Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ജില്ലയിൽ മൂന്നു പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തി നേടി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29) ആണ് രോഗം ഭേദമായതിനെത്തുടർന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 37 ആയി.

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ഒരാൾ ഉൾപ്പെടെ കോട്ടയം ജില്ലക്കാരായ 32 പേർക്കാണ് നിലവിൽ രോഗബാധയുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം സ്ഥിരീകരിക്കപ്പെട്ടവർ

1. മസ്‌കത്തിൽനിന്നും മെയ് 30ന് എത്തിയ പായിപ്പാട് സ്വദേശി(34). കോട്ടയത്തെ കോവിഡ് കെയർ സെന്ററിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഈ മാസം മൂന്നിന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

2. മുംബൈയിൽനിന്ന് ട്രെയിനിൽ മെയ് 26ന് എത്തിയ ചങ്ങനാശേരി മാമ്മൂട് സ്വദേശി(31). എറണാകുളം വരെ ട്രെയിനിലും അവിടെനിന്ന് കോട്ടയത്തേക്ക് കെ.എസ്.ആർ.ടി.സി ബസിലും എത്തിയശേഷം ഹോം ക്വാറന്റയിനിൽ കഴിയുകയായിരുന്നു.

3. മെയ് 27ന് മഹാരാഷ്ട്രയിൽനിന്ന് വിമാനത്തിൽ എത്തിയ കങ്ങഴ സ്വദേശിനി(24). കങ്ങഴയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുകയായിരുന്നു.