play-sharp-fill
മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനമുണ്ടാകാം’;  വിജേഷ് പിള്ളയുടെ പരാതിയില്‍ കേസെടുത്തതിനെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്

മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനമുണ്ടാകാം’; വിജേഷ് പിള്ളയുടെ പരാതിയില്‍ കേസെടുത്തതിനെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്

സ്വന്തം ലേഖിക

തിരുവനന്തപുരം: വിജേഷ് പിള്ളയുടെ പരാതിയില്‍ തനിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്.

മാനഷ്ടത്തിന് തനിക്കെതിരെ കേസെടുക്കാനാവില്ല. പക്ഷെ തനിക്കെതിരെ കേസ് എടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജേഷ് പിള്ളയ്ക്ക് മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം ഉണ്ടാകാം എന്നും സ്വപ്ന പറഞ്ഞു. കെ.ടി. ജലീലിന്റെ പരാതിയില്‍ തനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായി എന്നും സ്വപ്ന പരിഹസിച്ചു.

ദിവസങ്ങള്‍ക്ക് മുൻപാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനു വേണ്ടി എന്ന പേരില്‍ വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷ് ആരോപിച്ചത്. 30 കോടി രൂപ നല്‍കാമെന്നും ക്ലൌഡിലടക്കമുള്ള രേഖകള്‍ നശിപ്പിച്ചതിന് ശേഷം നാടുവിടണമെന്നും ഇടനിലക്കാരനായി എത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചിരുന്നു.

എന്നാല്‍ താന്‍ ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സ്വപ്നയുടെ ആരോപണം തളളി രംഗത്തെത്തിയ വിജേഷ് പറഞ്ഞു. ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് താന്‍ സ്വപ്നയെ കണ്ടതെന്നും എം വി ഗോവിന്ദന്റെ ഇടനിലക്കാരനല്ല താനെന്നും തനിക്ക് പിന്നില്‍ മറ്റാരുമില്ലെന്നുമായിരുന്നു വിജേഷിന്റെ പ്രതികരണം.

എന്നാല്‍ കഴിഞ്ഞ ദിവസം, സ്വപ്നയുടെ പരാതിയില്‍ കര്‍ണാടക കെ ആര്‍ പുര പൊലീസ് വിജേഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.