ബികോം വിദ്യാർത്ഥിയായ പെൺകുട്ടിയുടെ ദുരൂഹ തിരോധാനം..! കിടങ്ങൂരിൽ കാണാതായ ബികോം വിദ്യാർത്ഥിനിയ്ക്കായുള്ള തിരച്ചിൽ ഇരുപത്തിനാല് മണിക്കൂർ പിന്നിട്ടു; ആറ്റിൽ നിന്നും സൂചനകളൊന്നും ലഭിച്ചിട്ടില്ല; പെൺകുട്ടിയുടെ ആൺസുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നു

ബികോം വിദ്യാർത്ഥിയായ പെൺകുട്ടിയുടെ ദുരൂഹ തിരോധാനം..! കിടങ്ങൂരിൽ കാണാതായ ബികോം വിദ്യാർത്ഥിനിയ്ക്കായുള്ള തിരച്ചിൽ ഇരുപത്തിനാല് മണിക്കൂർ പിന്നിട്ടു; ആറ്റിൽ നിന്നും സൂചനകളൊന്നും ലഭിച്ചിട്ടില്ല; പെൺകുട്ടിയുടെ ആൺസുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കിടങ്ങൂരിൽ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശിയായ ബികോം വിദ്യാർത്ഥിയ്ക്കായുള്ള തിരച്ചിൽ ശക്തമായി തുടരുന്നു. മീനച്ചിലാറ്റിൽ പാലത്തിനു ചുവട്ടിലിയാണ് പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടരുന്നത്. പെൺകുട്ടിയെ കണ്ടെത്താനാവാതെ വന്നതോടെ കുട്ടിയുമായി സൗഹൃദമുണ്ടായിരുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്തു. എന്നാൽ, ഇയാൾക്കും കൃത്യമായ വിവരം നൽകാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ആറ്റിൽ തന്നെ തിരച്ചിൽ ശക്തമായി തുടരുന്നതിനാണ് പൊലീസ് ഇപ്പോൾ ആലോചിക്കുന്നത്.

ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് പെൺകുട്ടിയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശിയായ പെൺകുട്ടി വീട്ടിൽ നിന്നും ദിവസവും കോളേജിൽ എത്തുകയായിരുന്നു പതിവ്. ശനിയാഴ്ച രാത്രി വൈകിയും കുട്ടി വീട്ടിൽ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകിയത്. തുടർന്നു, പൊലീസ് സംഘം പെൺകുട്ടിയുടെ കോളേജ് സ്ഥിതി ചെയ്യുന്ന കിടങ്ങൂർ പൊലീസിനു വിവരം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ പൊലീസ് നടത്തിയ തിരച്ചിലിൽ കോളേജിനു സമീപത്ത് മീനച്ചിലാറിന്റെ മുകളിലൂടെ ഒഴുകുന്ന പാലത്തിലൂടെ പെൺകുട്ടി നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നടത്തിയപ്പോഴാണ് പാലത്തിന്റെ കരയിൽ പെൺകുട്ടിയുടെ ബാഗ് കണ്ടെത്തിയത്. ഇതേ തുടർന്നു പൊലീസ് ആറ്റിൽ തിരച്ചിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ഡ്രൈവിംങ് സംഘവുമായി തിരച്ചിൽ ആരംഭിച്ചത്. എന്നാൽ, ഉച്ചയായിട്ടും യാതൊരു സൂചനയും ലഭിക്കാതെ വന്നതോടെ പൊലീസ് സംഘം അന്വേഷണം മറ്റുള്ള വഴികളിലേയ്ക്കു തിരിച്ചു വിടുകയായിരുന്നു. കുട്ടിയെ കാണാതായതായി കണ്ടെത്തിയ സാഹചര്യത്തിൽ കുട്ടിയുടെ അടുത്ത സുഹൃത്തിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു. എന്നാൽ, കുട്ടി എവിടെയാണ് എന്ന് അറിയില്ലെന്നാണ് ഇയാളുടെ മൊഴി. ഇതേ തുടർന്നു ഇയാളെ വിട്ടയച്ചെങ്കിലും നീരീക്ഷണത്തിൽ വച്ചിരിക്കുകയാണ്.

പഠനത്തിൽ മിടുമിടുക്കിയായിരുന്ന പെൺകുട്ടി കോപ്പിയടിച്ചെന്നു കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ നിലപാട്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബികോം വിദ്യാർത്ഥിയാണ് പെൺകുട്ടി. കുട്ടിയ്ക്കു പരീക്ഷയ്ക്കു സെന്ററായി അനുവദിച്ചത് ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജായിരുന്നു. ഇവിടെ നിന്നാണ് കുട്ടിയെ കാണാതായത്. ഇതു സംബന്ധിച്ചു ബന്ധുക്കൾ കോളേജ് അധികൃതർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.