ജെ.എൻ.യു അക്രമം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗം: കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

ജെ.എൻ.യു അക്രമം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗം: കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

 

സ്വന്തം ലേഖകൻ

ഡൽഹി: ജെ.എൻ.യുവിൽ വിദ്യാർത്ഥികളേയും അധ്യാപകരേയും മുഖംമൂടി ധരിച്ചെത്തിയ സംഘം മർദ്ദിച്ച സംഭവം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. രാജ്യത്തെ കാമ്പസുകളിൽ മുഴുവൻ കലാപമാണെന്നുള്ള ധാരണ വളർത്താനുള്ള ശ്രമമാണ് ജെഎൻയുവിൽ ഉണ്ടായത്. എബിവിപിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ അത്ഭുതമില്ലെന്നും വി. മുരളീധരൻ പറഞ്ഞു.

കേരളത്തിലെ കലാലയങ്ങളിൽ അക്രമം അഴിച്ചുവിട്ട ശേഷം അതിന് ഇരയായവരെ അക്രമികളായി ചിത്രീകരിക്കുന്ന പാരമ്പര്യവും ചരിത്രവുമാണ് മാർക്‌സിസ്റ്റ് പാർട്ടിയുടേത്. ജെഎൻയുവിൽ നടന്നതും ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘടിതമായി ഇടതുപക്ഷ വിദ്യാർത്ഥികളും തീവ്രവാദ വിദ്യാർത്ഥികളും കോൺഗ്രസ് അനുകൂല വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ജെഎൻയുവിലെ സാധാരണഗതിയിലുള്ള പ്രവർത്തനം തടസ്സപ്പെടുത്താൻ നടത്തിയ ശ്രമങ്ങളും അതിനെ തുടർന്നുണ്ടായ അക്രമങ്ങളുമാണ് ജെഎൻയുവിലെ എല്ലാ സംഭവവികാസങ്ങൾക്കും കാരണമെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. അക്രമം അഴിച്ചുവിട്ട കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജെ.എൻ.യുവിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എതിരെയുണ്ടായ അക്രമം അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിന് വിട്ടു.