‘കോബ്ര’; അഡ്വാൻസ് ബുക്കിംഗ് തുടങ്ങി 

വിക്രം നായകനാകുന്ന ‘കോബ്ര’യുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റുണ്ട്. മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും മൂന്ന് സെക്കൻഡുമാണ് ചിത്രത്തിന്റെ ദൈർഘ്യമെന്നാണ് സെവൻ സ്‍ക്രീൻ സ്റ്റുഡിയോയുടെ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. ‘കെ.ജി.എഫ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ശ്രീനിധി ഷെട്ടിയാണ് നായിക. റോഷൻ മാത്യു, മിയ ജോർജ്, സർജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കെ എസ് രവികുമാർ, ആനന്ദ് രാജ്, റോബോ ശങ്കർ, മൃണാളിനി രവി, മീനാക്ഷി ഗോവിന്ദ് രാജൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  വിക്രം ഏഴ് […]

രൺബീർ കപൂർ ചിത്രം ബ്രഹ്മാസ്ത്രയ്ക്കെതിരേയും ബഹിഷ്കരണാഹ്വാനം

ബോളിവുഡ് സിനിമകൾക്കെതിരായ ബഹിഷ്കരണ ആഹ്വാനങ്ങൾ തുടരുകയാണ്. ബോളിവുഡിലെ സൂപ്പർ സ്റ്റാർ സിനിമകൾ പോലും ബഹിഷ്കരണം അഭിമുഖീകരിക്കുന്ന സമയത്ത്, മറ്റൊരു ചിത്രം കൂടി ബോയ്കോട്ട് കാമ്പയിനിന്റെ ഇരയായി മാറിയിരിക്കുകയാണ്. രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്രയാണ് ഇത്. രൺബീർ തന്‍റെ പ്രിയപ്പെട്ട ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു പഴയ വീഡിയോയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. തന്‍റെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഏതെന്ന് അവതാരകൻ ചോദിച്ചപ്പോൾ, തനിക്ക് റെഡ് മീറ്റ് ഭക്ഷണങ്ങൾ ഇഷ്ടമാണെന്നും ബീഫിന്‍റെ ആരാധകനാണെന്നും രൺബീർ പറയുന്നു. അഭിമുഖത്തിന്‍റെ ഈ ഭാ​ഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബ്രഹ്മാസ്ത്രയ്ക്കെതിരെ […]

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് ദുൽഖർ 

ഭാവനയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന മലയാള ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ദുൽഖർ സൽമാനാണ് പോസ്റ്റർ പങ്കുവച്ചത്. ഇത് വളരെ മധുരമുള്ള സിനിമയാണെന്ന് കരുതുന്നു എന്ന അടിക്കുറിപ്പോടെയാണ് ദുൽഖർ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.  ഭാവനയും ഷറഫുദ്ദീനുമുളളതാണ് പോസ്റ്ററിലെ ചിത്രം. അശോകൻ, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അഫ്സാന ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രത്തിന്‍റെ രചനയും എഡിറ്റിംഗും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നവംബർ ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും. ബോൺഹോമി എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ലണ്ടൻ […]

ദൃശ്യം 3 ഉണ്ടാകും ; പ്രഖ്യാപനവുമായി ആന്റണി പെരുമ്പാവൂർ

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ത്രില്ലർ പരമ്പരകളിലൊന്നായ ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ. ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ മുഖ്യവേക്ഷത്തിൽ എത്തിയ ദൃശ്യം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഒടിടി റിലീസായെത്തിയ ദൃശ്യം 2വും ഏറെ ശ്രദ്ധ നേടിയിരുന്നു. ആന്‍റണി പെരുമ്പാവൂർ ഒരു അവാർഡ് ദാനച്ചടങ്ങിലാണ് ദൃശ്യത്തിന്‍റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്.

ആശിര്‍വാദ് സിനിമാസിന്റെ ദുബായിലെ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചു

ദുബായ്: ദുബായിൽ ആശിർവാദ് സിനിമാസിന്‍റെ പുതിയ ആസ്ഥാനം മോഹൻലാൽ ഉദ്ഘാടനം ചെയ്തു. ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ആശിർവാദ് സിനിമാസ് ദുബായിൽ പുതിയ ആസ്ഥാനം തുറന്നത്. യു.എ.ഇ.യിലെ പ്രമുഖ സിനിമാ വിതരണ കമ്പനിയായ ഫാർസ് സിനിമാസുമായി കൈകോർത്ത് സിനിമാ വിതരണ രംഗത്ത് സജീവമാകുമെന്ന് മോഹൻലാൽ അറിയിച്ചു. സിനിമയുടെ ഭാഷ മാറുന്ന സമയത്ത് തങ്ങളും മാറാന്‍ ശ്രമിക്കുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. മലയാളത്തിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന വൃഷഭ എന്ന ചിത്രത്തിന്‍റെ നിർമ്മാണ പ്രവര്‍ത്തനങ്ങൾ ദുബായിൽ ആയിരിക്കുമെന്നും മോഹൻലാൽ അറിയിച്ചു. തങ്ങളുടെ അന്താരാഷ്ട്ര ചലച്ചിത്ര […]

നിവിൻ പോളിയുടെ ‘സാറ്റർഡേ നൈറ്റ്’; ടീസർ പുറത്തുവിട്ടു

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി. നിവിൻ പോളി, അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ, ഗ്രേസ് ആന്‍റണി, സാനിയ ഇയ്യപ്പൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒരു പന്തയയം വെച്ചു നടത്തുന്ന സുഹൃത്തിന്‍റെ വിവാഹവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.  ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. മാളവിക, പ്രതാപ് […]

മത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കളിയാക്കിയ തുര്‍ക്കിഷ് ഗായിക ഗുല്‍സണ്‍ അറസ്റ്റില്‍

അങ്കാറ: തുർക്കിയിലെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കളിയാക്കിയെന്നാരോപിച്ച് തുർക്കി പോപ്പ് ഗായിക ഗുല്‍സണ്‍ ചൊളകോളു അറസ്റ്റിൽ. പൊതുജനങ്ങളെ വിദ്വേഷത്തിലേക്ക് നയിക്കുകയും അവരെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിലിൽ ഇസ്താംബൂളിൽ നടന്ന ഒരു പരിപാടിയിൽ നടത്തിയ വിവാദ പരാമർശമാണ് അറസ്റ്റിലേക്ക് നയിച്ചത്. തന്‍റെ സഹഗായകരിൽ ഒരാളോട് ഗുൽസന്‍റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ‘ഇവന്‍ ഇമാം ഹാതിപ്പില്‍ (മത വിദ്യാലയം) നിന്നും ബിരുദം നേടിയ ആളാണ്, അവിടെ നിന്നുമാണ് ഇവന്റെ വികൃതവശം വരുന്നത്’ എന്നതായിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് ഗുൽസണെ അറസ്റ്റ് […]

അനിഖ നായികയാകുന്ന ‘ഓ മൈ ഡാര്‍ലിംഗ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നടി അനിഖ സുരേന്ദ്രന്‍ നായികയാകുന്ന ആദ്യ മലയാള സിനിമ ‘ഓ മൈ ഡാർലിംഗി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജിനീഷ് കെ ജോയിയാണ് തിരക്കഥയൊരുക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ നിരവധി തമിഴ് ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അനിഖയ്ക്കൊപ്പം മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെനാ, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, […]

ആനക്കൊമ്പ് കൈവശംവെച്ച കേസ്; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസ് പിന്‍വലിക്കണമെന്ന സർക്കാർ ഹർജി തള്ളിയതിനെതിരെ മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചു. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹൻലാലിന്‍റെ ഹർജി. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശങ്ങളും പരിശോധിച്ചില്ലെന്നും തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് കേസ് പിന്‍വലിക്കാൻ സർക്കാർ അപേക്ഷ നൽകിയതെന്നും ഹർജിയിൽ പറയുന്നു. ആനക്കൊമ്പ് മോഹൻലാലിൻ കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മോഹൻലാലിന്‍റെ അഭ്യർത്ഥനയെ തുടർന്ന് ആനക്കൊമ്പ് കേസ് പിന്‍വലിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ സംസ്ഥാന […]

‘ട്രോളുകള്‍ ഞാനുമായി അടുത്ത് നില്‍ക്കുന്നവരെ വിഷമിപ്പിക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും’

തന്നോട് അടുപ്പമുള്ളവരെ ട്രോളുകൾ വിഷമിപ്പിക്കുമ്പോഴാണ് ദേഷ്യം വരുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ. ചെയ്യുന്ന സിനിമകള്‍ ചര്‍ച്ച ചെയ്യാതെ ഒരു വ്യക്തിയുടെ പെരുമാറ്റത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് കൂടുതല്‍ വിഷമം ഉണ്ടാക്കാറുണ്ടെന്നും ഷൈന്‍ പറഞ്ഞു. “ട്രോളുകളും സൈബർ ആക്രമണങ്ങളും എന്നോട് അടുപ്പമുള്ള ആളുകളെ വിഷമിപ്പിക്കുമ്പോൾ എനിക്ക് ദേഷ്യം വരും. പക്ഷേ, ആ ദേഷ്യം എല്ലായ്പ്പോഴുമില്ല. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്നം. ഇത് നടക്കുന്നത് അടിത്തട്ട് ഇറങ്ങിയ സമയത്താണ്. അതിനെ കുറിച്ച് ആര്‍ക്കും സംസാരിക്കേണ്ട”, ഷൈന്‍ പറഞ്ഞു. നമ്മുടെ നാട്ടിൽ ലൗ പോലൊരു […]