നഗരസഭയിലെ വനിതാ അസി.എൻജിനീയർ കൈക്കൂലിവാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി: പിടിയിലായത് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത് നഗരസഭയിലെ വൻ അഴിമതിക്കാരി; ഒരു മാസത്തിനിടെ പിടിയിലായത് രണ്ടാമത്തെ ജീവനക്കാരൻ

നഗരസഭയിലെ വനിതാ അസി.എൻജിനീയർ കൈക്കൂലിവാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി: പിടിയിലായത് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത് നഗരസഭയിലെ വൻ അഴിമതിക്കാരി; ഒരു മാസത്തിനിടെ പിടിയിലായത് രണ്ടാമത്തെ ജീവനക്കാരൻ

Spread the love
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ  ഒരു മാസത്തിനിടെ നഗരസഭയിലെ രണ്ടാമത്തെ ജീവനക്കാരിയും പിടിയിൽ. നഗരസഭ എൻജിനീയറിംങ് വിഭാഗത്തിലെ അസി. എൻജിനീയർ എം.പി ഡെയ്‌സിയെയാണ് വിജിലൻസ് ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിജിലൻസ് അയച്ച പരാതിക്കാരനിൽ നിന്നും നോട്ട് കയ്യിൽ വാങ്ങാതിരുന്ന ജീവനക്കാരി, നോട്ട് മേശയിൽ ഇടാൻ നിർദേശിക്കുകയായിരുന്നു. ബ്യൂഫിനോഫ്തലിൻ പൗഡർ കയ്യിൽ പറ്റാതിരുന്നതിനാൽ, സാങ്കേതികമായി ഇവർ കൈക്കൂലി വാങ്ങിയത് തെളിയിക്കാൻ വിജിലൻസിന് സാധിച്ചില്ല. തുടർന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസിന് സാധിക്കാതെ പോയത്.

കഴിഞ്ഞ ഏപ്രിൽ 16 നാണ് സംഭവങ്ങൾ തുടങ്ങിയത്. ചാലുകുന്ന് സ്വദേശിയായ സ്ഥലം ഉടമയാണ് പരാതിയുമായി എത്തിയത്. തന്റെ സ്ഥലത്തിനു നേരെ അയൽവാസി വഴി ഉയർത്തിക്കെട്ടിയതായി കാട്ടിയാണ് ഇയാൾ പരാതിയുമായി എത്തിയത്. ഇതേ തുടർന്ന് ഡെയ്‌സി പരാതിക്കാരനെ സമീപിച്ച് പരാതിയിൽ നടപടിയെടുക്കണമെങ്കിൽ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇടയ്ക്കിടെ സ്ഥലം പരിശോധിക്കാനെന്ന പേരിൽ എത്തിയ ഡെയ്‌സി പരാതിക്കാരനിൽ നിന്നും അഞ്ഞൂറും നൂറും കൈക്കൂലി വാങ്ങിയിരുന്നു. വീണ്ടും വീണ്ടും ഡെയ്‌സി വിളിക്കുകയും, അയ്യായിരം രൂപ കൈക്കൂലിയായി നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയെങ്കിൽ മാത്രമേ, സ്ഥലത്തിന്മേലുള്ള പരാതിയിൽ നടപടിയെടുക്കൂ എന്നായിരുന്നു ഡെയ്‌സി ഭീഷണി മുഴക്കിയിരുന്നത്.
തുടർന്ന് സ്ഥലം ഉടമ വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് എസ്.പിയുടെ നിർദേശാനുസരണം ഡിവൈഎസ്.പി എസ്.സുരേഷ്‌കുമാറിന്റെയും , സി.ഐമാരായ എ.ജെ തോമസിന്റെയും, റിജോ പി.ജോസഫിന്റെയും വി . എ  നിഷാദ് മോന്റെെയും നേതൃത്വത്തിൽ പരാതിക്കാരനുമായി സംസാരിച്ച് പരാതിയുടെ വിശദാംശങ്ങൾ സ്വീകരിച്ചു. തുടർന്ന് ബ്ലൂഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് പരാതിക്കാരന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ നഗരസഭ ഓഫിസിൽ എത്തിയ പരാതിക്കാരൻ ഡെയ്‌സിയ്ക്ക് പണം നൽകി. എന്നാൽ, കയ്യിൽ പണം വാങ്ങാൻ തയ്യാറാകാതിരുന്ന ഇവർ മേശയിലേയ്ക്കാണ് പണം ഇടുവിച്ചത്. തുടർന്ന് വിജിലൻസ് സംഘം പിന്നാലെ കയറി ഇവരെ പിടികൂടി.
ഇവരുടെ കയ്യിൽ നിന്നും വിജിലൻസ് സംഘം പരാതിക്കാരന് നൽകിയ നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. ഗസറ്റഡ് ഓഫിസർമാരായ സ്റ്റേറ്റ് ടാക്‌സ് ഓഫിസർ ബിജുകുമാർ, ജില്ലാ ഉപവിദ്യാഭ്യാസ ഓഫിസിലെ  സീനിയർ സൂപ്രണ്ട് സുനിൽ കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഡെയ്‌സിയെ പിടികൂടിയത്. എസ്.ഐമാരായ വിൻസന്റ് കെ.മാത്യു, സന്തോഷ്, അജിത് ശങ്കർ, ജയകുമാർ, തോമസ് ജോസഫ്, തുളസീധരക്കുറുപ്പ്, അനിൽകുമാർ, തോമസ് എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ മേയ് 25 നാണ് നഗരസഭയുടെ നാട്ടകം സോണൽ ഓഫിസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ
റവന്യു ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന സീനിയർ ക്ലർക്ക് എം.ടി പ്രമോദിനെ (49) വിജിലൻസ് സംഘം പിടികൂടിയിരുന്നു. ഈ കേസിൽ ഇതേ സോണിലെ തന്നെ സൂപ്രണ്ട് സരസ്വതിയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇത് നടന്ന് ഒരു മാസം പൂർത്തിയാകും മുൻപാണ് മറ്റൊരു ഉദ്യോഗസ്ഥ കൂടി കേസിൽ കുടുങ്ങിയിരിക്കുന്നത്.