ദൃശ്യം 3 ഉണ്ടാകും ; പ്രഖ്യാപനവുമായി ആന്റണി പെരുമ്പാവൂർ

ദൃശ്യം 3 ഉണ്ടാകും ; പ്രഖ്യാപനവുമായി ആന്റണി പെരുമ്പാവൂർ

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ത്രില്ലർ പരമ്പരകളിലൊന്നായ ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ. ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ മുഖ്യവേക്ഷത്തിൽ എത്തിയ ദൃശ്യം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഒടിടി റിലീസായെത്തിയ ദൃശ്യം 2വും ഏറെ ശ്രദ്ധ നേടിയിരുന്നു. ആന്‍റണി പെരുമ്പാവൂർ ഒരു അവാർഡ് ദാനച്ചടങ്ങിലാണ് ദൃശ്യത്തിന്‍റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്.