ലോക്ക് ഡൗണ്‍ കാലത്ത് പാഴ് വസ്തുക്കളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് വിദ്യാര്‍ത്ഥി ; മണര്‍കാട് സ്വദേശിയായ ബിനു കരവിരുതില്‍ തീര്‍ക്കും മിനിയേച്ചറുകളും മൈക്രോ ആര്‍ട്ടുകളും

ലോക്ക് ഡൗണ്‍ കാലത്ത് പാഴ് വസ്തുക്കളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് വിദ്യാര്‍ത്ഥി ; മണര്‍കാട് സ്വദേശിയായ ബിനു കരവിരുതില്‍ തീര്‍ക്കും മിനിയേച്ചറുകളും മൈക്രോ ആര്‍ട്ടുകളും

സ്വന്തം ലേഖന്‍

മണര്‍കാട്: ലോക് ഡൗണില്‍ ഒന്നുചെയ്യാനില്ലെന്ന് കരുതി ഉറങ്ങിയും സമൂഹമാധ്യമങ്ങളിലും സമയം കളയുന്നവരോട് ഒരു കഥ പറയാം പാഴ് വസ്തുക്കളില്‍ നിന്നും അലങ്കാര വസ്തുക്കള്‍ തീര്‍ക്കുന്ന ഒരു ബിടെക് വിദ്യാര്‍ത്ഥിയായ ബിനുവിന്റെ കഥ.

ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയാകള്‍ക്കും ഗെയിമുകള്‍ക്കും വേണ്ടി മാത്രം സമയം ചിലവിടുന്ന പുത്തന്‍ തലമുറയ്ക്ക് മാതൃകയാകുകയാണ് ബിനു. ലോക് ഡൗണ്‍ കാലത്ത്് പാഴ് വസ്തുക്കളിലാണ് ബിനു അലങ്കാരവസ്തുക്കള്‍ നിര്‍മ്മിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ കാലം വെറുതെ വീട്ടില്‍ ഇരിക്കാതെ അത് എങ്ങനെ ഉപകാരപ്രദമാക്കാം എന്ന ചിന്തയില്‍ നിന്നാണ് പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് അലങ്കാരവസ്തുക്കള്‍ നിര്‍മ്മിക്കുക എന്ന ആശയത്തിലേക്ക് ബിനു എത്തിയത്. ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നെങ്കിലും ആദ്യമായാണ് വ്യത്യസ്തമായി അലങ്കാരവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്.

വീടുകളില്‍ നിന്ന് തന്നെ ലഭിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കളാണ് ബിനുവിന്റെ അലങ്കാര വസ്തുക്കളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. ചിരട്ട, ബള്‍ബ്, പത്രപേപ്പറുകള്‍, കലം, ഭരണി തുടങ്ങിയവയിലാണ് അലങ്കാര വസ്തുക്കള്‍ നിര്‍മ്മിച്ച് വിസ്മയം തീര്‍ക്കുന്നത്.

ഇതിനു പുറമെ ബോട്ടില്‍ ആര്‍ട്ട്, പെന്‍സില്‍ ഡ്രോയിംങ്, മിനിയേച്ചര്‍, മൈക്രോ ആര്‍ട്ട് എന്നിവയുമുണ്ട്. ചിരട്ടയില്‍ തീര്‍ത്ത പാവകള്‍, ബള്‍ബ് ഉപയോഗിച്ച് കോഴി, കലത്തില്‍ ചുവര്‍ചിത്ര രചന, പത്രപേപ്പറില്‍ ഫോട്ടോഫ്രെയിം, ഭരണിയില്‍ ചിത്രരചന ഇങ്ങനെ നീളുന്നു ബിനുവിന്റെ കരവിരുതുകള്‍.

താന്‍ ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നിനും പ്രചോദനമേകുന്നതിനും ലോക്ക് ഡൗണ്‍ കാലത്ത് ബിനു യുട്യൂബ് ചാനലും ആരംഭിച്ചു. ബിനു ആര്‍ട്ട് എന്നാണ് ചാനലിന്റെ പേര്. വലിയ ചിലവ് ഒന്നുമില്ലാതെ കുറച്ച് സമയം കണ്ടെത്തിയാല്‍ ആര്‍ക്കും ചെയ്യാവുന്നതാണെന്നും ബിനു പറയുന്നു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും ബിനുവിനുണ്ട്.

അമയന്നൂര്‍ ഒറവയ്ക്കല്‍ ആനിക്കടവില്‍ പ്രഭാകരന്‍, വസന്തകുമാരി ദമ്പതികളുടെ മകനാണ്. സഹോദരി അനു പ്രഭാകരന്‍.

Tags :