ആശിര്‍വാദ് സിനിമാസിന്റെ ദുബായിലെ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചു
ദുബായ്: ദുബായിൽ ആശിർവാദ് സിനിമാസിന്‍റെ പുതിയ ആസ്ഥാനം മോഹൻലാൽ ഉദ്ഘാടനം ചെയ്തു. ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ആശിർവാദ് സിനിമാസ് ദുബായിൽ പുതിയ ആസ്ഥാനം തുറന്നത്. യു.എ.ഇ.യിലെ പ്രമുഖ സിനിമാ വിതരണ കമ്പനിയായ ഫാർസ് സിനിമാസുമായി കൈകോർത്ത് സിനിമാ വിതരണ രംഗത്ത് സജീവമാകുമെന്ന് മോഹൻലാൽ അറിയിച്ചു. സിനിമയുടെ ഭാഷ മാറുന്ന സമയത്ത് തങ്ങളും മാറാന്‍ ശ്രമിക്കുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
മലയാളത്തിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന വൃഷഭ എന്ന ചിത്രത്തിന്‍റെ നിർമ്മാണ പ്രവര്‍ത്തനങ്ങൾ ദുബായിൽ ആയിരിക്കുമെന്നും മോഹൻലാൽ അറിയിച്ചു. തങ്ങളുടെ അന്താരാഷ്ട്ര ചലച്ചിത്ര നിർമ്മാണ വിതരണ ശൃംഖല മറ്റ് മലയാള ചിത്രങ്ങൾക്കും ഉപയോഗിക്കാമെന്നും മോഹൻലാൽ പറഞ്ഞു.
താന്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമ ചൈനീസും പോര്‍ച്ചുഗീസും ഉള്‍പ്പെടെ ഇരുപതോളം ഭാഷകളില്‍ ഡബ് ചെയ്‌തോ സബ്‌ടൈറ്റില്‍ നല്‍കിയോ പുറത്തിറക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ അറിയിച്ചു. ദുബായ് നഗരത്തിന് ഒരു പ്രത്യേക മാന്ത്രികതയുണ്ടെന്നാണ് മോഹൻലാലിന്റെ അഭിപ്രായം. തങ്ങൾ ഒരുമിച്ച് സിനിമാ ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ചർച്ചയാക്കാനാണ് ശ്രമിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group