play-sharp-fill
വിവാദ കൈപ്പുസ്തകം, ഖേദ പ്രകടനവുമായി താമരശ്ശേരി രൂപത; പെണ്‍കുട്ടികളെ ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കുക ലക്ഷ്യം; ഏതെങ്കിലും മത വിഭാഗത്തെ വേദനിപ്പിച്ചുവെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു; മാപ്പ് ചോദിച്ച് താമരശ്ശേരി രൂപത മതബോധനകേന്ദ്രം ഡയറക്ടര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്

വിവാദ കൈപ്പുസ്തകം, ഖേദ പ്രകടനവുമായി താമരശ്ശേരി രൂപത; പെണ്‍കുട്ടികളെ ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കുക ലക്ഷ്യം; ഏതെങ്കിലും മത വിഭാഗത്തെ വേദനിപ്പിച്ചുവെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു; മാപ്പ് ചോദിച്ച് താമരശ്ശേരി രൂപത മതബോധനകേന്ദ്രം ഡയറക്ടര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്

സ്വന്തം ലേഖകന്‍

കോഴിക്കോട്: വിവാദ കൈപ്പുസ്തകത്തില്‍ ഖേദ പ്രകടനവുമായി താമരശ്ശേരി രൂപത. തങ്ങളുടെ പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി രൂപത അറിയിച്ചു. ഏതെങ്കിലും മത വിഭാഗത്തോടുള്ള എതിര്‍പ്പുകൊണ്ടല്ല കൈപ്പുസ്തകം ഇറക്കിയതെന്നും ക്രിസ്ത്യന്‍ യുവാക്കളെ വിശ്വാസത്തില്‍ നിര്‍ത്താനായിരുന്നു കൈപ്പുസ്തകമെന്നും പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും താമരശ്ശേരി രൂപത മതബോധനകേന്ദ്രം ഡയറക്ടര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നു.

വിവാദ പുസ്തകത്തില്‍ അള്ളാഹുവിന്റെ സ്വഭാവം മുസ്ലിമുകളെ മാത്രം സ്‌നേഹിക്കുന്നതാണെന്നും ക്രിസ്ത്യാനികളും യഹൂദരും ബഹുദൈവ വിശ്വാസികളും മറ്റ് ദൈവങ്ങളെ ആരാധിക്കുന്നവര്‍ വെറുക്കപ്പെടേണ്ടതാണെന്നും അവരെ കൊല്ലുന്നവര്‍ക്ക് അള്ളാഹു സ്വര്‍ഗം നല്‍കുമെന്നും അവരെ കൊല്ലാനായി ചാവേറുകളാവുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ ഉന്നത പദവി നല്‍കുമെന്നും ഉള്‍പ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്‌ലിം യുവാക്കള്‍ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുന്നതും ഈദ് ഉള്‍പ്പെടെയുള്ള ആഘോഷവേളകളില്‍ വീടുകളിലേക്ക് ക്ഷണിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം ലവ് ജിഹാദിന്റെ വിവിധ ഘട്ടങ്ങളായി കൈപ്പുസ്തകം പരിയചയപ്പെടുത്തുന്നുണ്ടായിരുന്നു. മതം മാറ്റുന്ന പെണ്‍കുട്ടികളെ ഐസ് ഭീകര സംഘടനയ്ക്ക് വില്‍ക്കുന്നു തുടങ്ങിയ ഗൗരവമേറിയ പരാമര്‍ശങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവയെല്ലാം വിവാദം ആയപ്പോഴാണ് ഖേദപ്രകടനവുമായി രൂപത എത്തിയത്.