ഒരു മാസം ചിലവ് ഇരുപതിനായിരം: അഹം ബോധം മാറ്റാൻ ബെൻസ് വിറ്റു: തന്റെ ജീവിതം മാറ്റിമറിച്ചത് ഹിമാലയൻ യാത്ര: വിവാഹ ബന്ധം വേർപ്പെടുത്തിയപ്പോൾ ഒറ്റപ്പെട്ട സ്ഥിതിയിലായി; ആടെയിലെ അഭിനയത്തെപ്പറ്റി തുറന്നു പറഞ്ഞ് അമല പോൾ

സിനിമ ഡെസ്‌ക് ചെന്നൈ: തമിഴ്‌നാട്ടിലെ സിനിമ മേഖലയിൽ വൻ വിവാദം സൃഷ്ടിച്ച് മുന്നോട്ട് കുതിക്കുകയാണ് മലയാളി താരം അമല പോളിന്റെ ആടെ. അമല പോൾ ഏറെ റിസ്‌ക് എടുത്ത് പൂർണ നഗ്നമായി അഭിനയിച്ച ആടെയിലെ സീനുകളാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ വിവാദമായി മാറിയിരിക്കുന്നത്. ഇതിനിടെയാണ് താരം തന്റെ ജീവിതത്തെപ്പറ്റി തുറന്ന് പറച്ചിലുമായി രംഗത്ത് എത്തിയിരിക്കുന്നത്. നല്ലതും ചീത്തയുമായ അനുഭവങ്ങളും ഹിമാലയൻയാത്രയും ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടു തന്നെ മാറ്റിമറിച്ചതായാണ് നടി ഇപ്പോൾ പറയുന്നത്. ‘പതിനേഴാമത്തെ വയസ്സിൽ സിനിമയിൽ എത്തിയ ഒരാളാണ് ഞാൻ. എനിക്ക് ഒന്നും അറിയില്ലായിരുന്നു. വിവാഹജീവിതം […]

സൗഹൃദ കൂട്ടായ്മയിൽ ബാലരാമപുരം ഒരുങ്ങുന്നു

അജയ് തുണ്ടത്തിൽ കൊച്ചി : മൂന്ന് പതിറ്റാണ്ടുകൾക്കു മുൻപ് ജോൺ എബ്രഹാമും ഒഡേസ മൂവീസും പരീക്ഷിച്ച് വിജയിപ്പിച്ച സൗഹൃദ കൂട്ടായ്മയിലൊരു സിനിമ എന്ന ആശയം വീണ്ടും വരുന്നു . ചന്ദ്രശ്രീ ക്രിയേഷൻസും ഒരു കൂട്ടം കലാകാരന്മാരും ചേർന്ന് സൗഹൃദ കൂട്ടായ്മയിലൊരുക്കുന്ന ചിത്രമാണ് “ബാലരാമപുരം “. സിനിമയുടെ നിർമ്മാണാവശ്യത്തിനുള്ള മുഴുവൻ തുകയും സുഹൃത്തുക്കളുടെ സംഭാവനയിലൂടെയാണ് സ്വരൂപിക്കുന്നത്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ആഴത്തിൽ ഇടം പിടിച്ച എം ആർ ഗോപകുമാർ ആണ് നായകനാകുന്നത്. നിരവധി ഹ്രസ്വചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അജി ചന്ദ്രശേഖർ ആണ് […]

സാഹോയുടെ റോമാന്റിക് പോസ്റ്റര്‍ പുറത്തുവിട്ടു;തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ ഓഗസ്റ്റ് 30 ന് സാഹോ എത്തും

സ്വന്തം ലേഖകൻ ചെന്നെ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോ ഓഗസ്റ്റ് 30 ന് എത്തും. ചിത്രത്തിന്റെ പുതിയ റൊമാന്റിക് പോസ്റ്ററിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഭാസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പുതിയ പോസ്്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. ശ്രദ്ധയും പ്രഭാസുമാണ് പോസ്റ്ററില്‍ ഉള്ളത്. മറ്റു ഭാഷകള്‍ക്കൊപ്പം ചിത്രത്തിന്റെ മലയാളത്തിലുള്ള പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇതിനോടകം പുതിയ പോസ്റ്ററും സോഷ്യല്‍ മീഡിയല്‍ വന്‍ ഹിറ്റായി മാറി. നേരത്തെ സ്വാതന്ത്ര്യ ദിനത്തിന് പ്രദര്‍ശനത്തിനെത്തിക്കാന്‍ തീരുമാനിച്ച ചിത്രം ആക്ഷന്‍ സീക്വന്‍സുകള്‍ കൂടുതല്‍ […]

ഇനി ഭക്തി സിനിമകൾ മാത്രം : നിയമസഭ സമിതിയെ വിമർശിച്ച് ബിജു മേനോൻ

സ്വന്തം ലേഖകൻ മദ്യപാനവും പുകവലിയുമുള്ള രംഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കണമെന്ന നിയമസഭ സമിതിയുടെ ശുപാർശയെ വിമർശിച്ച് ചലച്ചിത്രതാരം ബിജുമേനോൻ രംഗത്ത്. ശുപാർശ നടപ്പായാൽ ഭക്തി സിനിമകൾ മാത്രം എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ശുപാർശയെക്കുറിച്ച് സിനിമ മേഖല ഒരുമിച്ച് ആലോചിച്ച് തീരുമാനമെടുക്കണമെന്നും ബിജുമേനോൻ ആവശ്യപ്പെട്ടു. ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് പ്രസ്‌ക്ലബ് നടത്തിയ മുഖാമുഖം പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ബിജുമേനോൻ. സിനിമയിൽ അവതരിപ്പിച്ച സുനിയും താനുമായി ഒരുപാട് വ്യത്യാസമുണ്ടെന്നും, കുടുംബത്തോട് ഉത്തരവാദിത്തമില്ലാതെ നടക്കുന്ന സുനിയല്ല ജീവിതത്തിൽ താനെന്നും ബിജുമേനോൻ വ്യക്തമാക്കി. മലയാളികളുടെ […]

ഇട്ടിമാണിയിൽ കുങ്ഫുക്കാരനായി മോഹൻലാൽ

സ്വന്തം ലേഖകൻ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ പുതിയ ലുക്കും എത്തി. കുങ്ഫു വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സമാനമായ ലുക്കിലുള്ള ചിത്രം മുൻപും പുറത്തു വന്നിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഒടിയൻ, ‘ലൂസിഫർ’, ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും […]

വഴങ്ങികൊടുത്ത ശേഷം പീഡിപ്പിച്ചെന്നു പറയുന്നത് മര്യദയല്ല : നടി മീര വാസുദേവ്

സ്വന്തം ലേഖിക കുറഞ്ഞ കാലപരിധിക്കുള്ളിൽ ഒരു നടന്റെ അമ്മയായും കാമുകിയായും അഭിനയിക്കാൻ കരളുറപ്പ് കാണിച്ച എത്ര നടിമാർ മലയാള സിനിമയിലുണ്ടെന്ന് തിരഞ്ഞാൽ അതിൽ മീരവാസുദേവിന്റെ പേരുണ്ടാവും. പ്രിയനന്ദനൻ സംവിധാനം ചെയ്ത സൈലൻസർ എന്ന ചിത്രത്തിൽ ലാലിന്റെ 60 വയസ്സുള്ള ഭാര്യയും ഇർഷാദിന്റെ അമ്മയുമായി അഭിനയിച്ചതിനു പിന്നാലെ പായ്ക്കപ്പൽ എന്ന സിനിമയിൽ മീര, ഇർഷാദിന്റെ കാമുകിയുമായി. തന്മാത്ര എന്ന സിനിമയാണ് മീര വാസുദേവിനെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചതയാക്കിയത്. അന്ന് മീരയ്ക്ക് വയസ് 23. പതിനാറുകാരന്റെ അമ്മയായി അഭിനയിച്ചു. അമ്മവേഷങ്ങൾ ചെയ്യില്ലായെന്ന് ശഠിക്കുന്ന നടിമാരുള്ള സിനിമാലോകത്ത് […]

ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി

സിനിമാ ഡെസ്ക് ബംഗളുരു: പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെക്കുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി. ഓഗസ്റ്റ് മുപ്പതിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. മൂന്നു ഭാഷകളിലിറങ്ങുന്ന പ്രഭാസിന്റെ ആദ്യ ചിത്രമെന്ന ഖ്യാതി ലഭിച്ച സാഹോയുടെ പ്രത്യേകത ആക്ഷന്‍ രംഗങ്ങളാണ്. ആക്ഷന്‍ സീക്വന്‍സുകളുടെ നിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറല്ലെന്നും ആക്ഷന്‍ രംഗങ്ങള്‍ മികവുറ്റതാക്കാന്‍ അല്‍പം സമയം വേണ്ടിവരുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത മികച്ച സിനിമ പുറത്തിറക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. ഏറ്റവും വലിയ സിനിമ അതിന്റെ തനിമ ചോരാത വലിയ […]

അപമാനിക്കരുതെന്ന് മഞ്ജുവാര്യർ ; വാഗ്ദാന ലംഘനകേസ് ഒത്തുതീർപ്പിലേക്ക്

സ്വന്തം ലേഖകൻ വയനാട് : ആദിവാസി വിഭാഗത്തിൽ പെട്ട കുടുംബങ്ങൾക്ക് വീടുവച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന പേരിൽ ചലച്ചിത്രതാരം മഞ്ജു വാര്യർക്ക് എതിരെ നൽകിയ കേസ് ഒത്തുതീർപ്പിലെത്തി. സർക്കാർ അനുമതി നൽകിയ ഭവനപദ്ധതിയിൽ പത്തുലക്ഷം രൂപ സംഭാവനയായി നൽകാമെന്ന് മഞ്ജു വാര്യർ കത്തുമുഖേന അറിയിച്ചു. ഈ വിഷയത്തിലേക്ക് വലിച്ചിഴച്ച് ഇനിയും തന്നെ അപമാനിക്കുകയോ അക്ഷേപിക്കുകയോ ചെയ്യരുതെന്നും മഞ്ജു വാര്യർ അഭ്യർത്ഥിച്ചിട്ടുണ്ട്. പണിയ വിഭാഗത്തിലെ 57 ആദിവാസി കുടുംബങ്ങൾക്ക് വീടും മറ്റ് സൗകര്യങ്ങളും ഒരുക്കി നൽകാമെന്നാണ് നടി രക്ഷാധികാരിയായ മഞ്ജുവാര്യർ ഫൗണ്ടേഷൻ വാഗ്ദാനം നൽകിയിരുന്നത്. […]

ബിജു മോനോന്റെ ‘ആദ്യരാത്രി ‘

സ്വന്തം ലേഖകൻ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രിയിൽ ബിജുമേനോൻ വിവാഹ ദല്ലാളാകുന്നു. മുല്ലക്കര എന്ന ഗ്രാമത്തിലെ പേരുകേട്ട വിവാഹ ദല്ലാളായ മനോഹരൻ എന്ന കഥാപാത്രത്തെയാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. ജൂൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേനായ സർജാനോ ഖാലിദും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട് . നാട്ടിലെ പ്രമാണിയായ കുഞ്ഞുമോൻ എന്ന കഥാപാത്രമായിട്ടാണ് അജു വർഗീസ് എത്തുന്നത്. ആലപ്പുഴയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിജയരാഘവൻ, ശ്രീലക്ഷ്മി, മനോജ് ഗിന്നസ് , കൊല്ലം സുധി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.അനശ്വര രാജനാണ് നായിക. ക്യൂൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ […]

എന്നാലും മഞ്ചുവാര്യരെ ഈ പാവങ്ങളെ പറ്റിക്കാമോ ? വീട് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന പരാതിയിൽ മഞ്ചുവിനോട് ഹാജരാകാൻ ഡി.എൽ.എസ്.എ

സ്വന്തം ലേഖിക കൽപ്പറ്റ: വയനാട്ടിലെ 57 ആദിവാസി കുടുംബങ്ങൾക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നൽകുമെന്ന് അറിയിച്ചശേഷം വഞ്ചിച്ചെന്ന പരാതിയിൽ നടി മഞ്ജു വാര്യർ 15ന് വയനാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി (ഡി.എൽ.എസ്.എ.) മുമ്പാകെ ഹാജരാകണം. പനമരം പഞ്ചായത്തിലെ പരക്കുനിയിലെ കുടുംബങ്ങൾ നൽകിയ പരാതിയിലാണ് 15ന് ഹിയറിങ്. മഞ്ജുവാര്യർ ഫൗണ്ടേഷൻ വഞ്ചന കാട്ടിയതിനാൽ സർക്കാർ സഹായം നിഷേധിക്കപ്പെട്ട് തങ്ങൾ ദുരിതത്തിലായിരിക്കുകയാണെന്നാണ് കുടുംബങ്ങളുടെ പരാതി. പണിയ കുടുംബങ്ങൾക്ക് വീടും മറ്റ് അനുബന്ധസൗകര്യങ്ങളും ഒരുക്കുമെന്ന് വാഗ്ദാനം ചെയ്ത് 2017 ജനുവരി […]