ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി : ഇനിയുള്ള ഹിയറിംങ്ങുകളിൽ കോടതിയിൽ നേരിട്ട് ഹാജരാവണം ; 13 വരെ കേരളം വിടരുതെന്നും കോടതി
തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : കന്യാസ്ത്രിയെ പീഡപ്പിച്ചന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തിരിച്ചടി. ഇനിയുള്ള ഹിയറിംഗ് ഡെയിറ്റുകളിലെല്ലാം ബിഷപ്പ് കോടതിയിൽ ഹാജരാക്കണമെന്ന് കോടതി അറിയിച്ചു. ഇതിന് പുറമെ കേസിൽ കുറ്റപത്രം വായിച്ചു കേൾക്കുന്ന പതിമൂന്നാം തീയതി വരെ ഫ്രാങ്കോ കേരളം വിടാൻ പാടില്ലന്നും കോടതി പറഞ്ഞു. കേസിൽ പഴയ ജാമ്യക്കാരെ നിരാകരിച്ചു. പകരം പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് ഫ്രാങ്കോക്ക് വീണ്ടും ജാമ്യം അനുവദിച്ചിരിക്കുന്നത്. കോവിഡ് ബാധിതനാണന്ന ഫ്രാങ്കോയുടെ നേരത്തേയുള്ള വാദം മുൻ നിറുത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കഞ്ഞതിനെ കോടതി […]