ബഡ്ജറ്റിൽ കോട്ടയത്തിന് കടുത്ത അവഗണന: എൻ .ഹരി

ബഡ്ജറ്റിൽ കോട്ടയത്തിന് കടുത്ത അവഗണന: എൻ .ഹരി

സ്വന്തം ലേഖകൻ

കോട്ടയം: കൊട്ടിഘോഷിച്ച് വാഗ്ദാന പെരുമഴ ചൊരിഞ്ഞ കേരള ബഡ്ജറ്റിൽ കോട്ടയത്തെ പാടെ അവഗണിച്ചു. ലോക ടൂറിസം മാപ്പിൽ ഇടം പിടിച്ച കുമരകത്തെ പദ്ധതികളിൽ നിന്ന് അവഗണിച്ചു എന്നു മാത്രമല്ല, മുൻകാലങ്ങളിൽ പരാമർശിച്ച് അവഗണിച്ച ഒരു പദ്ധതിയെപറ്റിപ്പോലും ഒരു വാക്കു പോലും പുതിയ ബഡ്ജറ്റിൻ്റെ വരികളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നത് വളരെ നിരാശജനകമാണ്.

വിനോദസഞ്ചാരമേഖലയിൽ കേരളത്തെ സമ്പന്നമാക്കുന്ന കുമരകത്തെ സംരക്ഷിക്കുവാൻ ഇടതു വലതു സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ അവഗണന. ബി.ജെ.പി ഏറ്റുമാനൂർ മണ്ഡലം സംഘടിപ്പിച്ച ദ്വിദിന പ്രവർത്തക പഠനശിബിരം ഉത്ഘാടനം ചെയ്ത് എൻ. ഹരി സൂചിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മഹാമാരി പാടെതകർത്ത കുമരകം വിനോദ സഞ്ചാര മേഖലയെ അവഗണിച്ച ഇടതുപക്ഷ സർക്കാർ ജനങ്ങളെ കബളിപ്പിച്ച് അധികാരം പിടിക്കുന്നതിനുള്ള കുറുക്കുവഴിയായാണ് ബഡ്ജറ്റവതരണത്തെ കണ്ടത്. ബി.ജെ.പി മണ്ഡലം അധ്യക്ഷൻ കെ.ജി.ജയചന്ദ്രൻ അധ്യക്ഷ്യത വഹിച്ചു.

യോഗത്തിൽ,ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ പി.ജി ബിജുകുമാർ, ജില്ലാ ട്രഷറാർ പി.ഡി.രവീന്ദ്രൻ,സോബിൻലാൽ, ആൻ്റണി അറയിൽ എന്നിവർ സംസാരിച്ചു.