കോട്ടയം കഞ്ഞിക്കുഴിയിൽ വാഹനാപകടം; നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ റോഡരികിലെ കുഴിയിലേയ്ക്കു മറിഞ്ഞു ; പെരുമ്പായിക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് ദാരൂണാന്ത്യം
സ്വന്തം ലേഖകൻ
കോട്ടയം: കഞ്ഞിക്കുഴിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് ദാരൂണാന്ത്യം. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കഞ്ഞിക്കുഴി പുതുപ്പള്ളി റോഡിൽ മടുക്കാനി വളവിന് സമീപമായിരുന്നു അപകടം.
അപകടം കണ്ട നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ കൺട്രോൾ റൂം പൊലീസ് സംഘം ആംബുലൻസ് വളിച്ച് ഡ്രൈവറെ ആദ്യം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ കുഴിയിലേയ്ക്കു മറിയുകയായിരുന്നു. കോട്ടയം പെരുമ്പായിക്കാട് ചിറയിൽ റിയാസ് (32) ആണ് മരിച്ചത്.
കോട്ടയം ഭാഗത്തു നിന്നും പുതുപ്പള്ളി ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്.
ഇവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ കോട്ടയം ഈസറ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.