തന്തയ്ക്ക് പിറക്കാത്ത പണിയുണ്ടേൽ തലേന്നേ പറയണമെന്ന് ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട് ; മാധ്യമധർമ്മത്തിന് ചേരാത്ത ചെറ്റത്തരമാണ് ടൈംസ് നൗവിലെ ആ പെൺകുട്ടി ചെയ്തത് ; കോൺഗ്രസിനെ അവഹേളിക്കാൻ അവൾ കച്ചകെട്ടി ഇറങ്ങിയതാണ് : ഒളിക്യാമറാ വിവാദത്തിൽ വിശദീകരണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ
സ്വന്തം ലേഖകൻ
കോഴിക്കോട് : പോളിങ് ദിവസം യുഡിഎഫിന്റെ അവസ്ഥ തുറന്നുപറയുന്ന ഒളി ക്യാമറ വിവാദത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട്, തന്തക്ക് പിറക്കാത്ത പണിയുണ്ടേൽ അത് തലേന്നേ പറയണമെന്ന്, അതാണ് പ്രധാനപ്പെട്ട ഒരു കാര്യം. ടൈംസ് ഓഫ് നൗവിലെ ആ പെൺകുട്ടി അറിയപ്പെടുന്ന ഒരു ഫ്രോഡാണെന്ന് രാജ്‌മോഹൻ വ്യക്തമാക്കി.
കെ സുധാകരന്റെ സഹോദരൻമാർ മരിച്ചതറിഞ്ഞ് അവിടെ ചെന്നു. അപ്പോൾ കെ സുധാകരനുമായി ഒരു അഭിമുഖം നടത്തുകയാണ്. എന്റെ കൂടാൻ ശ്രമിച്ചു. ഒരഭിമുഖം വേണമെന്ന് പറഞ്ഞു. ഞാൻ കൊടുക്കുന്ന പ്രശ്‌നമില്ലെന്ന് പറഞ്ഞു. ഞാൻ തലശ്ശേരി പാരീസ് ഹോട്ടലിൽ ചെന്ന് മുറിയെടുത്തു. എന്റെ പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ അവിടെ രണ്ട് കെപിസിസി ജനറൽ സെക്രട്ടറിമാരുണ്ട്. സജീവ് മാറോളി, വി എ നാരായണൻ. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി നോയൽ ടോമിൻ ജോസും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആ സമയത്ത് ഈ പെൺകുട്ടി അവിടെ വന്നു. ഒരു ഇന്റർവ്യൂവിന് വേണ്ടി എന്റെ കാല് പിടിച്ചു.എനിക്കൊന്നും നിങ്ങളോട് പറയാനില്ലെന്ന് ഞാൻ അപ്പോൾ തന്നെ പറയുകയും ചെയ്തു. കോൺഗ്രസിനെ കുറിച്ചാണെങ്കിൽ മുല്ലപ്പള്ളിയോ പ്രതിപക്ഷ നേതാവോ പറയുമെന്ന് പറഞ്ഞു. അപ്പോൾ കാസർഗോഡ് കുറിച്ച് പറയണം എന്ന് പറഞ്ഞു. കാസർഗോഡിനെ കുറിച്ച് പറയണമെങ്കിൽ കാസർഗോഡ് വരണമെന്നും കാസർഗോഡിനെ കുറിച്ച് തലശ്ശേരിയിൽ വച്ച് ഒന്നും പറയാനില്ലെന്ന് പറഞ്ഞു.
എന്നോട് സുധാകരന്റെ വീട്ടിൽ നിന്ന് ഫോൺ ചെയ്ത് പറഞ്ഞു. ഈ വരുന്ന പെൺകുട്ടി ശരിയല്ല, വരുന്ന കാര്യം സൂക്ഷിക്കണം, അടുപ്പിക്കരുത് എന്ന്. അതോണ്ട് ഒറ്റക്ഷരം അവരോട് പറഞ്ഞില്ല. അപ്പോൾ എന്നോട് ചില കാര്യങ്ങൾ ചോദിച്ച് വന്നു, ഓഫ് ദ റെക്കോർഡ്. അതാണ് പറഞ്ഞത്.
തന്തക്ക് പിറക്കാത്ത പണിയുണ്ടേൽ തലേന്നേ പറയണമെന്ന്. ഞാനും സുരേഷുമായി ചില രഹസ്യങ്ങൾ സംസാരിക്കുന്നു. അതൊരു സാമാന്യ മര്യാദയാണല്ലോ. ഇപ്പോ ഞാനെത്രയോ പ്രാവശ്യം അബ്ദുൾ ഖാദറെ കണ്ടിട്ടുണ്ട്. എന്തെല്ലാം സംസാരിച്ചിട്ടുണ്ട്. നാളെ ഈ അബ്ദുൾ ഖാദർ അത് വേറെയൊരാളോട് പറയാൻ പറ്റുമോ.
ഇന്റർവ്യൂവിന് വരുന്നവർക്ക് ഇന്റർവ്യൂ കൊടുത്താൽ മനസ്സിലാക്കാം. ജീവിതത്തിൽ ഒരിക്കലും മാധ്യമധർമ്മത്തിന് ചേരാത്ത ചെറ്റത്തരമാണ് ആ പെൺകുട്ടി കാണിച്ചത്. പാരീസ് ഹോട്ടലിലെ മുഴുവൻ ജീവനക്കാർക്കും അറിയാം. പടി ഇറങ്ങി വന്ന് റിസപ്ഷനിൽ വന്ന് കെഞ്ചി. ഒരഞ്ച് മിനുറ്റ് സംസാരിക്കണമെന്ന്. നോ, ഞാനൊരു കാരണവശാലും നിങ്ങളോട് സംസാരിക്കാനില്ലെന്ന് പറഞ്ഞു.
അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ. മുപ്പതാം തിയ്യതി നടന്ന സംഭവമാണ്. അവൾ ബോധപൂർവ്വം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അപമാനിക്കാൻ, അവഹേളിക്കുവാൻ കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ്. അവരുടെ വാക്കുകൾ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുവാൻ പോകുന്നില്ലെന്നും രാജ്‌മോഹൻ വ്യക്തമാക്കി.
ഗ്രൂപ്പുകളാണ് കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും വലിയ ശാപം. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ പാർട്ടിയെ സ്‌നേഹിക്കുന്നതിനേക്കാൾ ഗ്രൂപ്പുകളെയാണ് സ്‌നേഹിക്കുന്നത്. അതാണ് കോൺഗ്രസിന്റെ അപജയത്തിന് കാരണവും.
അതിന് ഈ തെരഞ്ഞെടുപ്പിൽ മാറ്റം വന്നേ മതിയാവൂ. ഇല്ലെങ്കിൽ, ഈ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരാൻ പറ്റില്ല. അതുകൊണ്ട് സ്ഥാനാർത്ഥി നിർണയത്തിൽ ഒരു അട്ടിമറിതന്നെ സംഭവിക്കണം. എന്നുവച്ചാൽ, ഓരോ സീറ്റും ഓരോ സീറ്റിലെ ഓരോ ആൾക്ക് എന്ന രീതി മാറണം. മാറാൻ പോവുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ’, രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ് ചരിത്രമാകുമെന്നും. കോൺഗ്രസിലെ ഗ്രൂപ്പുകളാണ് പാർട്ടിയുടെ ശാപം. ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കിൽ ഇത്തവണ അധികാരത്തിലെത്താൻ കഴിയില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞതായാണ് ടൈംസ് നൗ വീഡിയോയിലുള്ളത്.