപിടിച്ച് മോഹന്‍ലാല്‍. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാര സമര്‍പ്പണത്തിനിടെ ശ്രീനിവാസന് ചുംബനം നൽകുന്ന മോഹൻലാലിന്‍റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ നിത്യഹരിത കഥാപാത്രങ്ങളായ ദാസനും വിജയനുമായി വേഷമിട്ട മോഹൻലാലും ശ്രീനിവാസനും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സ്റ്റേജിൽ ഒന്നിക്കുന്നത്. ശ്രീനിവാസന്റെ തിരക്കഥയിലും മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോയിലും ഇരുവരും ഒന്നിച്ച നിരവധി ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. പത്മശ്രീ ഭാരത് ഡോ സരോജ് കുമാർ എന്ന ചിത്രത്തിൽ മോഹൻലാലിനെ അവഹേളിക്കുന്ന […]

ധ്യാൻ ശ്രീനിവാസന്റെ ‘ചീനാ ട്രോഫി’ പൂർത്തിയായി

ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അനിൽ ലാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ചീന ട്രോഫി’യുടെ ചിത്രീകരണം പൂർത്തിയായി. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് എന്നിവയുടെ ബാനറിൽ അനൂപ് മോഹനും ആഷ്ലിൻ ജോയിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ ദേവിക രമേശാണ് ചിത്രത്തിലെ നായിക. ചൈനീസ് താരം കെൻ ഡി സിർദോയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജോണി ആന്‍റണി, ജാഫർ ഇടുക്കി, കലാഭവൻ നാരായണൻകുട്ടി, സുനിൽ ബാബു, ലിജോ ഉലഹന്നാൻ, ജോർഡി പൂഞ്ഞാർ, റോയ് തോമസ് പാലാ, പൊന്നമ്മ ബാബു, […]

പുനീതിന്റെ ഓർമയ്ക്കായി പാവപ്പെട്ടവർക്ക് സൗജന്യ ആംബുലൻസ് നൽകി പ്രകാശ് രാജ്

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്‍റെ സ്മരണാർത്ഥം പാവപ്പെട്ടവർക്ക് സൗജന്യ ആംബുലൻസ് നൽകി നടൻ പ്രകാശ് രാജ്. ‘അപ്പു എക്സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ആംബുലൻസിന്‍റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജ് ഇക്കാര്യം അറിയിച്ചത്. സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ആംബുലൻസ് സേവനം നൽകുമെന്ന് പ്രകാശ് രാജ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആംബുലൻസ് കൈമാറിയത്.  “അപ്പു എക്സ്പ്രസ് – ആവശ്യമുള്ളവർക്ക് സൗജന്യ സേവനത്തിനായി ആംബുലൻസ് സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടേഷന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജീവൻ തിരികെ നല്‍കുന്നതിന്റെ സന്തോഷം’ പ്രകാശ് […]

‘നടിയോടൊപ്പം എന്നതിലുപരി ഞാൻ സത്യത്തിനൊപ്പം’

നടിയെ ആക്രമിച്ച കേസിൽ സത്യത്തിനൊപ്പമാണ് താനെന്ന് നടൻ കുഞ്ചാക്കോ ബോബൻ. താൻ എല്ലായ്പ്പോഴും സത്യത്തിനൊപ്പമാണ് നിന്നിട്ടുളളത്. സത്യം എന്തായാലും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. “നടിയോടൊപ്പം, എന്നതിലുപരി സത്യത്തോടൊപ്പമാണ് ഞാൻ നിന്നിട്ടുളളത്. അതാണ് ആത്യന്തികമായി വിജയിക്കുകയെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ആരുടെ പക്ഷത്താണെങ്കിലും”- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

‘വില്ലന് പുറകിൽ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാളാകും, സ്റ്റാര്‍ ആകുമെന്ന് കരുതിയില്ല’

ഒരു താരമായി താൻ മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമ്മൂട്ടി. വില്ലന്റെ പിന്നില്‍ യെസ് ബോസ് എന്ന് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് കരുതിയിരുന്നത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ് എന്നാണ് മമ്മൂട്ടി പറയുന്നത്. ലാൽ ജോസിന്റെ പുതിയ സിനിമയായ ‘സോളമിന്റെ തേനീച്ചകളിലെ പുതുമുഖ താരങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ‘ഞാനൊരു സ്റ്റാര്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാക്‌സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മളെ സിനിമക്കാര്‍ ഒന്നു ശ്രദ്ധിച്ചു കിട്ടാന്‍ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. […]

ഐഎന്‍എസ് വിക്രാന്ത് കാണാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ മോഹൻലാൽ

കൊച്ചി: ഇന്ത്യൻ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കാണാൻ നടൻ മോഹൻലാൽ കൊച്ചിൻ ഷിപ്പ്‌യാര്‍ഡിൽ. സംവിധായകൻ മേജർ രവിക്കൊപ്പമാണ് മോഹൻലാൽ കൊച്ചിൻ ഷിപ്പ്‌യാര്‍ഡിൽ എത്തിയത്. ഷിപ്പ്‌യാര്‍ഡിലെത്തിയ മോഹൻലാൽ നാവികസേനാംഗങ്ങളെ കാണുകയും ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. സേനയിലെ ഉന്നത ഉദ്യോഗസ്ഥർ മോഹൻലാലിന് മൊമെന്‍റോ കൈമാറി. ഐഎൻഎസ് വിക്രാന്തിനെ സന്ദർശിച്ച് സൈനികർക്കൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് മോഹൻലാൽ മടങ്ങിയത്. ഷിപ്പ്‌യാര്‍ഡിലെത്തിയ മോഹൻലാലിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ മാസമാണ് ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറിയത്. കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് നിർമ്മിച്ച ഏറ്റവും ബൃഹത്തായ കപ്പലാണ് […]

നടന്‍ സജീദ് പട്ടാളം അന്തരിച്ചു

കൊച്ചി: നടൻ സജീദ് പട്ടാളം (54) അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം കൊച്ചി സ്വദേശിയാണ്. വെബ് സീരീസിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഫോർട്ടുകൊച്ചിയിലെ ‘പട്ടാളം’എന്ന സ്ഥലപ്പേര് പേരിനോട് ചേര്‍ത്താണ് സജീദ് പട്ടാളമെന്ന് അറിയപ്പെട്ടത്. നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയിലൂടെ സംവിധായകൻ മൃദുൽ നായരിലേക്കും,അങ്ങനെ വെബ് സീരീസിലേക്കും എത്തുകയായിരുന്നു. പിന്നീട് ‘കള’, ‘കനകം കാമിനി കലഹം’ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്ത് പ്രവേശിച്ചു. കളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർത്ഥി തുടങ്ങിയ വേഷങ്ങളിൽ […]

സിക്സിനുള്ള മുന്നറിയിപ്പ്; ​​ഗ്രേ മാൻ രണ്ടാം ഭാ​ഗത്തിലും ഉണ്ടാകുമെന്ന് ധനുഷ്

റുസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്ത ദി ഗ്രേ മാൻ എന്ന ചിത്രത്തിലൂടെ തമിഴ് സൂപ്പർ സ്റ്റാർ ധനുഷ് ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച നിരൂപണങ്ങളാണ് ലഭിക്കുന്നത്. ലോൺ വോൾഫ് എന്ന വാടക കൊലയാളിയുടെ വേഷമാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം.  ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഓഡിയോയിലൂടെയാണ് ധനുഷ് ഇക്കാര്യം സ്ഥിരീകരിച്ചത്. റയാൻ ഗോസ്ലിൻ അവതരിപ്പിച്ച സിക്സ് എന്ന കഥാപാത്രത്തിനുളള സന്ദേശം എന്ന രീതിയിലാണ് ഓഡിയോ. സിക്സ്, ഇത് ലോൺ വൂൾഫ് ആണ്. […]