നിഗൂഢത നിറച്ച് ‘കുടുക്ക്’ ട്രെയിലർ
കൃഷ്ണ ശങ്കറും ദുർഗ കൃഷ്ണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കുടുക്ക് 2025ന്‍റെ’ ട്രെയിലർ പുറത്തിറങ്ങി. നിഗൂഢത നിറഞ്ഞ ട്രെയിലർ ഇതിനകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. അളള് രാമേന്ദ്രൻ എന്ന ചിത്രത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം കോവിഡാനന്തര കാലഘട്ടത്തില്‍ 2025 ന്റെ പശ്ചാത്തലത്തിലാണ് പറയുന്നത്.
സാങ്കേതികവിദ്യ ജീവിതത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്‍റെ സ്വകാര്യതയാണ് ചിത്രത്തിന്‍റെ പ്രമേയം. ‘ദി ഫ്യൂച്ചർ ഈസ് ട്വിസ്റ്റഡ്’ എന്ന രസകരമായ ടാഗ് ലൈനുമായി വരുന്ന ചിത്രം കോമഡി, റൊമാൻസ്, മിസ്റ്ററി എന്നിവയുടെ ഒരു സമ്പൂർണ്ണ പാക്കേജാണ്. കൃഷ്ണ ശങ്കർ മാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ, അജു വർഗീസ്, സ്വാസിക എന്നിവരും അഭിനേതാക്കളുടെ കൂട്ടത്തിലുണ്ട്. കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.