വടവാതൂർ ഡംപിംഗ് യാർഡിലെ മാലിന്യങ്ങൾ ബയോറെമഡിയേഷനിലൂടെ നീക്കാൻ തീരുമാനം; മാർച്ച് 31നകം 8000 എംക്യൂബ് മാലിന്യങ്ങൾ നീക്കം ചെയ്യും
സ്വന്തം ലേഖിക
കോട്ടയം: വടവാതൂർ ഡംപിംഗ് യാർഡിലെ മാലിന്യങ്ങൾ ബയോറെമഡിയേഷനിലൂടെ നീക്കാൻ തീരുമാനം.
22 ന് ജില്ലാ കളക്ടർ മാലിന്യ നീക്കത്തിന്റെ ഉദ്ഘാടനം നടത്തും. മാർച്ച് 31നകം 8000 എംക്യൂബ് മാലിന്യങ്ങൾ നീക്കം ചെയ്യും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വടവാതൂർ ഡംപിംഗ് യാർഡിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ടെൻഡർ ഏറ്റെടുത്ത ഏജൻസി യോഗത്തിൽ വിശദീകരണം നടത്തി.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കലക്‌ട്രേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ ശുചിത്വ മിഷൻ, കോട്ടയം നഗരസഭ, വിജയപുരം ഗ്രാമപഞ്ചായത്ത്, ഡംപിംഗ് യാർഡ് ആക്ഷൻ കൗൺസിൽ പ്രതിനിധികൾ, റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Third Eye News Live
0