ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി : ഇനിയുള്ള ഹിയറിംങ്ങുകളിൽ കോടതിയിൽ നേരിട്ട് ഹാജരാവണം ; 13 വരെ കേരളം വിടരുതെന്നും കോടതി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി : ഇനിയുള്ള ഹിയറിംങ്ങുകളിൽ കോടതിയിൽ നേരിട്ട് ഹാജരാവണം ; 13 വരെ കേരളം വിടരുതെന്നും കോടതി

തേർഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം : കന്യാസ്ത്രിയെ പീഡപ്പിച്ചന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തിരിച്ചടി. ഇനിയുള്ള ഹിയറിംഗ് ഡെയിറ്റുകളിലെല്ലാം ബിഷപ്പ് കോടതിയിൽ ഹാജരാക്കണമെന്ന് കോടതി അറിയിച്ചു.

ഇതിന് പുറമെ കേസിൽ കുറ്റപത്രം വായിച്ചു കേൾക്കുന്ന പതിമൂന്നാം തീയതി വരെ ഫ്രാങ്കോ കേരളം വിടാൻ പാടില്ലന്നും കോടതി പറഞ്ഞു. കേസിൽ പഴയ ജാമ്യക്കാരെ നിരാകരിച്ചു. പകരം പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് ഫ്രാങ്കോക്ക് വീണ്ടും ജാമ്യം അനുവദിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് ബാധിതനാണന്ന ഫ്രാങ്കോയുടെ നേരത്തേയുള്ള  വാദം മുൻ നിറുത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കഞ്ഞതിനെ കോടതി വിമർശിച്ചു. കോവിഡ് നെഗറ്റീവ് അണന്ന് സ്ഥീരീകരിക്കുന്നതിൽ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ പഞ്ചാബിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന കീഴ് വഴക്കമില്ലന്ന് ബിഷപ്പ് കോടതിയെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സർക്കാരിന് വേണ്ടി സൂപ്രീം കോടതിയിൽ മുൻ കേരള ഹൈക്കോടതി ജഡ്ജിയും സീനിയർ അഭിഭാഷകനുമായ വി.ഗിരിയും , സീനിയർ സ്റ്റാൻഡിംഗ് കൗൺസിൽ ജി.പ്രകാശും ഹാജരായിരുന്നു. ഹൈക്കോടതിയിൽ സ്‌പെഷ്യൽ പ്രാസീക്കൂട്ടർ എസ്സ്. അംബികാദേവിയും പ്രോസിക്യൂട്ടർ ഷൈലജയുമാണ് ഹാജരായത്.

വിചാരണ കോടതിയിൽ ഈ കേസ്സിലെ സ്‌പെഷ്യൽ പ്രാസിക്യൂട്ടർ ജിതേഷ് ജെ.ബാബുവും ഹാജരായിരുന്നു. കേസിൽ കന്യാസ്ത്രീയ്ക്ക് വേണ്ടി സൂപ്രീം കോടതിയിൽ വ്യന്ദ ഗോവറും ഹൈക്കോടതിയിൽ ജോൺ എൻ. റാൽഫുമാണ് ഹാജരായത്.

അതേസമയം കേസിൽ സർക്കാരും കന്യാസ്ത്രീയും സൂപ്രീം കോടതിയിൽ തടസ്സ ഹർജികൾ ഫയൽ ചെയ്തിരുന്നു. ഇത് കേസിൽ പ്രോസിക്യൂഷന് അഭിമാന ഹർഹമായ നേട്ടമാണ്.

വിചാരണ കോടതിയായ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും ബിഷപ്പ് നൽകിയ വിടുതൽ ഹർജി തള്ളിയതും കേസിൽ ബിഷപ്പിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.

കോട്ടയം മുൻ എസ്.പി ഹരിശങ്കറിന്റെ നേത്യത്വത്തിൽ വൈക്കം ഡി വൈ എസ് പി സുഭാഷും എസ്.ഐ മോഹൻദാസും അടങ്ങുന്ന സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് കേസ് അന്വേഷിച്ചത്

Tags :