play-sharp-fill
നഗരത്തിലെ സാമൂഹ്യ വിരുദ്ധ ശല്യം: നാഗമ്പടത്ത് വീണ്ടും പൊലീസ് എയ്ഡ് പോസ്റ്റ് പുനരാരംഭിച്ചു; എയ്ഡ് പോസ്റ്റ് ബസ് സ്റ്റാൻഡ് കവാടത്തിൽ; നടപടി തേർഡ് ഐ ന്യൂസ് വാർത്തയെ തുടർന്ന്

നഗരത്തിലെ സാമൂഹ്യ വിരുദ്ധ ശല്യം: നാഗമ്പടത്ത് വീണ്ടും പൊലീസ് എയ്ഡ് പോസ്റ്റ് പുനരാരംഭിച്ചു; എയ്ഡ് പോസ്റ്റ് ബസ് സ്റ്റാൻഡ് കവാടത്തിൽ; നടപടി തേർഡ് ഐ ന്യൂസ് വാർത്തയെ തുടർന്ന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരത്തിലെ സാമൂഹ്യ വിരുദ്ധ ശല്യം തടയാൻ നാഗമ്പടത്ത് എയ്ഡ് പോസ്റ്റുമായി പൊലീസ്. നാഗമ്പടം ബസ് സ്റ്റാൻഡിനു മുൻപിൽ നേരത്തെയുണ്ടായിരുന്ന എയ്ഡ് പോസ്റ്റാണ് പൊലീസ് വീണ്ടും സജീവമാക്കിയത്.

കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് നിർജീവമായ എയ്ഡ്‌പോസ്റ്റാണ് ഇപ്പോൾ വീണ്ടും പ്രവർത്തന സജ്ജമായിരിക്കുന്നത്. തിരുനക്കരയിലും നാഗമ്പടത്തും ക്രിമിനലുകളും പിടിച്ച് പറിക്കാരും താവളമടിക്കുന്നതായി തേർഡ് ഐ ന്യൂസ് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജില്ലാ പൊലിസ് മേധാവി ഡി ശില്പയുടെ നിർദ്ദേശാനുസരണം ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരടങ്ങുന്ന സംഘം വ്യാപക പരിശോധന നടത്തുകയും കൊലക്കേസ് പ്രതിയടക്കം രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു

നേരത്തെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം തന്നെയാണ് ഇപ്പോൾ എയ്ഡ് പോസ്റ്റിനായി സജ്ജമാക്കിയിരിക്കുന്നത്. നാഗമ്പടത്ത് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതിനേ തുടർന്ന് കൂടുതൽ നീരിക്ഷണം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഇപ്പോൾ എയ്ഡ് പോസ്റ്റ് സജീകരിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റിജോ പി.ജോസഫിന്റെ നേതൃത്വത്തിൽ എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂറും ഇനി നാഗമ്പടത്ത് പൊലീസ് സാന്നിധ്യം ഉണ്ടാകുമെന്നാണ് സൂചന.