പൃഥ്വിരാജിന് ശേഷം ലംബോർഗിനി ഉറുസ് സ്വന്തമാക്കി ഫഹദ് ഫാസില്‍

പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ താരമായി ഫഹദ് ഫാസിൽ. ആലപ്പുഴ റജിസ്ട്രേഷനിലാണ് പുതിയ വാഹനം. ഏകദേശം 3.15 കോടി രൂപയിലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ലോകത്തിൽ ഏറ്റവും വേഗമുള്ള എസ്‍യുവികളിലൊന്നാണ് സൂപ്പർസ്പോർട്സ് കാർ എന്ന ഖ്യാതിയിൽ എത്തിയിരിക്കുന്ന ഈ വാഹനം. എംഎൽബി ഇവോ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 305 കിലോമീറ്ററാണ്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഉറുസിന് വെറും 3.6 സെക്കൻഡ് മതി. നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് […]

അനിഖ നായികയാകുന്ന ഓഹ് മൈ ഡാർലിംഗ് ചിത്രീകരണം ആരംഭിച്ചു

ബാലതാരമായി അരങ്ങേറ്റം കുറിക്കുകയും ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്ത് തന്‍റേതായ ഇടം നേടുകയും ചെയ്ത അനിഖ സുരേന്ദ്രൻ നായികയായെത്തുന്ന ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിന്‍റെ പൂജാ ചടങ്ങ് നടന്നു. ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമ്മിക്കുന്നത്. ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും അഭിനയിക്കുന്നു. ജിനീഷ് കെ ജോയി തിരക്കഥയൊരുക്കുന്ന […]

‘കശ്മീര്‍ ഫയല്‍സ് ഓസ്‌കറിന് അയച്ചാല്‍ അത് ഇന്ത്യയെ ലജ്ജിപ്പിക്കും’

വിവേക് അഗ്നിഹോത്രിയുടെ ‘കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ഡിലന്‍ മോഹന്‍ ഗ്രേ. ചിത്രം ഓസ്‌കര്‍ പുരസ്‌കാരത്തിന് അയക്കുകയില്ലെന്ന് പ്രതീക്ഷിക്കുന്നതായി വിവേക് അഗ്നിഹോത്രിയ്ക്ക് നല്‍കിയ മറുപടിയില്‍ അദ്ദേഹം കുറിച്ചു. ദൊബാര എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് നടത്തിയ പരാമര്‍ശമാണ് വിവാദത്തിനു തുടക്കമിട്ടത്. ഓസ്‌കര്‍ നാമനിര്‍ദ്ദേശത്തിന് രാജമൗലിയുടെ ആര്‍ആര്‍ആര്‍ പരിഗണിക്കപ്പെടുമെന്നും കാശ്മീര്‍ ഫയല്‍സ് തിരഞ്ഞെടുക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും കശ്യപ് അഭിമുഖത്തില്‍ പറഞ്ഞു. ഇതിനെതിരേ വിവേക് അഗ്നിഹോത്രി പരസ്യമായി രംഗത്ത് വന്നിരുന്നു. കൂട്ടക്കൊലയെ അവഗണിക്കുന്ന ബോളിവുഡ് ലോബി തന്റെ സിനിമയ്‌ക്കെതിരേ പ്രചരണങ്ങള്‍ […]

നാനി-സായ് പല്ലവി ചിത്രം ‘ശ്യാം സിംഗ റോയ്’ ഓസ്‌കർ നോമിനേഷനിൽ മത്സരിക്കുന്നു

തെലുങ്ക് സൂപ്പർ സ്റ്റാർ നാനിയും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ‘ശ്യാം സിംഗ റോയ്’ ഓസ്‌കർ നോമിനേഷനിൽ മത്സരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം പീരിയോഡിക് ഫിലിം, പശ്ചാത്തല സംഗീതം, ക്ലാസ്സിക്കൽ കൾച്ചറൽ ഡാൻസ് ഇൻഡി ഫിലിം എന്നീ വിഭാഗത്തിലെ ഓസ്‌കർ നോമിനേഷനു വേണ്ടിയാണ് ചിത്രം മത്സരിക്കുന്നത്. വിജയ് ദേവരകൊണ്ട നായകനായ ടാക്സിവാല എന്ന ചിത്രത്തിന് ശേഷം രാഹുൽ സാംകൃത്യായൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്യാം സിംഘ റോയ്.

വിദ്യാസാഗർ-ലാൽ ജോസ് കൂട്ടുകെട്ടിൽ ‘സോളമന്‍റെ തേനീച്ചകള്‍’ ഇന്ന് തിയേറ്ററുകളിലെത്തുന്നു

ജോജു ജോർജ്ജിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്‍റെ തേനീച്ചകള്‍’ ഇന്ന് തിയേറ്ററുകളിലെത്തും. മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘നായക നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെ തെരഞ്ഞെടുക്കപ്പെട്ട നാല് പേരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പി.ജി. പ്രഗീഷ് രചന നിർവഹിക്കുന്ന ചിത്രത്തിൽ ജോണി ആന്‍റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാസാഗർ മലയാളത്തിലെ തന്‍റെ പ്രിയപ്പെട്ട സംവിധായകനൊപ്പം ഒന്നിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ലാൽ ജോസിന്‍റെ എൽ.ജെ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്.

സ്വന്തം വീട്ടിന്റെ മുന്നില്‍ ദേശീയ പതാക ഉയര്‍ത്താനും വെപ്പ്മുടി വെച്ച്‌ പിടിപ്പിക്കണം മൂപ്പര്‍ക്ക്; ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ് അങ്ങനൊക്കെ ചെയ്യുന്നത്….! മോഹന്‍ലാലിനെതിരെ വിമർശനവുമായി അഡ്വ. സംഗീത ലക്ഷ്മണ

സ്വന്തം ലേഖിക കൊച്ചി: സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട് പതാക ഉയർത്തിയതിൽ മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ. സംഗീത ലക്ഷ്മണ. സ്വന്തം വീടിന്റെ മുന്നിൽ ദേശീയ പതാക ഉയര്‍ത്താനും വെപ്പ്മുടി വെച്ച്‌ പിടിപ്പിക്കണം മൂപ്പര്‍ക്ക് എന്നാണ് സംഗീത ലക്ഷ്മണ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിലൂടെ പറയുന്നത്. സംഗീതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ; കാത്തിരിക്കൂ, കേരളം ഇതുവരെ കാണാത്ത വെറുപ്പിക്കലിനായി! സിനിമയിൽ പോരെ ഇങ്ങേര്‍ക്ക് തലയിൽ വിഗ്ഗ് ഇതിപ്പോ പരസ്യത്തിന് വേണ്ടിയല്ലേ എന്ന ചോദ്യം വേണ്ട. സ്വന്തം വീട്ടിന്റെ മുന്നില്‍ ദേശീയ പതാക ഉയര്‍ത്താനും വെപ്പ്മുടി വെച്ച്‌ പിടിപ്പിക്കണം […]

“ഇതിന് മുൻപും ഒരു പട്ടിയുടെ മുകളില്‍ കിടന്നില്ലേ; ആ പട്ടി എവിടെ?”; നെഗറ്റീവ് കമന്റിന് ചുട്ട മറുപടിയുമായി അഭയ ഹിരണ്മയി; ഒപ്പം കട്ടസപ്പോർട്ടുമായി ആരാധകരും

സ്വന്തം ലേഖിക കൊച്ചി: അഭയ ഹിരണ്മയി മലയാളികള്‍ക്ക് എന്നും സുപരിചിതമാണ്. ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷന്‍ഷിപ്പും ബ്രേക്ക് അപ്പുമൊക്കെ മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്. ഇരുവരും തമ്മിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. ബ്രേക്കപ്പിന് ശേഷം ഗോപി സുന്ദര്‍ അമൃത സുരേഷുമായി ഇപ്പോള്‍ പ്രണയത്തിലാണ്. ബ്രേക്കപ്പ് അഭയ ഹിരണ്മയിയെ വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ പലര്‍ക്കും അഭയ ഹിരണ്മയിയെക്കുറിച്ച്‌ കൂടുതല്‍ അറിയില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഭയ ഹിരണ്മയി. കുറച്ച്‌ നാളുകള്‍ക്ക് മുന്‍പാണ് തനിക്ക് കൂട്ടായിരുന്ന പുരുഷു എന്ന നായക്കുട്ടി മരണപ്പെട്ട […]

വിഖ്യാത സംവിധായകന്‍ വുള്‍ഫ്ഗാങ് പീറ്റേഴ്സന്‍ അന്തരിച്ചു

ലോസ് ആഞ്ജലിസ്: ഹോളിവുഡ് സംവിധായകൻ വുള്‍ഫ്ഗാങ് പീറ്റേഴ്സന്‍ അന്തരിച്ചു. പാൻക്രിയാറ്റിക് അർബുദത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ലോസ് ആഞ്ജലിസിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ജർമ്മൻ നഗരമായ എംഡെനിൽ ജനിച്ച വുള്‍ഫ്ഗാങ് പീറ്റേഴ്സന്‍ 1982 ൽ ദസ് ബൂട്ട് എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ജർമ്മൻ നാവിക കപ്പലിൽ കുടുങ്ങിയ ആളുകളുടെ കഥയാണ് ദസ് ബൂട്ട് പറയുന്നത്. ഡസ് ബൂട്ട്സ് അതുവരെ നിർമ്മിച്ച ഏറ്റവും ചെലവേറിയ ജർമ്മൻ സിനിമകളിൽ ഒന്നായിരുന്നു. പിന്നീട്, ഹോളിവുഡിൽ വ്യത്യസ്തവും ശ്രദ്ധേയവുമായ നിരവധി ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. ക്ലിക്ലിന്റ് […]

‘കൃഷിക്കാരനായ ജയറാ’മിനെ ആദരിച്ച് മുഖ്യമന്ത്രി; സന്തോഷം പങ്കുവച്ച് താരം

തിരുവനന്തപുരം: നടൻ ജയറാമിന് സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം . ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജയറാമിനെ ആദരിച്ചു. പെരുമ്പാവൂർ തോട്ടുവയിലെ ജയറാമിന്‍റെ ഫാമിന്‍റെ പ്രവർത്തനങ്ങൾക്കാണ് ആദരം നൽകിയത്. ഈ വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജയറാമിൻ പ്രത്യേക ആദരം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ജയറാമിന്‍റെ തോട്ടുവയിലെ ആനന്ദ് ഫാമിൽ 60ഓളം പശുക്കളുണ്ട്. തോട്ടുവയിലെ അഞ്ചര ഏക്കർ സ്ഥലത്ത് 10 വർഷം മുമ്പാണ് അഞ്ച് പശുക്കളുമായി അദ്ദേഹം ഫാം ആരംഭിച്ചത്. കൃഷ്ണഗിരി, ഹൊസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ ജയറാം നേരിൽ പോയിക്കണ്ടാണു പശുക്കളെ വാങ്ങിയത്. ഫാമിൽ ഉൽപാദിപ്പിക്കുന്ന […]

ലാല്‍ സിംഗ് ഛദ്ദ പരാജയത്തിലേക്ക്; ചൊവ്വാഴ്ചത്തെ വരുമാനം 2 കോടി

ആമിർ ഖാൻ നായകനായി അഭിനയിച്ച ‘ലാൽ സിംഗ് ഛദ്ദ’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആമിർ ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 11ന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രം ഒരാഴ്ച കഴിഞ്ഞിട്ടും 50 കോടി രൂപ പോലും നേടിയിട്ടില്ലെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ‘ലാൽ സിംഗ് ഛദ്ദ’ ആദ്യ ദിനം 10 കോടിയോളം രൂപ നേടി. എന്നാൽ രണ്ടാം ദിവസം വരുമാനം ആദ്യ ദിവസത്തേക്കാൾ 40 ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്ച ചിത്രത്തിന്‍റെ 1,300 ലധികം ഷോകൾ റദ്ദാക്കിയിരുന്നു. […]