play-sharp-fill
കോട്ടയത്തെ വലത് കോട്ട തകരുമോ .. ? ജോസ് കെ മാണി കൂട്ടിൽ കോട്ടയം ഇടത് മുന്നണി തൂത്തുവാരുമെന്ന് എക്സിറ്റ് പോളുകൾ: പുതുപ്പള്ളി ഒഴികെ എട്ടും ഇടത്തേയ്ക്ക് മറിയുമെന്ന് മാതൃഭൂമി

കോട്ടയത്തെ വലത് കോട്ട തകരുമോ .. ? ജോസ് കെ മാണി കൂട്ടിൽ കോട്ടയം ഇടത് മുന്നണി തൂത്തുവാരുമെന്ന് എക്സിറ്റ് പോളുകൾ: പുതുപ്പള്ളി ഒഴികെ എട്ടും ഇടത്തേയ്ക്ക് മറിയുമെന്ന് മാതൃഭൂമി

തേർഡ് ഐ ബ്യൂറോ

കോട്ടയം : ഒരു കാലത്തും യു.ഡി.എഫിനെ കൈ വിടാത്ത ജില്ലയില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം പ്രവചിച്ച്‌ എക്‌സിറ്റ് പോള്‍ സര്‍വേ ഫലം. എല്‍ഡിഎഫിന് 8 സീറ്റും യുഡിഎഫിന് 1 സീറ്റുമാണ് മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്.

പാലാ മണ്ഡലത്തില്‍ ജോസ് കെ മാണി വിജയിക്കും. 2016ല്‍ കെഎം മാണി 4703 വോട്ടിനും 2019ല്‍ മാണി സി കാപ്പനും(എല്‍ഡിഎഫ്)വിജയിച്ച മണ്ഡലമാണ് പാലാ. ജോസ് കെ മാണി(എല്‍ഡിഎഫ്)മാണി സി കാപ്പന്‍(യുഡിഎഫ്),ജെ പ്രമീളാ ദേവി(എന്‍ഡിഎ)എന്നിവരാണ് ഇത്തവണ മത്സരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്റ്റീഫന്‍ ജോര്‍ജ്ജ് വിജയിക്കും. മോന്‍സ് ജോസഫാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി

ഏറ്റുമാനൂര്‍ – എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്‍ വിജയിക്കും.പ്രിന്‍സ് ലൂക്കോസ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. ടി.എന്‍ ഹരികുമാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി

വൈക്കം മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ സികെ ആശ വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സികെ ആശ 24584 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വൈക്കത്ത് നിന്ന് വിജയിച്ചത്. ഡോ.പിആര്‍ സോന(യുഡിഎഫ്), അജിത സാബു എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികളാണ്.

കോട്ടയം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ അനില്‍ കുമാര്‍ വിജയിക്കും. സിറ്റിങ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തോല്‍ക്കും. ബിജെപിക്ക് വേണ്ടി മിനര്‍വ മോഹനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. 2016ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 33632 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോട്ടയം മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

ചങ്ങനാശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോബ് മൈക്കിള്‍ വിജയിക്കും. ജി രാമന്‍ നായര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി . വി.ജെ ലാലിയാണ് യുഡിഎഫിന് വേണ്ടി ജനവിധി തേടിയത്.

കാഞ്ഞിരപ്പള്ളി മണ്ഡലം സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ എന്‍ ജയരാജ് നിലനിര്‍ത്തും. ജോസഫ് വാഴയ്ക്കന്‍(യുഡിഎഫ്), അല്‍ഫോന്‍സ് കണ്ണന്താനം(എന്‍ഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ എന് ജയരാജ് 3890 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കളത്തുങ്കല്‍ വിജയിക്കും. സിറ്റിങ് എംഎല്‍എയും കേരള ജനപക്ഷം സ്ഥാനാര്‍ഥിയുമായ പിസി ജോര്‍ജ് തോല്‍ക്കും. ടോമി കല്ലാനി(യുഡിഎഫ്), എംപി സെന്‍(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ പിസി ജോര്‍ജ് 27821 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പൂഞ്ഞാറില്‍ വിജയിച്ചത്.