play-sharp-fill
അനിഖ നായികയാകുന്ന ‘ഓ മൈ ഡാര്‍ലിംഗ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അനിഖ നായികയാകുന്ന ‘ഓ മൈ ഡാര്‍ലിംഗ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നടി അനിഖ സുരേന്ദ്രന്‍ നായികയാകുന്ന ആദ്യ മലയാള സിനിമ ‘ഓ മൈ ഡാർലിംഗി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജിനീഷ് കെ ജോയിയാണ് തിരക്കഥയൊരുക്കുന്നത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ നിരവധി തമിഴ് ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അനിഖയ്ക്കൊപ്പം മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെനാ, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

കൗമാര പ്രണയത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ലിജോ പോൾ എഡിറ്റിംഗും അൻസാർ ഷാ ഛായാഗ്രഹണവും നിർവഹിക്കുന്നു. ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠാണ് നിര്‍മ്മാണം. സമീറ സനീഷാണ് വസ്ത്രാലങ്കാരം. വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടര്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group