ലോക്ക് ഡൗണ്‍ കാലത്ത് പാഴ് വസ്തുക്കളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് വിദ്യാര്‍ത്ഥി ; മണര്‍കാട് സ്വദേശിയായ ബിനു കരവിരുതില്‍ തീര്‍ക്കും മിനിയേച്ചറുകളും മൈക്രോ ആര്‍ട്ടുകളും
സ്വന്തം ലേഖന്‍ മണര്‍കാട്: ലോക് ഡൗണില്‍ ഒന്നുചെയ്യാനില്ലെന്ന് കരുതി ഉറങ്ങിയും സമൂഹമാധ്യമങ്ങളിലും സമയം കളയുന്നവരോട് ഒരു കഥ പറയാം പാഴ് വസ്തുക്കളില്‍ നിന്നും അലങ്കാര വസ്തുക്കള്‍ തീര്‍ക്കുന്ന ഒരു ബിടെക് വിദ്യാര്‍ത്ഥിയായ ബിനുവിന്റെ കഥ. ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയാകള്‍ക്കും ഗെയിമുകള്‍ക്കും വേണ്ടി മാത്രം സമയം ചിലവിടുന്ന പുത്തന്‍ തലമുറയ്ക്ക് മാതൃകയാകുകയാണ് ബിനു. ലോക് ഡൗണ്‍ കാലത്ത്് പാഴ് വസ്തുക്കളിലാണ് ബിനു അലങ്കാരവസ്തുക്കള്‍ നിര്‍മ്മിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ കാലം വെറുതെ വീട്ടില്‍ ഇരിക്കാതെ അത് എങ്ങനെ ഉപകാരപ്രദമാക്കാം എന്ന […]