ദേവദൂതനിലെ ഗാനം വീണ്ടും റിലീസ് ചെയ്തു; കൂടുതൽ ദൃശ്യ മികവോടെ ‘പൂവേ പൂവേ പാലപ്പൂവേ’ ; ജൂലൈ 26 ന് ചിത്രം തിയറ്ററുകളില്‍ എത്തും
സ്വന്തം ലേഖകൻ
ട്രെയിലറിന് പിന്നാലെ റീ-റിലീസിനൊരുങ്ങുന്ന ചിത്രം ദേവദൂതനിലെ ‘പൂവേ പൂവേ പാലപ്പൂവേ’ എന്ന ഗാനം കൂടുതൽ ദൃശ്യമികവോടെ പുറത്തുവിട്ട് അണിയറപ്രവർത്തകർ. വിദ്യാസാഗറിന്‍റെ ഈണത്തിൽ പി ജയചന്ദ്രനും കെ എസ് ചിത്രയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 24 വർഷങ്ങൾക്ക് മുൻപ് ബോക്സ് ഓഫീസിൽ പരാജയപ്പെട്ട സിബി മലയിൽ ചിത്രത്തിന്റെ റീ-റിലീസിന് വേണ്ടി ഇന്ന് കാത്തിരിക്കുന്നത് നിരവധി ആളുകളാണ്. ജൂലൈ 26 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
വർഷങ്ങൾക്ക് ശേഷം ദേവദൂതൻ വീണ്ടും എത്തുമ്പോൾ റീമാസ്റ്റേർഡ് 4 കെ അറ്റ്‌മോസ് പതിപ്പാണ് തയ്യാറാകുന്നത്. നേരത്തെ സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം സിബി മലയിൽ പങ്കുവെച്ചിരുന്നു. 2000-ത്തിൽ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലർ ചിത്രമാണ് ദേവദൂതൻ. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിൽ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിദ്യാസാഗർ സംഗീതമൊരുക്കിയ സിനിമയിലെ ഗാനങ്ങൾക്കെല്ലാം ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്. കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം.