‘ഞാനിപ്പോൾ ജയിലിലാണ്, ഇവിടെ ഫ്രീ വൈഫൈയാണ് ‘; ആരാധകന്റെ ചോദ്യത്തിന് ഉണ്ണി മുകുന്ദന്റെ മറുപടി; കമന്റ് കണ്ട് ഞെട്ടി ആരാധകർ

‘ഞാനിപ്പോൾ ജയിലിലാണ്, ഇവിടെ ഫ്രീ വൈഫൈയാണ് ‘; ആരാധകന്റെ ചോദ്യത്തിന് ഉണ്ണി മുകുന്ദന്റെ മറുപടി; കമന്റ് കണ്ട് ഞെട്ടി ആരാധകർ

സമൂഹമാദ്ധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള യുവനടനാണ് ഉണ്ണി മുകുന്ദൻ. സമൂഹമാദ്ധ്യമങ്ങളിലെ സുഹൃത്തുക്കളോടും ആരാധകരോടും പലപ്പോഴും ഉണ്ണി മുകുന്ദൻ സംസാരിക്കാറുണ്ട്.

വളരെ വ്യത്യസ്തമായി തന്റെ ആരാധകന് ഉണ്ണിമുകുന്ദൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത് . ഉണ്ണിയേട്ടനെ പോലീസ് പിടിച്ചെന്നു കേട്ടല്ലോ എന്നാണ് ആരാധകന്റെ ചോദ്യം. ഒരു ഷോർട് ഫിലീം പ്രമോഷനുവേണ്ടിയുള്ള ഉണ്ണിമുകുന്ദന്റെ പോസ്റ്റിലാണ് ആരാധകന്റെ ഈ ചോദ്യം.

ഞാനിപ്പോൾ ജയിലിലാണ്, ഇവിടെ ഫ്രീ വൈഫൈ ആണെന്ന് മറുപടി നൽകിയ ഉണ്ണിമുകുന്ദൻ ജയിലിലേക്ക് ആ സുഹൃത്തിനെയും ക്ഷണിക്കുകയാണ്. ഉണ്ണിമുകുന്ദന്റെ കമൻറിനും വലിയ പിന്തുണ നൽകി ആരാധകർ എത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group