കാത്തിരിപ്പിന് വിരാമം…! 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്ലോറിൽ 200 ദിവസത്തെ ഷൂട്ടിംഗ്; ജയസൂര്യ നായകനാകുന്ന ‘കത്തനാര്‍’ ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്ത്….

കാത്തിരിപ്പിന് വിരാമം…! 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്ലോറിൽ 200 ദിവസത്തെ ഷൂട്ടിംഗ്; ജയസൂര്യ നായകനാകുന്ന ‘കത്തനാര്‍’ ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്ത്….

Spread the love

സ്വന്തം ലേഖിക

കൊച്ചി: ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്ത്.

രണ്ട് മിനിട്ട് ദെെര്‍ഘ്യമുള്ള ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആര്‍ രാമാനന്ദാണ്. ഏറ്റവും നൂതന സാങ്കേതികവിദ്യയായ വിഎഫ്‌എക്‌സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍സിലൂടെയാണ് സിനിമയുടെ അവതരണം. ഗോകുലം മൂവീസ് ഈ ചിത്രത്തിനായി മാത്രം നിര്‍മ്മിച്ച 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്‌ലോറിലാണ് 200 ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നത്.

വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇത് ആദ്യമായാണെന്നും സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു.

മൂന്ന് വര്‍ഷമായി കത്തനാരുടെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിട്ട്. അത്രയും മുന്നൊരുക്കങ്ങളാണ് ഈ ചിത്രത്തിന് വേണ്ടിവരുന്നതെന്ന് സംവിധായകൻ പറഞ്ഞു.

കൊറിയൻ വംശജനും കാനഡയില്‍ താമസക്കാരനുമായ ജെ.ജെ. പാര്‍ക്ക് ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങള്‍ കമ്ബോസ് ചെയ്യുന്നത്. ജെ. ജെ. പാര്‍ക്ക് നിരവധി വിദേശ ചിത്രങ്ങള്‍ക്കു വേണ്ടി ആക്ഷൻ ഒരുക്കിയിട്ടുണ്ട്.