play-sharp-fill
കോട്ടയം മുനിസിപ്പാലിറ്റിയുടെ വ്യാപാരി ദ്രോഹ നടപടിയിൽ പ്രതിക്ഷേധം; നാളെ രാവിലെ 10ന് വ്യാപാരികൾ മുനിസിപ്പൽ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും

കോട്ടയം മുനിസിപ്പാലിറ്റിയുടെ വ്യാപാരി ദ്രോഹ നടപടിയിൽ പ്രതിക്ഷേധം; നാളെ രാവിലെ 10ന് വ്യാപാരികൾ മുനിസിപ്പൽ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും

സ്വന്തം ലേഖിക

കോട്ടയം: മുനിസിപ്പാലിറ്റിയുടെ വ്യാപാരി ദ്രോഹ നടപടിയിൽ കോട്ടയം മർച്ചന്റ്സ് അസോസി യേഷൻ പ്രതിഷേധത്തിന്.

നാളെ രാവിലെ 10ന് വ്യാപാരികൾ മുനിസിപ്പൽ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനിസിപ്പൽ ലൈസൻസ് പുതുക്കുന്നതിന് കെട്ടിട നികുതി അടച്ച രസീത് ഹാജരാക്കണമെന്ന നിബന്ധന നിയമാനുസൃതമുള്ളതല്ലെന്ന് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറ യുന്നു.

മുനിസിപ്പൽ ലൈസൻ സ് പുതുക്കുന്നതിന് രസീതുകൾ ആവശ്യമുള്ളതല്ലെന്ന് ഹൈകോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. 2016 മുതൽ മുൻകാല പ്രാബല്യത്തോടെ കെട്ടിട നികുതി വർധിപ്പിച്ച നടപടി വ്യാപാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും.

തൊഴിൽകരവും മാനദണ്ഡം ഇല്ലാതെ വർഷം തോറും വർധിപ്പിക്കുകയാണ്. തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിന്ന് നൂറിൽപരം വ്യാപാരികളെ ഒഴിപ്പിച്ചിട്ട് 160 ദിവസങ്ങളായി.

പകരം സംവിധാനം ഏർപ്പെടുത്തി വ്യാപാരികളെ പുനരധിവസിപ്പിക്കുമെന്ന് നഗരസഭ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ ഒരു വ്യാപാരി ക്ക് പോലും കടമുറി നൽകാൻ സാധിച്ചിട്ടില്ല.

കോടിമതയിൽ പച്ചക്കറി മാർക്കറ്റിൽ ചോർന്നൊലിക്കാത്ത ഒരു മുറിപോലും ഇല്ല. ഭിത്തികൾ വിണ്ടുകീറി എപ്പോൾ വേണമെ ങ്കിലും താഴെ വീഴാവുന്ന അവസ്ഥയിലാണ് കെട്ടിടം.

വ്യാപാരികൾക്കോ, ഉപഭോക്താക്കൾക്കോ ഉപയോഗിക്കാൻ ശുചിമുറി ഇല്ല. ഇത്തരത്തിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെയാണ് സമരമെന്നും അറിയിച്ചു.