
സിനിമാ താരം അനുഷ്ക ഷെട്ടിക്ക് അപൂര്‍വരോഗം. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുയും ചെയ്യുന്നതാണ് രോഗാവസ്ഥ.
സൂപ്പർ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്ക ഷെട്ടി വെള്ളിത്തിരയിലെത്തിയതെങ്കിലും അരുന്ധതി, ബാഹുബലി എന്നിവയാണ് അനുഷ്കയ്ക്ക് മലയാളികള്‍ ഉള്‍പ്പെടെ ഏറെ ആരാധകരെ നല്‍കിയത്.
ഇന്ന് തെന്നിന്ത്യയില്‍ നിരവധി ആരാധകർ താരത്തിനുണ്ട്. അനുഷ്കയുടെ അഭിനയം ആണ് മറ്റ് താരങ്ങളില്‍ നിന്നും വ്യത്യാസതയാക്കുന്നത്. വളരെ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങളെ എല്ലാം അതി ഗംഭീരമാക്കുന്ന അനുഷ്കയെ പലപ്പോഴും സ്ക്രീനില്‍ നമ്മള്‍ കണ്ടതാണ്. നിലവില്‍ മലയാളത്തിലെ’കത്തനാർ’ എന്ന ചിത്രത്തില്‍ ആണ് അനുഷ്ക അഭിനയിക്കുന്നത്. ഈ അവസരത്തില്‍ നടിയുടെ അപൂര്‍വ്വ രോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമ ലോകത്ത് നടക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന രോഗമാണ് തനിക്ക് ഉള്ളതെന്ന് നേരത്തെ അനുഷ്ക തുറന്നു പറഞ്ഞിരുന്നു. സ്യൂഡോബള്‍ബര്‍ അഫക്‌ട് (Pseudobulbar Affect) എന്നാണ് ഈ രോഗവസ്ഥയുടെ പേര്. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂര്‍വ്വ ന്യൂറോളജിക്കല്‍ രോഗാവസ്ഥ ആണിത്.
“എനിക്ക് ചിരിക്കുന്നൊരു രോഗം ഉണ്ട്. ചിരിക്കുന്നത് രോഗമാണോ എന്ന് നിങ്ങള്‍ ഒരുപക്ഷേ ചിന്തിച്ചേക്കാം. ചിരി രോഗമല്ല. പക്ഷേ എനിക്കത് രോഗമാണ്. ചിരി തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ എനിക്ക് നിര്‍ത്താനാവില്ല. കോമഡി സീനുകള്‍ കാണുമ്ബോഴോ ഷൂട്ട് ചെയ്യുമ്ബോഴോ ഒക്കെ വല്ലാണ്ട് ചിരിക്കും. ഇക്കാര്യം കൊണ്ട് പലതവണ ഷൂട്ടിങ്ങുകള്‍ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്”, എന്നാണ് അനുഷ്ക പറഞ്ഞത്. അനുഷ്കയുടെ പേഴ്സണല്‍ ട്രെയിനര്‍ ആയ കിരണും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.







