കൊന്ന് ശരീരം നിഷ്കരുണം വെട്ടിനുറുക്കി പെട്ടിയിലാക്കി…രാജ്യത്തെ ആദ്യത്തെ സ്യൂട്ട്കേസ് കൊലപാതകത്തിന് ഇന്ന് 25 വയസ്, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ‍ഡോ.ഓമന ഇപ്പോഴും കാണാമറയത്ത്

കൊന്ന് ശരീരം നിഷ്കരുണം വെട്ടിനുറുക്കി പെട്ടിയിലാക്കി…രാജ്യത്തെ ആദ്യത്തെ സ്യൂട്ട്കേസ് കൊലപാതകത്തിന് ഇന്ന് 25 വയസ്, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ‍ഡോ.ഓമന ഇപ്പോഴും കാണാമറയത്ത്

 

കണ്ണൂർ: രാജ്യത്തെ ആദ്യ സ്യൂട്ട് കേസ് കൊലപാതകം നടന്നിട്ട് ഇന്ന് 25 വർഷം തികയുമ്പോഴും പ്രതിയായ സ്ത്രീ ഇന്നും കാണാമറയത്ത്. ജീവൻ സംരക്ഷിക്കേണ്ട കൈകൾ കാെണ്ട് തന്നെ ഡോക്ടർ ഒരു മനുഷ്യന്റെ കൊന്നു. ശരീരം പല കഷ്ണങ്ങളാക്കി സ്യൂട്ട് കേസിൽ നിറച്ച് ഉപേക്ഷിക്കാൻ ശ്രമിച്ചു. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ഉള്ള മുരളീധരന്റെ കൊലപാതകമായിരുന്നു ഇത്. പിന്നിൽ ഡോ. ഓമന എന്ന സ്ത്രീയും. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഡോ. ഓമന 20 വർഷമായിട്ടും കാണാമറയത്താണ്.

1996 ജൂലായ് 11-നായിരുന്നു സംഭവം. ഡോ. ഓമനയുടെ അടുത്ത സുഹൃത്തും പയ്യന്നൂർ അന്നൂർ സ്വദേശിയുമായ മുരളീധരനാണ് കൊല്ലപ്പെട്ടത്. ഊട്ടി റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ വെച്ച് മുരളീധരനെ കൊലപ്പെടുത്തി. മൃതശരീരം കഷണങ്ങളാക്കി മുറിച്ച്‌ രണ്ട് സ്യൂട്കേസുകളിൽ നിറച്ചശേഷം ഉപേക്ഷിക്കാനായി കൊടൈക്കനാലിലേക്കും അവിടെനിന്ന് കന്യാകുമാരിയിയിലേക്കും യാത്രചെയ്യവെ തമിഴ്‌നാട്ടിലെ ഡിണ്ടിക്കലിൽവച്ചാണ് ഡോ. ഓമന പിടിയിലാവുന്നത്.

ഭർത്താവിൽനിന്ന് നേരത്തെ വിവാഹമോചനം നേടിയിരുന്ന ഓമന മുൻപ് മലേഷ്യയിലായിരുന്നു. ഇവർ കൊലപാതകത്തിന് ഒരാഴ്ച മുൻപാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തുള്ള മുരളീധരനെ ഫോണിൽ വിളിച്ചുവരുത്തി ഒരുമിച്ച്‌ ഊട്ടിയിലേക്ക് പോവുകയായിരുന്നു. കൊലയ്ക്ക് മുൻപ് മുരളീധരന്റെ ശരീരത്തിൽ മയക്കുമരുന്നോ വിഷമോ മറ്റോ കുത്തിവെച്ചിരുന്നു. രക്തം കട്ടപിടിക്കാനായിരുന്നു അത്. മുരളീധരന് ഓമനയുമായുള്ള അടുപ്പവും പിന്നീടുള്ള അകൽച്ചയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരാവശിഷ്ടങ്ങൾ നിറച്ച സൂട്കേസുമായി കൊടൈക്കനാലിലേക്കാണ് ആദ്യം കാറിൽ പോയത്. സ്യൂട്കേസിലെ ദുർഗന്ധവും ചോരപ്പാടുകളും ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ തന്ത്രപൂർവം അവരെ പോലീസിലെത്തിക്കുകയായിരുന്നു. കേസിൽ പിടിയിലായ ഡോ. ഓമന 2001ൽ ജാമ്യത്തിൽ ഇറങ്ങിയശേഷം മുങ്ങി. പിന്നെ ഒരു വിവരവുമില്ല. ഇന്റർപോൾ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രതിയാണ് ഓമന.

കൊലപാതകം നടക്കുമ്പോൾ ഓമനക്ക് 43 വയസ്സായിരുന്നു. നേത്രരോഗവിദഗ്ദയായ അവർ നേരത്തെ മലേഷ്യയിൽ ജോലിചെയ്തിരുന്നു. അവർ ഇപ്പോഴും മലേഷ്യയിൽത്തന്നെ ഉണ്ടാവുമെന്ന് കരുതുന്നവരുണ്ട്. അതേസമയം 2017ൽ മലേഷ്യയിലെ സുബാങ് ജായങ്കോർ എന്ന സ്ഥലത്തെ കെട്ടിടത്തിന് മുകളിൽ വീണുമരിച്ച മലയാളി സ്ത്രീയ്ക് ഓമനയോട് സാമ്യം തോന്നി പൊലീസ് അന്വേഷണം നടത്തിയെങ്കിലും അത് ശരിയല്ലായിരുന്നു.

മലേഷ്യയിൽ പല പേരുകളിൽ അവർ ഒളിവിൽ കഴിഞ്ഞതായും പറയപ്പെടുന്നു. ചെൻസ്റ്റിനമെബൽ, മുംതാസ്, റോസ്മേരി, ആമിനബിൻ, സാറാ തുടങ്ങിയ പേരുകളിൽ അവർ വേഷംമാറി നടന്നതായും പറയപ്പെടുന്നു. ജാമ്യത്തിലിറങ്ങിയശേഷം അവർ നേത്രരോഗ ക്യാമ്പുകളുമായി പൊതുപ്രവർത്തനത്തിൽ സജ്ജീവമായിരുന്നു. പിന്നീടാണ് അവരെ കാണാതായത്.