യുഡിഫ് അധികാരത്തിൽ വന്നിരുന്നെങ്കിൽ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ലത്തീന്‍ കത്തോലിക്ക സഭയും രംഗത്ത് വന്നേനെ ; ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ഒരൊറ്റ സാമുദായിക സംഘടനകളും പ്രാതിനിധ്യം ചോദിച്ച് വന്നില്ല; ആരും അപശബ്ദം മുഴക്കിയില്ല; മന്ത്രിസഭാ രൂപീകരണത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടതുമുന്നണിയുടെ മന്ത്രിസഭാ രൂപീകരണത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ഒരൊറ്റ സാമുദായിക സംഘടനകളും പ്രാതിനിധ്യം ചോദിച്ച് വന്നില്ല. അത് കണ്ട്പഠിക്കണം. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍: സാമൂഹിക സംഘടനകളുമായി കോണ്‍ഗ്രസിന് ഇടതുപക്ഷത്തേക്കാള്‍ കൂടുതല്‍ ബന്ധവും സഹകരണവുമൊക്കെയുണ്ട്. സ്വാഭാവികമായി അത് പ്രത്യേകം പരാമര്‍ശിക്കേണ്ട കാര്യമാണ്. ഇന്നിപ്പോ കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിയാണ് അധികാരത്തില്‍ വന്നിരുന്നതെങ്കില്‍ സ്വാഭാവികമായും എന്‍.എസ്.എസ് അടക്കം രംഗത്തുവരും. എസ്.എന്‍.ഡി.പിയും അതുപോലെത്തന്നെ ലത്തീന്‍ കത്തോലിക്ക സഭ വരും. അപ്പോള്‍ അത്തരം ആളുകളുടെ ഒരു സമ്മര്‍ദ്ദം […]