video
play-sharp-fill

‘വെന്‍ ലവ് സ്റ്റോപ്‌സ് ഈസി’ ; ഐശ്വര്യയുമായി വേർപിരിയുന്നുവെന്ന് അഭ്യൂഹം; വിവാഹമോചന പോസ്റ്റിന് ലൈക്കടിച്ച് അഭിഷേക് ബച്ചൻ

സ്വന്തം ലേഖകൻ ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌‌യും. ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അടുത്തിടെ അനന്ത് അംബാനി – രാധിക മര്‍ച്ചന്റ് വിവാഹവേദിയില്‍ ഇരുവരും ഒന്നിച്ച് എത്താതിരുന്നതും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. എന്നാലിപ്പോൾ താരങ്ങൾ വിവാഹമോചിതരായിട്ടുണ്ടാകാമെന്ന് പറയുകയാണ് ആരാധകർ. വിവാഹമോചനത്തേക്കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ വന്ന ഒരു പോസ്റ്റിന് അഭിഷേക് ലൈക്ക് അടിച്ചതോടെയാണ് ആരാധകർക്കിടയിൽ വീണ്ടും ഈ അഭ്യൂഹം ശക്തമായത്. ‘വെന്‍ ലവ് സ്റ്റോപ്‌സ് ഈസി’ എന്ന കാപ്ഷനോടെ ഹീന കന്ദേല്‍വല്‍ എഴുതിയ പോസ്റ്റിനാണ് അഭിഷേക് ലൈക്ക് ചെയ്തത്. […]

എനിക്കുള്ള പിന്തുണയ്ക്ക് നന്ദി, അത് മറ്റൊരാള്‍ക്കെതിരായ വിദ്വേഷം ആകരുത് ; അദ്ദേഹം അനുഭവിക്കുന്ന വേദന എനിക്കു മനസ്സിലാകും; വിദ്വേഷ പ്രചാരണം വേണ്ട’; പ്രതികരിച്ച് ആസിഫ് അലി

സ്വന്തം ലേഖകൻ കൊച്ചി: പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും തനിക്കുള്ള പിന്തുണ വെറുപ്പിന്റെ പ്രചാരണമാക്കി മാറ്റരുതെന്നും നടന്‍ ആസിഫ് അലി. രമേശ് നാരായണന്‍ പൊതുവേദിയില്‍ വച്ച് അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു നടന്‍. കൊച്ചിയില്‍ നടന്ന സിനിമാ പ്രമോഷന്‍ ചടങ്ങിനിടെയായിരുന്നു ആസിഫിന്റെ പ്രതികരണം. ‘എനിക്കുള്ള പിന്തുണയ്ക്ക് നന്ദി, അത് മറ്റൊരാള്‍ക്കെതിരായ വിദ്വേഷം ആകരുത്. അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്ന വേദന എനിക്ക് മനസ്സിലാകും. ഞാന്‍ സങ്കടപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ആള്‍ തന്നെയാണ്. പക്ഷെ അത് എന്റെത് മാത്രമാണ്. അത് പരസ്യമായി പ്രകടിപ്പിക്കാറില്ല’- ആസിഫ് പറഞ്ഞു. എംടി വാസുദേവന്‍ നായരുടെ […]

‘എന്തിനും ഒരു പരിധിയുണ്ട്’; വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യയെന്ന് തെറ്റിദ്ധാരണ; മലയാളി യുവതിയ്ക്ക് നേരെ സൈബര്‍ ആക്രമണം; പരാതി നല്‍കി സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ രേഷ്മ സെബാസ്റ്റ്യൻ

കൊച്ചി: വീരമ‍ൃത്യു വരിച്ച കീർത്തിചക്ര പുരസ്കാര ജേതാവ് ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ വിധവയാണെന്ന് തെറ്റിദ്ധരിച്ച്‌ മലയാളിക്ക് നേരെ സൈബർ ആക്രമണം. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ രേഷ്മ സെബാസ്റ്റ്യനാണ് പരാതിയുമായി രംഗത്തുവന്നത്. ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവർക്ക് നേരെയുള്ള ആക്രമണം. തന്റെ ഭർത്താവിനുള്ള മരണാനന്തര ബഹുമതിയായ കീർത്തിചക്ര ഈയിടെ സ്മൃതി സിങ് രാഷ്ട്രപതി ദ്രൗപതി മുർമുവില്‍നിന്ന് ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങളും ഉയരുന്നത്. മകന്റെ മരണാനന്തരം ലഭിച്ച ജീവനാംശവും പുരസ്കാരവും വസ്ത്രവും ഫോട്ടോ ആല്‍ബവും മറ്റു ഓർമകളും സ്മൃതി […]

ഹോട്ടൽ ബിസിനസിൽ നിന്ന് സിനിമയിലേയ്ക്ക് ; കോട്ടയം കുഞ്ഞച്ചൻ, ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, കമ്മീഷണർ, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് ; മലയാള സിനിമയ്ക്ക് നഷ്ടമായത് ഹിറ്റുകളുടെ അരോമയെ

ഒട്ടും പ്രതീക്ഷിക്കാതെ  1977-ൽ ഹോട്ടൽ വ്യവസായത്തിൽ നിന്നും സിനിമാരംഗത്തേയ്ക്ക് ചുവടുവെച്ച ആളാണ് അരോമ മണി, പിന്നീടുള്ള കാലം ദീർഘവീക്ഷണത്തിന്റെ പിൻബലത്തിൽ പിറന്നത് എണ്ണം പറഞ്ഞ ഹിറ്റുകൾ. സിനിമ നിർമാതാവിന്റെ കുപ്പായമണിഞ്ഞ അരോമ മണിയെന്ന എം മണി 62 സിനിമകളാണ് മലയാളത്തിന് സമ്മാനിച്ചത്. അതിൽ ഭൂരിപക്ഷവും വിജയചിത്രങ്ങൾ. അരോമ മണിയുടെ വിജയഫോർമുല എന്തെന്നുപോലും മറ്റുള്ളവർ ഉറ്റുനോക്കിയ സിനിമ കരിയർ. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ് ഇത്രയും ചിത്രങ്ങൾ അരോമ മണി നിർമിച്ചത്. കഥയെഴുത്തിലും മികവുകാട്ടിയ അരോമ മണി കരിയറിൽ ഏഴ് ചിത്രങ്ങളും സംവിധാനവും ചെയ്തു. […]

സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് ; പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു

തിരുവന്തപുരം : പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് തുടങ്ങിയ ബാനറുകളില്‍ അറുപത്തിരണ്ടോളം സിനിമകള്‍ നിര്‍മ്മിച്ചു. 1977ല്‍ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ സിനിമ. അദ്ദേഹം നിര്‍മ്മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായ ആര്‍ട്ടിസ്റ്റാണ് അവസാന […]

‘എന്റെ ദരിദ്രാ.. എന്തു പറഞ്ഞാൽ നിന്റെ വിശപ്പ് മാറും?’; വിമർശിക്കാൻ വന്നവന് കിടിലൻ മറുപടിയുമായി ​ഗോപി സുന്ദർ

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സോഷ്യൽമീഡിയയിൽ ഗോപി സുന്ദർ ‌എന്നും ഒരു ചർച്ചാ വിഷയമാണ്. ഗോപി സുന്ദറിന്റെ പോസ്റ്റുകൾക്ക് പലരും മോശം കമന്റുകളും ഇടാറുണ്ട്. ജീവിതത്തിലെ സ്വകാര്യതകളും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന താരത്തിനെ പലരും വിമർശിക്കാറുണ്ട്. എന്നാൽ, വരുന്ന മോശം കമന്റുകൾക്ക് ചുട്ടമറുപടിയാണ് ​ഗോപി സുന്ദർ നൽകാറുള്ളത്. ഇത്തരം മറുപടി സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പെൺസുഹൃത്തുക്കളുമായി അദ്ദേഹം പങ്കുവച്ച ചിത്രങ്ങൾ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിനുപിന്നാലെ പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ‘ദരിദ്രരരെ […]

ദേവദൂതനിലെ ഗാനം വീണ്ടും റിലീസ് ചെയ്തു; കൂടുതൽ ദൃശ്യ മികവോടെ ‘പൂവേ പൂവേ പാലപ്പൂവേ’ ; ജൂലൈ 26 ന് ചിത്രം തിയറ്ററുകളില്‍ എത്തും

സ്വന്തം ലേഖകൻ ട്രെയിലറിന് പിന്നാലെ റീ-റിലീസിനൊരുങ്ങുന്ന ചിത്രം ദേവദൂതനിലെ ‘പൂവേ പൂവേ പാലപ്പൂവേ’ എന്ന ​ഗാനം കൂടുതൽ ദൃശ്യമികവോടെ പുറത്തുവിട്ട് അണിയറപ്രവർത്തകർ. വിദ്യാസാഗറിന്‍റെ ഈണത്തിൽ പി ജയചന്ദ്രനും കെ എസ് ചിത്രയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 24 വർഷങ്ങൾക്ക് മുൻപ് ബോക്സ് ഓഫീസിൽ പരാജയപ്പെട്ട സിബി മലയിൽ ചിത്രത്തിന്റെ റീ-റിലീസിന് വേണ്ടി ഇന്ന് കാത്തിരിക്കുന്നത് നിരവധി ആളുകളാണ്. ജൂലൈ 26 ന് ചിത്രം തിയറ്ററുകളില്‍ എത്തും. വർഷങ്ങൾക്ക് ശേഷം ദേവദൂതൻ വീണ്ടും എത്തുമ്പോൾ റീമാസ്റ്റേർഡ് 4 കെ അറ്റ്‌മോസ്‌ പതിപ്പാണ് തയ്യാറാകുന്നത്. നേരത്തെ സിനിമയുടെ പുതിയ […]

ലോകസിനിമയിൽ തന്നെ ഇത്തരത്തിലൊന്ന് ഇതാദ്യം ; ധ്യാൻ നായകനാകുന്ന ത്രീഡി ചിത്രം 11:11 ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

ധ്യാൻ നായകനാകുന്ന ത്രീഡി ചിത്രം 11:11 ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. ചിത്രത്തിൻ്റെ ആദ്യപോസ്റ്റർ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജി എസ് വിജയൻ ജൂലായ് 11-ാം തീയതി പകൽ11:11 ന് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഒപ്പം അതേ മുഹൂർത്തത്തിൽ തന്നെ 11.11 സിനിമാക്കാരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയും പോസ്റ്റർ ലോഞ്ച് ചെയ്യപ്പെട്ടു. ലോകസിനിമയിൽ തന്നെ ഇത്തരത്തിലൊന്ന് ആദ്യമാണ്. പത്രസമ്മേളനത്തിൽ ജി എസ് വിജയനു പുറമെ ചിത്രത്തിൻ്റെ സംവിധായകരായ മഹേഷ് കേശവ്, സജി എസ് മംഗലത്ത്, അഭിനേതാക്കളായ അരിസ്റ്റോ സുരേഷ്, […]

കമൽ ഹാസൻ ഇനി ‘അമ്മ’യിൽ ; അം​ഗത്വം സ്വീകരിച്ച് സൂപ്പർതാരം

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ അം​ഗത്വം സ്വീകരിച്ച് കമൽഹാസൻ. മെമ്പര്‍ഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി നടനും ‘അമ്മ’യിലെ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖാണ് കമൽഹാസന് മെമ്പർഷിപ്പ് നൽകിയത്. അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിവരം പങ്കുവെച്ചത്. ‘അമ്മ’ കുടുംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന്‍ കമല്‍ഹാസന്‍ സാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്.- ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. കമൽഹാസന്റെ ഇന്ത്യൻ 2വിന് അമ്മയുടെ പേരിൽ ആശംസകളും കുറിച്ചിട്ടുണ്ട്. […]

അനുഷ്ക ഷെട്ടിക്ക് അപൂര്‍വരോഗം ; നിയന്ത്രണമില്ലാതെ കരയും, ചിരി തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ നിര്‍ത്താൻ പറ്റില്ല ; മസ്തിഷ്കത്തെ ബാധിക്കുന്ന ന്യൂറോളജിക്കല്‍ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി താരം

സിനിമാ താരം അനുഷ്ക ഷെട്ടിക്ക് അപൂര്‍വരോഗം. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുയും ചെയ്യുന്നതാണ് രോഗാവസ്ഥ. സൂപ്പർ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്ക ഷെട്ടി വെള്ളിത്തിരയിലെത്തിയതെങ്കിലും അരുന്ധതി, ബാഹുബലി എന്നിവയാണ് അനുഷ്കയ്ക്ക് മലയാളികള്‍ ഉള്‍പ്പെടെ ഏറെ ആരാധകരെ നല്‍കിയത്. ഇന്ന് തെന്നിന്ത്യയില്‍ നിരവധി ആരാധകർ താരത്തിനുണ്ട്. അനുഷ്കയുടെ അഭിനയം ആണ് മറ്റ് താരങ്ങളില്‍ നിന്നും വ്യത്യാസതയാക്കുന്നത്. വളരെ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങളെ എല്ലാം അതി ഗംഭീരമാക്കുന്ന അനുഷ്കയെ പലപ്പോഴും സ്ക്രീനില്‍ നമ്മള്‍ കണ്ടതാണ്. നിലവില്‍ മലയാളത്തിലെ’കത്തനാർ’ എന്ന ചിത്രത്തില്‍ ആണ് അനുഷ്ക അഭിനയിക്കുന്നത്. ഈ അവസരത്തില്‍ നടിയുടെ […]