പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടു പോകാനെത്തിയ സഹോദരങ്ങള്‍ അറസ്‌റ്റില്‍

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടു പോകാനെത്തിയ സഹോദരങ്ങള്‍ അറസ്‌റ്റില്‍

കൊല്ലം : വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടു പോകാനെത്തിയ സഹോദരങ്ങള്‍ അറസ്‌റ്റില്‍. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ കക്കാക്കുന്ന് പൂമുറ്റത്ത് വീട്ടില്‍ അഭിനോ സുനില്‍ (23), സഹോദരന്‍ അക്വിനോ സുനില്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

സഹോദരങ്ങളായ യുവാക്കളും കൂട്ടാളികളും ബൈക്കുകളിലും കാറുകളിലുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും എതിർത്ത ബന്ധുക്കളെ പരിക്കേല്‍പ്പിച്ച്‌ പെണ്‍കുട്ടിയുമായി കടക്കുകയായിരുന്നു.

എന്നാല്‍ അഭിനോയെയും സഹോദരനെയും നാട്ടുകാര്‍ തടഞ്ഞ് വച്ചു തെക്കുംഭാഗം പൊലീസിനു കൈമാറി. അക്രമി സംഘം വീടിനും കേടുപാടു വരുത്തി. പിടിയിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ ഇനി അഞ്ചു പേര്‍ കൂടി പിടിയിലാകാനുണ്ട്. പൊലീസ് ഇന്‍സ്പെക്ടര്‍ വി.പ്രസാദ്,ഇന്‍സ്പെക്ടര്‍ വി.പ്രസാദ്, എസ്‌ഐമാരായ സലിം, മണിലാല്‍, സജികുമാര്‍, എഎസ്‌ഐ രഞ്ജിത്ത് എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്.