30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിൽ; കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർക്ക് സസ്പെൻഷൻ

30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിൽ; കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർക്ക് സസ്പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജരെ സസ്പെൻഡ് ചെയ്തു. കോമേഴ്‌സൽ വിഭാഗം ഡെപ്യൂട്ടി മാനേജരായ സി ഉദയകുമാറിനെയാണ് സസ്‌പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസമാണ് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഉദയകുമാറിനെ വിജിലൻസ് പിടികൂടിയത്. തിരുവനന്തപുരത്തെ ക്ലബ്ബിൽ വെച്ചായിരുന്നു പണം കൈപ്പറ്റിയത്. പരസ്യത്തിന്റെ ബില്ലുകള്‍ മാറാന്‍ വേണ്ടി ഇടനിലക്കാരനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ 40,000 രൂപ നേരത്തെ കൈപ്പറ്റി. ബാക്കി തുക നല്‍കിയില്ലെങ്കില്‍ 12 ലക്ഷത്തിന്റെ ബില്ല് പിടിച്ചുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.