മലയാള സിനിമയിൽ ദുബായിലെ പാക്കിസ്ഥാൻ മോഡൽ അരങ്ങേറ്റം കുറിച്ചു

മലയാള സിനിമയിൽ ദുബായിലെ പാക്കിസ്ഥാൻ മോഡൽ അരങ്ങേറ്റം കുറിച്ചു

ദുബായ്: ദുബായിലെ പാക് ഇൻഫ്ലുവൻസറും മോഡലുമായ റൊമാൻ ഖാനും ദുബായിൽ പ്രവാസിയായ സുഹൃത്ത് ആബിദുല്ല അബു ഹനീഫയും മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സാറ്റർ ഡേ നൈറ്റ്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും മലയാള സിനിമയിലെത്തുന്നത്. റൊമാൻ പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

ദീർഘകാലമായി യു.എ.ഇയിലുള്ള റൊമാന് ടിക് ടോക്കിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. റൊമാനും ആബിദുള്ള അബു ഹനീഫയും ചിത്രത്തിന്‍റെ യുഎഇ ഷെഡ്യൂളിലാണ് അഭിനയിച്ചത്. ഇന്ത്യൻ സിനിമയുടെ കടുത്ത ആരാധകനായ റൊമാൻ ഖാൻ ചിത്രത്തിന്‍റെ പ്രമോഷനായി അടുത്ത മാസം കേരളത്തിലെത്തുന്നതിന്‍റെ ആവേശത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group