‘മലയന്‍കുഞ്ഞ്’ 11 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും

ഫഹദ് ഫാസിൽ നായകനായി എത്തിയ ‘മലയൻ കുഞ്ഞ്’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളിൽ ലഭിച്ചത്. നവാഗതനായ സജിമോനാണ് മലയൻ കുഞ്ഞ് സംവിധാനം ചെയ്തത്. ചിത്രം ഓഗസ്റ്റ് 11 മുതൽ ആമസോൺ പ്രൈമിൽ ലഭ്യമാകും. എ.ആർ.റഹ്മാൻ 30 വർഷത്തിന് ശേഷം സംഗീത സംവിധാനം നിർവ്വഹിക്കുന്ന മലയാള ചിത്രം എന്ന ബഹുമതിയും ഈ ചിത്രത്തിനുണ്ട്. ഒരു ഉരുൾപൊട്ടലിൽ നിന്നുള്ള അതിജീവന ത്രില്ലറാണ് ചിത്രം. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തത്.

മോഹന്‍ലാല്‍ ചിത്രം ‘റാം’; ചിത്രീകരണം പുനരാരംഭിച്ചു

രണ്ട് വർഷത്തിലേറെയായി മുടങ്ങിക്കിടന്ന മോഹൻലാൽ ചിത്രം റാമിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം കൊച്ചിയിൽ പുനരാരംഭിച്ചു. കൊച്ചിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ടീം ഈ മാസം തന്നെ വിദേശ ഷെഡ്യൂളിനായി പുറപ്പെടും. നേരത്തെ ആസൂത്രണം ചെയ്തതിനേക്കാൾ വലിയ ക്യാന്‍വാസില്‍ ചിത്രം രണ്ട് ഭാഗങ്ങളായി അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി നിർമ്മാതാക്കൾ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആക്ഷൻ ത്രില്ലറിൽ തൃഷയാണ് നായിക. ബോളിവുഡ് നടൻ ആദിൽ ഹുസൈൻ, ഇന്ദ്രജിത്ത്, ദുർഗ കൃഷ്ണ, ലിയോണ ഷേണായി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മറ്റൊരു ഭാഷയില്‍ നിന്നുള്ള ഒരു പ്രമുഖ താരം കൂടി ചിത്രത്തില്‍ […]

കഴുത്തറ്റം കടം, സ്കൂൾഫീസ് പോലും മുടങ്ങിയ കാലം; കുട്ടിക്കാലത്തേക്കുറിച്ച് ആമിർ ഖാൻ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടൻമാരിൽ ഒരാളാണ് ആമിർ ഖാൻ. തന്‍റെ വരാനിരിക്കുന്ന ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ റിലീസിനായി തയ്യാറെടുക്കുകയാണ് അദ്ദേഹം. ഈ അവസരത്തിലാണ് താരം തന്‍റെ ചെറുപ്പകാലത്തെ കുറിച്ച് മനസ് തുറന്നത്. സിനിമയുടെ ഗ്ലാമർ ലോകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സ്കൂൾ ഫീസ് അടയ്ക്കാൻ പോലും പണമില്ലാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ കുടുംബം കടക്കെണിയിലായിരുന്നെന്നും എട്ട് വർഷമായി കടുത്ത പ്രതിസന്ധി നേരിട്ടെന്നും ആമിർ ഖാൻ പറഞ്ഞു. സ്കൂളിൽ ആറാം ക്ലാസിൽ ആറ് രൂപയും ഏഴാം ക്ലാസിൽ ഏഴ് രൂപയും എട്ടാം ക്ലാസിൽ 8 […]

‘ന്നാ, താന്‍ കേസ് കൊട്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ, താൻ കേസ് കൊട്’. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 11 നാണ് തീയേറ്ററുകളിലെത്തുക. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിന്‍റെ നിർമ്മാണത്തിൽ പങ്കാളിയാണ്. വിനയ് ഫോർട്ട്, ഗായത്രി ശങ്കർ, സൈജു കുറുപ്പ്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ഞാനിപ്പോൾ ജയിലിലാണ്, ഇവിടെ ഫ്രീ വൈഫൈയാണ് ‘; ആരാധകന്റെ ചോദ്യത്തിന് ഉണ്ണി മുകുന്ദന്റെ മറുപടി; കമന്റ് കണ്ട് ഞെട്ടി ആരാധകർ

സമൂഹമാദ്ധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള യുവനടനാണ് ഉണ്ണി മുകുന്ദൻ. സമൂഹമാദ്ധ്യമങ്ങളിലെ സുഹൃത്തുക്കളോടും ആരാധകരോടും പലപ്പോഴും ഉണ്ണി മുകുന്ദൻ സംസാരിക്കാറുണ്ട്. വളരെ വ്യത്യസ്തമായി തന്റെ ആരാധകന് ഉണ്ണിമുകുന്ദൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത് . ഉണ്ണിയേട്ടനെ പോലീസ് പിടിച്ചെന്നു കേട്ടല്ലോ എന്നാണ് ആരാധകന്റെ ചോദ്യം. ഒരു ഷോർട് ഫിലീം പ്രമോഷനുവേണ്ടിയുള്ള ഉണ്ണിമുകുന്ദന്റെ പോസ്റ്റിലാണ് ആരാധകന്റെ ഈ ചോദ്യം. ഞാനിപ്പോൾ ജയിലിലാണ്, ഇവിടെ ഫ്രീ വൈഫൈ ആണെന്ന് മറുപടി നൽകിയ ഉണ്ണിമുകുന്ദൻ ജയിലിലേക്ക് ആ സുഹൃത്തിനെയും ക്ഷണിക്കുകയാണ്. ഉണ്ണിമുകുന്ദന്റെ കമൻറിനും വലിയ പിന്തുണ നൽകി ആരാധകർ എത്തിയിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ട് ഓണം റിലീസായി എത്തും

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ ഓണം റിലീസായി തീയേറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകന്‍റെ കഥ പറയുന്ന ചിത്രത്തിൽ യുവനടൻ സിജു വിൽസണാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് കൃഷ്ണ, ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, ചാലിപ്പാല, ശരൺ, […]

അവാർഡ് വേദിയിൽ ശ്രീനിവാസന് ചുംബനം നൽകി മോഹൻലാൽ

മഴവിൽ മനോരമയും താരസംഘടന അമ്മയും സംയുക്തമായി സംഘടിപ്പിച്ച ചലച്ചിത്ര അവാർഡ് വേദിയില്‍ ശ്രീനിവാസനെ ചേര്‍ത്തുപിടിച്ച് മോഹന്‍ലാല്‍. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാര സമര്‍പ്പണത്തിനിടെ ശ്രീനിവാസന് ചുംബനം നൽകുന്ന മോഹൻലാലിന്‍റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ നിത്യഹരിത കഥാപാത്രങ്ങളായ ദാസനും വിജയനുമായി വേഷമിട്ട മോഹൻലാലും ശ്രീനിവാസനും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സ്റ്റേജിൽ ഒന്നിക്കുന്നത്. ശ്രീനിവാസന്റെ തിരക്കഥയിലും മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോയിലും ഇരുവരും ഒന്നിച്ച നിരവധി ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. പത്മശ്രീ ഭാരത് ഡോ സരോജ് കുമാർ എന്ന ചിത്രത്തിൽ മോഹൻലാലിനെ അവഹേളിക്കുന്ന […]

ധ്യാൻ ശ്രീനിവാസന്റെ ‘ചീനാ ട്രോഫി’ പൂർത്തിയായി

ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അനിൽ ലാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ചീന ട്രോഫി’യുടെ ചിത്രീകരണം പൂർത്തിയായി. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് എന്നിവയുടെ ബാനറിൽ അനൂപ് മോഹനും ആഷ്ലിൻ ജോയിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ ദേവിക രമേശാണ് ചിത്രത്തിലെ നായിക. ചൈനീസ് താരം കെൻ ഡി സിർദോയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജോണി ആന്‍റണി, ജാഫർ ഇടുക്കി, കലാഭവൻ നാരായണൻകുട്ടി, സുനിൽ ബാബു, ലിജോ ഉലഹന്നാൻ, ജോർഡി പൂഞ്ഞാർ, റോയ് തോമസ് പാലാ, പൊന്നമ്മ ബാബു, […]

പുനീതിന്റെ ഓർമയ്ക്കായി പാവപ്പെട്ടവർക്ക് സൗജന്യ ആംബുലൻസ് നൽകി പ്രകാശ് രാജ്

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്‍റെ സ്മരണാർത്ഥം പാവപ്പെട്ടവർക്ക് സൗജന്യ ആംബുലൻസ് നൽകി നടൻ പ്രകാശ് രാജ്. ‘അപ്പു എക്സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ആംബുലൻസിന്‍റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജ് ഇക്കാര്യം അറിയിച്ചത്. സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ആംബുലൻസ് സേവനം നൽകുമെന്ന് പ്രകാശ് രാജ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആംബുലൻസ് കൈമാറിയത്.  “അപ്പു എക്സ്പ്രസ് – ആവശ്യമുള്ളവർക്ക് സൗജന്യ സേവനത്തിനായി ആംബുലൻസ് സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടേഷന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജീവൻ തിരികെ നല്‍കുന്നതിന്റെ സന്തോഷം’ പ്രകാശ് […]

‘നടിയോടൊപ്പം എന്നതിലുപരി ഞാൻ സത്യത്തിനൊപ്പം’

നടിയെ ആക്രമിച്ച കേസിൽ സത്യത്തിനൊപ്പമാണ് താനെന്ന് നടൻ കുഞ്ചാക്കോ ബോബൻ. താൻ എല്ലായ്പ്പോഴും സത്യത്തിനൊപ്പമാണ് നിന്നിട്ടുളളത്. സത്യം എന്തായാലും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. “നടിയോടൊപ്പം, എന്നതിലുപരി സത്യത്തോടൊപ്പമാണ് ഞാൻ നിന്നിട്ടുളളത്. അതാണ് ആത്യന്തികമായി വിജയിക്കുകയെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ആരുടെ പക്ഷത്താണെങ്കിലും”- കുഞ്ചാക്കോ ബോബൻ പറഞ്ഞു.